ജെനിഫർ സാം 4 [sidhu] 104

അതും പറഞ്ഞു അവൻ കുറച്ചു മാറി നിന്ന് ആരോടൊക്കെയോ സംസാരിച്ചു .

‘ജെനി ട്രെയിൻ കിട്ടിയില്ല ഏഴ് മണിക്ക് ഒരു ബസ് ഉണ്ട് അതിന് ടിക്കറ്റ് കൺഫേം ചെയ്തിട്ടുണ്ട് .’

 

***********

 

രാവിലെ എട്ടരയോടെ ഞാൻ ബിനീഷ് അങ്കിളിന്റെ വീട്ടിൽ എത്തി ,അങ്കിളിന്റെ വീട് അത്യാവിശം വലിയ വീടായിരുന്നു അവിടെ ബിനീഷ് അങ്കിൾ കൂടാതെ പുള്ളിയുടെ ഭാര്യ സിമിയമ്മയും അവരുടെ മകൻ ആകാശും ഉണ്ടായിരുന്നു ,അങ്കിൾ എന്നോട് ആകാശ് വിളിക്കുന്ന പോലെ അച്ഛാ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു എനിക്കും സന്തോഷമായി .ആകാശ് എന്നെക്കാളും രണ്ട് വയസ്സ് കൂടുതൽ ഉണ്ട് പക്ഷെ ചെറുക്കൻ കിടിലനാണെന്ന് പരിചയപ്പെട്ടപ്പോൾ തന്നെ മനസിലായി അവനും അവന്റെ ഒരു കൂട്ടുകാരനും കൂടി ഒരു ചെറിയ കമ്പനി നടത്തുന്നുണ്ടെന്ന് അവൻ പറഞ്ഞു കൂടാതെ ഞാൻ ഫ്രീ ആയി ഇരിക്കുമ്പോൾ അവനെ സഹായിക്കണമെന്നും അതിന് ശമ്പളം തരുമെന്നും അവൻ പറഞ്ഞു .

ഇപ്പൊ എനിക്ക് മനസിലായി അപ്പൻ പറഞ്ഞ ക്യാഷ് ഉണ്ടാക്കാൻ ഉള്ള വഴി ഏതാണെന്ന് .ഇവന്റെ കൂടെ പാർട്ടൈം ആയി ജോലിയ് ചെയ്ത് പൈസ ഉണ്ടാക്കി ജീവിക്കാനാണ് അപ്പൻ പറഞ്ഞിരിക്കുന്നത് .

അടുത്ത ദിവസം രാവിലെ തന്നെ അച്ഛൻ എന്നെ കോളേജിൽ കൊണ്ടുപോയി അഡ്‌മിഷൻ എടുത്തുതന്നു .അടുത്ത ആഴ്ച മുതൽ ക്ലാസ് തുടങ്ങും അതുവരെ ബാംഗ്ലൂർ സിറ്റിയുമായി ഒന്ന് ഇണങ്ങാൻ ഉപയോഗിക്കണമെന്ന് ആന്റി പറഞ്ഞു അച്ഛനും അത് ശെരിവെച്ചു .

അന്ന് തന്നെ വൈകുന്നേരം ആകാശ് എന്നെ അവന്റെ കമ്പനിയിൽ കൊണ്ടുപോയി .

അതിനെ കമ്പനി എന്നൊക്കെ വിളിക്കാൻ പറ്റുവോന്ന് എനിക്ക് അറിയില്ല ഒരു വലിയ അപ്പാർട്മെന്റിന്റെ ഏറ്റവും മുകൾ നിലയിൽ ടാങ്ക് വെച്ചിരിക്കുന്നതിന്റെ അടിയിൽ ഒരു ബെഡും രണ്ട് കമ്പ്യൂട്ടറും നാല് കസേരയും .ഒന്ന് ചാടിയാൽ തല മുകളിൽ ഇടിക്കും ഏകദേശം ആറര അടി പൊക്കം ഉണ്ടാവും ആ മുറിക്ക് .ഇതൊന്നും കൂടാതെ ഒരു മ്യൂസിക് സിസ്റ്റവും ഉണ്ട് .

‘ഓഫീസിന് ലുക്ക് ഇല്ലന്നേ ഉള്ളു ഞങ്ങൾ ഉണ്ടാക്കുന്ന പ്രോഗ്രാമുകൾക്ക് അത്യാവിശം ഡിമാൻഡ് ഒക്കെ ഉണ്ട് .’

