ജോക്കർ [ആൽബി] 1094

ജോലിക്ക് ചെല്ലാതെ,ഒരു ലീവ് പോലും പറയാതെ രാവിലെ മുതൽ അടി തുടങ്ങിയിരുന്ന ആന്റണിയെ അന്വേഷിച്ചു,തന്റെ ഒപി തിരക്കിട്ടു തീർത്തു അവന്റെ വീട്ടിൽ എത്തിയതാണ് ഡോക്ടർ സാന്ദ്ര ചെറിയാൻ.അവിടെ കാണാതെ തനിക്കറിവുള്ള പതിവ് സ്ഥലങ്ങളിലും അന്വേഷിച്ചു വരുമ്പോഴാണ് അവൻ പോവാറുള്ള ബാറിൽ അവന്റെ ബൈക്ക് ശ്രദ്ധയിൽ പെട്ടത്. പിന്നെ വണ്ടി ഒതുക്കി അകത്തേക്ക് കയറി.അവനെ കണ്ടപാടെ നല്ലൊരു സമ്മാനം കൊടുത്തു അവൾ.

അവൾ കയറിവരുമ്പോഴേ, ഇതെന്താ കഥ എന്ന് കരുതി പിറുപിറുത്തുകൊണ്ടിരുന്ന കുടിയന്മാർ നിശബ്ദരായി. നീല വെളിച്ചം തളം കെട്ടിനിന്ന ആ ബാറിൽ നിശബ്ദതയുടെ നിഴൽ വീണു.

ഡാ, നശിക്കാൻ തീരുമാനിച്ചവനെ ആരെന്നല്ല, ഒടേതമ്പുരാൻ വിചാരിച്ചാലും രക്ഷിക്കാൻ പറ്റില്ല. ഓർത്തുവച്ചോ നീ. സാന്ദ്രയാ പറയുന്നേ… അവന്റെ നേരെ കൈചൂണ്ടി അവൾ പറഞ്ഞു.

റോയ് ചേട്ടാ, ഇവിടുള്ളത് മുഴുവൻ അവന്റെ അണ്ണാക്കിലേക്ക് ഒഴിച്ചുകൊടുക്ക്, കുടിക്കട്ടെ.കുടിച്ചു നശിക്കട്ടെ.

പിന്നെ നീ ഒന്നു കൂടെ ഓർത്തോ ഇനി നീ സാന്ദ്രയെ കാണില്ല. എനിക്കിനി നിന്നെ കാണണ്ട. അവൾ തിരിഞ്ഞു നടന്നു.

ആ ഒരു നിമിഷത്തിൽ എന്തെങ്കിലും പറയാനോ അവളെ തടയാനോ അവനു കഴിഞ്ഞില്ല. അവളുടെ പോക്ക് നോക്കി നിൽക്കുവാനല്ലാതെ.

സീൻ കോൺട്ര ആയതുകൊണ്ട് അവൻ അവിടെ നിന്നില്ല.ബാറിൽ സെറ്റിൽ ചെയ്ത് എങ്ങനെയോ വീട്ടിലെത്തി.ബൈക്കിൽ നിന്നും ഇറങ്ങി നടക്കാൻ പാടുപെട്ട അവനെക്കണ്ടു മുറ്റത്തെന്തോ ചെയ്യുകയായിരുന്ന അമ്മ അവനെ വന്ന് പിടിച്ചു.

എവിടാരുന്നു നീ?? നീയെന്താ ഇന്നു പോവാഞ്ഞത്?? ഇതെന്താ ഇപ്പൊ ഇങ്ങനെ കുടിച്ചു വരാൻ എന്താ ഉണ്ടായേ??

അമ്മ ഒന്നു പോകുന്നുണ്ടോ.ഞാൻ ചിലപ്പോൾ ജോലിക്ക് പോയില്ലെന്നിരിക്കും, തോന്നുമ്പോൾ കുടിക്കും. അതിന് ആർക്കാ ചേതം.

ഒറ്റ വീക്കിട്ടു തന്നാലുണ്ടല്ലോ,നാവിനു എല്ലില്ലാ എന്നുകരുതി എന്റെ അടുത്ത് വല്ലോം പറഞ്ഞാ പൊട്ടീരു തരും ഞാൻ.

ആ, വിടാൻ ഞാൻ പൊക്കോളാം. അവൻ അമ്മയുടെ കൈവിടുവിച്ചു മുറിയിലേക്ക് പോയി.

അന്തോണി. രാവിലെ സാന്ദ്രമോൾ വന്നിരുന്നു,നിന്നെ തിരക്കി.

അവൻ മറുപടി ഒന്നും നൽകാതെ ഡോർ വലിച്ചടച്ചു കട്ടിലിലേക്ക് വീണു.
……..

കാറിന്റെ ഹോൺ ശബ്ദം കേട്ട് ഗ്രേസി മുറ്റത്തേക്കിറങ്ങി.ഗൗരവം വിടാതെ ഡോർ തുറന്ന് സാന്ദ്ര അടുത്തേക്ക് വന്നു.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.