ജെനിഫർ സാം 4 [sidhu] 104

‘എടാ നീയൊക്കെ ജോലി ചെയ്യുമ്പോ ഞാൻ എന്ത് ചെയ്യും .’

‘തത്കാലം നീ ഞങ്ങൾക്ക് രണ്ട് ചായ മേടിച്ചിട്ട് വാ അത് കഴിഞ്ഞു ഞാൻ നിനക്ക് ഇന്ന് ചെയ്യാനുള്ളത് പറഞ്ഞു തരാം .’

പിന്നീട് കോളേജ് തുറക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് വരെ ഇതൊക്കെ തന്നെയായിരുന്നു നിങ്ങളുടെ പരിപാടികൾ വൈകുനേരം ഞങ്ങൾ മൂന്നാളും കൂടി ഏതെങ്കിലും പാർക്കിലോ തീയേറ്ററിലോ പോകും .ഇതിനിടയിൽ കിച്ചുവും ഞാനും ഫ്രണ്ട്‌സ് ആയി അവന്റെ അനിയത്തിയും ഇതിനിടയിൽ ഒരിക്കൽ ഓഫീസിൽ വന്നു ഞങ്ങൾ അത്യാവിശം കമ്പനി ആയി .ഇതൊന്നും കൂടാതെ ഞാൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി

ക്ലാസ് തുടങ്ങുന്നതിന്റെ തലേ ദിവസം കിച്ചുവും അപ്പുവും ഞാനും ആക്കുവും ഡ്രെസ്സും മറ്റ് ആവശ്യസാധനങ്ങളും മേടിക്കാൻ ഇറങ്ങി .സെലക്ട് ചെയ്യുന്നതിന്റെ ഇടയിൽ രാജപ്പൻ എന്നെ വിളിച്ചു അവൻ ഇന്നാണ് ഡൽഹിയിൽ എത്തിയതെന്നും അക്കൗണ്ടിന്റെ ഡീറ്റെയിൽസ് മെയിൽ അയക്കാനും പറഞ്ഞു .കുറച്ചു നേരത്തെ സംസാരത്തിനു ശേഷം കാൾ കട്ട് ചെയ്ത് ഞാൻ തിരികെ വരുമ്പോൾ അക്കു ആ കട മുഴുവനും മേടിക്കാനുള്ള ത്വരയിൽ നിൽക്കുന്നു കിച്ചുവിനാണെങ്കിൽ ഇതൊക്കെ കൂടി കണ്ട് ദേഷ്യം വരുന്നുണ്ടെന്ന് അവനെ കാണുമ്പോൾ തന്നെ അറിയാം ,ഞാൻ എനിക്കുള്ള ഷർട്ടും ജീൻസും നേരത്തെ തന്നെ എടുത്തു വെച്ചിട്ടുള്ളതുകൊണ്ടും ഇനി എനിക്ക് ഒന്നും മേടിക്കാനില്ലാത്തതുകൊണ്ടും ഞാൻ കിച്ചുവിനെയും വിളിച്ചു ആ കടയുടെ അടുത്തുള്ള കഫേ ഡേ യിൽ പോയി .

‘ഡി ജെനി നമ്മൾ പരിചയപെട്ടിട്ട് ഇപ്പൊ അഞ്ചാറ് ദവസമായി ഒരുപാട് സംസാരിക്കുകയും ചെയ്തു പക്ഷെ നീ ഇതുവരെ വീട്ടിലേക്ക് വിളിക്കുന്നതോ അവർ ഇങ്ങോട്ട് വിളിക്കുന്നതോ കണ്ടില്ല നിനക്ക് എന്നോട് പറയാൻ പറ്റുന്നതാണേൽ പറയൂ .’

‘അതൊരു വലിയ കഥയാ മോനെ .’

‘ചുരുക്കി പറഞ്ഞാൽ മതി .’

‘വീട്ടീന്ന് അടിച്ചു പുറത്താക്കിയതാ അപ്പന് ദയ തോന്നിയിട്ടാണോന്ന് അറിയില്ല ഇങ്ങോട്ട് പറഞ്ഞു വിട്ടത് .’ഞാൻ വലിയ ഭാവഭേദങ്ങളൊന്നുമില്ലാതെ പറഞ്ഞു

‘ഒരു ചോദ്യം കൂടി മോളെ എന്തിനാ എടുത്ത് പുറത്തു കളഞ്ഞത് .’

‘സത്യം  പറയണോ .’

‘വേണ്ട കള്ളം മതി .’

‘ഞാൻ ഒരു ചെറുക്കന്റെ കൂടെ കറങ്ങാൻ പോവാത്തതിന് .’

‘ഇനി സത്യമേ പറയാവൂ ,ബോയ് ഫ്രണ്ട് ആണോ .’

‘നഹി ബേട്ട വെറും ഫ്രണ്ട് .’

‘ഫ്രണ്ട് മാത്രമാണോ അതോ കലാപരുവാടികളൊക്കെ ഉണ്ടായിരുന്നോ .’

‘ചെറുതായിട്ട് .’

‘അമ്പടി കള്ളി എത്ര ആൾക്കാർ ഉണ്ടായിരുന്നു .’

‘ഒരാൾ .’

‘അല്ലേലും ഒരുപാട് ആളുകളൊക്കെ എന്തിനാ അല്ലെ .’

‘മോനെ കിച്ചു എന്താ ഉദ്ദേശം .’

‘മോൾക്ക് മനസിലായ സ്ഥിക്ക് വളച്ചു കെട്ടാണില്ല എനിക്ക് ഒരു റിലേഷന്ഷിപ്പിന് താല്പര്യം ഇല്ല  .’

‘സംഭവം മനസിലായി എനിക്കും അതിനാ താല്പര്യം  പക്ഷെ എനിക്ക് തോന്നുമ്പോ ഞാൻ പറയാം നീയും ഓക്കേ ആണേൽ appoചെയാം ‘

‘നിനക്ക് എപ്പോളെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ പറഞ്ഞാൽ മതി നമുക്ക് പരിഗണിക്കാം .’

‘ഡാ നിനക്ക് എക്സ്പീരിയൻസ് ഉണ്ടോ .’

‘ഒന്നുകൊണ്ടും പേടിക്കണ്ട അണ്ണൻ എക്സ്പീരിയൻസ്ട് ആണ് മോളെ ജെനി ‘

11 Comments

  1. ❤❤❤❤❤

  2. ❤❤❤????

  3. ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️

    1. thanks chechi

  4. രുദ്ര രാവണൻ

    Kollam bro പുതിയ രീതി ❤

Comments are closed.