‘അല്ല ആകാശ് ഇത് എത്ര നാളായി തുടങ്ങിയിട്ട് .’

‘നാല് മാസം .’

‘എത്ര ആളുകൾ ഉണ്ട് .’

‘ഞാനും കിച്ചുവും .’

‘അത്ര കിച്ചു .’

‘അവൻ എന്റെ കൂടെ പടിക്കുന്നവനാ നീ അലോക് വർമ്മ ഗ്രൂപ്സിനെ കുറിച്ച് കേട്ടിട്ടുണ്ടോ .’

‘ഇല്ല .’

‘എന്നാൽ ഇപ്പൊ കേട്ടോ ഇവിടുത്തെ അത്യാവിശം വലിയ ഒരു കമ്പനി ആണ് കൺസ്ട്രക്ഷൻ ആണ് മെയിൻ ഫീൽഡ് ഈ അപ്പാർട്മെന്റ് അവരുടെയ ,പിന്നെ അവർക്ക് ഒരു ഇംഗ്ലീഷ് പത്രം ഉണ്ട് ദി കന്നഡ ടുഡേ . അതിന്റെ ഉടമ ആനന്ദ് വർമയുടെ മകനാണ് കിച്ചു എന്ന കാർത്തിക്ക് ‘

‘ഇത്രേം പൈസ ഉള്ളവനാണെങ്കിൽ നിന്റെ കൂടെ ഈ ഓഫീസിൽ ഇരുന്ന് ബുദ്ധിമുട്ടണ്ട വല്ല കാര്യവുമുണ്ടോ അവന് അവന്റെ അപ്പന്റെ ഓഫീസിൽ പോയ പോരെ .’

‘അതൊന്നും പറയണ്ട അവൻ അവന്ടെ അച്ഛനോട് സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങാൻ പറഞ്ഞു ആ പുള്ളി അതിന് സമ്മതിച്ചില്ല കൺസ്ട്രക്ഷനും പ്രസ്സും പത്രവും ഒക്കെ നടത്തിയാൽ മതി സോഫ്റ്റ്‌വെയർ നടത്തിയിട്ട് വലിയ കാര്യമില്ലെന്ന് ഒക്കെ പറഞ്ഞു അവര് തമ്മിൽ തെറ്റി അതിന്റെ വാശിക്ക് എന്നെയും കൂടി കൂട്ടി അഞ്ചാറ് മാസം കഷ്ടപ്പെട്ട് ഒരു ഹോട്ടലിൽ അടിമപ്പണി ചെയ്തു അവിടുന്ന് കിട്ടിയ ക്യാഷും പിന്നെകൂട്ടുകാരുടെ കൈയിൽ നിന്ന് കടം വാങ്ങി ആ കാശുകൊണ്ട് രണ്ട് കമ്പ്യൂട്ടറും രണ്ട് ലാപ്ടോപ്പും മേടിച്ചു ഇവടെ കൊണ്ടുവന്ന് സെറ്റ് ചെയ്തു .’

‘കിടിലൻ സ്റ്റോറി പക്ഷെ നിന്റെയൊക്ക സെറ്റപ്പ് കണ്ടിട്ട് ഗുണംപിടിച്ച പോലെ തോന്നുന്നില്ലലോ .’

‘മൂന്ന് ലക്ഷം ഇൻവെസ്റ്റ്മെന്റിൽ മാസം മുപ്പതിനായിരം വെച്ച് തുടങ്ങി നാല് മാസത്തിൽ തന്നെ കിട്ടുന്നത് ഗുണം പിടിക്കാത്തതിന്റെ ലക്ഷണം ആണോ മോളെ .’

‘അപ്പൊ ഗുണം പിടിച്ചല്ലേ .’

‘ആ പിടിച്ചു വരുന്നു .’

‘ഈ കമ്പനിക്ക് പേരുണ്ടോ .’

‘രജിസ്റ്റർ ചെയ്യാത്തത് കാരണം പേരില്ല പക്ഷെ ഡിസൈൻ ചെയുന്ന വർക്കിലൊക്കെ ak എന്നാണ് പേരിട്ടിരിക്കുന്നത് .’

11 Comments

  1. ❤❤❤❤❤

  2. ❤❤❤????

  3. ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️

    1. thanks chechi

  4. രുദ്ര രാവണൻ

    Kollam bro പുതിയ രീതി ❤

Comments are closed.