ജെനിഫർ സാം 4 [sidhu] 104

‘എനിക്ക് എന്താ ഇവടെ ജോലി എനിക്ക് ഈ പ്രോഗ്രാമിങ് ഒന്നും ശെരിക്ക് അറിയില്ല .’

‘നിനക്ക് ഒരുമാസം സമയം തരും ആ കുറച്ചറിയാവുന്ന പ്രോഗ്രാമിങ് കുറെ ആക്കിയില്ലെങ്കിൽ വല്ല ഹോട്ടലിലും ജോലി നോക്കാം .’

‘ നീ പഠിപ്പിച്ചാൽ മതി ഞാൻ പറ്റുന്ന പോലെ ശ്രെമിക്കാം അല്ലെങ്കിൽ നീ പറഞ്ഞ പോലെ ഹോട്ടലിൽ പോവാം.’

അന്ന് അവൻ എന്നെകൊണ്ട് കുറച്ചൊക്കെ പ്രോഗ്രാമിങ് ചെയ്യിച്ചു നോക്കി ഞാൻ അറിയാവുന്ന പോലെയൊക്കെ അഡ്ജസ്റ്റ് ചെയ്തു ,ഞാൻ സഹകരിച്ചാൽ മൂന്നാഴ്ചക്കുളിൽ ഒരുവിധമൊക്കെ പഠിപ്പിച്ചു തരുന്ന കാര്യം അവൻ ചെയ്തോളാമെന്നൊക്കെ പറഞ്ഞു .
അന്ന് കിച്ചുവിനെ കാണാൻ പറ്റിയില്ല .വൈകുന്നേരമായപ്പോൾ ഞങ്ങൾ രണ്ടും കൂടി അടുത്തുള്ള പബ്ബിൽ പോയി അവൻ ബിയർ കുടിച്ചു ഞാൻ ജ്യൂസും അതോടെ ഞങ്ങൾ കട്ട ചങ്കുകളായി  .

അടുത്ത ദിവസം അവന്റെ കൂടെ ഓഫീസിൽ പോയി ഞങ്ങൾ അവിടെ ചെന്നപ്പോൾ ആരോ അപ്പുവിനെ (ആകാശിന്റെ മറ്റൊരു പേര് ) എടുത്തു പൊക്കി അയാൾ അവനെ ഒന്ന് കറക്കിയിട്ട് പറഞ്ഞു ‘അപ്പു പ്രൊജക്റ്റ് ഈസ് ഓൺ .’

അയാൾ അപ്പുവിനെ നിലത്തു നിർത്തി അപ്പോളാണ് ഞാൻ അയാളെ കാണുന്നത് ആവശ്യത്തിന് ഭംഗി ഉണ്ട് പക്ഷെ നമ്മുടെ രാജപ്പന്റെയോ അപ്പുവിന്റെയോ അത്ര ഇല്ല എന്നാലും ഒന്ന് വായിനോക്കാനുള്ള വകുപ്പൊക്കെ ഉണ്ട് .

‘ഡാ കിച്ചു ഇത് ജെനി അച്ഛന്റെ ഫ്രണ്ടിന്റെ മോളാ ഇവളും നമ്മുടെ കൂടെ ഉണ്ടാവും ഒരു സഹായത്തിന് .’

‘ഹായ് ഞാൻ കാർത്തിക് കിച്ചു എന്ന് വിളിക്കും .’

അവൻ എന്റെ നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു

‘ഹായ് ഞാൻ ജെന്നിഫർ ജെനി എന്ന് വിളിക്കും .’

‘നീ പഠിക്കുവാണോ .’കിച്ചു എന്നെ നോക്കി ചോദിച്ചു

‘അതേടാ നമ്മുടെ കോളേജിൽ ആണ് .’
അപ്പു പറഞ്ഞു

‘നീ ഏത് സബ് ആണ് ജെനി .’

‘സൈക്കോളജി .’

‘മ്മ് .’ അവൻ എന്തോ ചിന്തികൊണ്ട് മൂളി

‘എന്താടാ ആക്കുവും സൈക്കോളജി ആണോ .’

‘അതെ ‘

‘എടി ജെനി ഇവന്റെ അനിയത്തി ഉണ്ട് കീർത്തന ഞങ്ങളൊക്കെ അക്കു എന്നവിളിക്കുന്നത് അവളും നിന്റെ ക്ലാസിൽ ആണ് .’

‘ഓ അപ്പൊ ക്ലാസിൽ ഒരാളെ കൂട്ട് കിട്ടുമോന്ന് വിഷമിച്ചു ഇരിക്കുവാരുന്നു ക്ലാസിൽ കൂടുതലും നോർത്ത് ഇന്ത്യൻസ് ആണെന്നാണ് ആ പ്രിൻസിപ്പൾ ഇന്നലെ ചെന്നപ്പോൾ പറഞ്ഞത് .’

‘അവളും പ്രിൻസിയുടെ ഇതേ ഡയലോഗ് കേട്ട് ഞെട്ടി ഇരിക്കുവാരുന്നു അറിയാവുന്ന ഒരാളെ കിട്ടുമ്പോ അവൾക്കും സന്തോഷം ആവും .’

‘എടാ അപ്പു ഇവടെ ബാത്രൂം ഇല്ലേ .’

‘ആ സ്റ്റെപ് ഇറങ്ങി വലത്തോട്ട് നേരെ നടന്നാൽ അഞ്ചാമത്തെ ഡോർ .’

‘ഞാൻ ഒന്ന് പോയിട്ട് ഉടനെ വരാം .’

ഞാൻ ബാത്‌റൂമിൽ പോയിട്ട് തിരികെ വന്നപ്പോൾ അവന്മാർ രണ്ടും കൂടി ലാപ്ടോപ്പും തുറന്ന് വെച്ച് അടുത്തുള്ള ബുക്കിലേക്ക് എന്തൊക്കെയോ കുത്തി കുറിക്കുന്നു .

====

13

‘നീ വന്നോ ഞങ്ങൾ കോളേജിന് സ്റ്റാഫ് സെക്ഷന് മാത്രമായി ഒരു വെബ് ഡിസൈൻ ചെയ്യുവാ ആ പ്രിൻസിപ്പൽ ഏൽപിച്ച ജോലിയാ അയാളെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയാൽ അയാളുടെ കണക്ഷൻസ് നമുക്ക് ഉപകാരപ്പെടും .’ അപ്പു എന്നെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു .

11 Comments

  1. ❤❤❤❤❤

  2. ❤❤❤????

  3. ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️

    1. thanks chechi

  4. രുദ്ര രാവണൻ

    Kollam bro പുതിയ രീതി ❤

Comments are closed.