ജെനിഫർ സാം 4 [sidhu] 104

ഞാൻ സദ്യ കഴിച്ചു കഴിഞ്ഞു അവന്റെ അടുത്ത് ചെന്ന് ഇന്ന് നടക്കുവോന്ന് ചോദിച്ചു

 

‘ഞാൻ ഇപ്പൊ വരാം സ്ഥിരം ഹോട്ടലിൽ പോയ പോരെ .’

 

‘അത് മതി നീ പെട്ടന്ന് വാ .’

 

മാത്തപ്പനോട് അവന്റെയൊപ്പം വരുന്നില്ലെന്നും  മിഥുൻ (രാജപ്പൻ ) അവന്റെ ഒപ്പം  ബൈക്കിൽ പോകുമെന്നും പറഞ്ഞു .

 

*************

 

 

‘ഡാ രാജപ്പാ അടുത്തതവണ ഹോട്ടൽ മാറ്റി പിടിക്കണം .’

രണ്ട് റൗണ്ടിന് ശേഷം ഹോട്ടലിലെ ഫുഡ് കോർട്ടിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു മിഥുനും ജെനിയും

‘ഇനി ഞാൻ ഇവടെ ഉണ്ടാവില്ലെടി ഞാൻ അടുത്ത മാസം ഫിലിപ്പെൻസിൽ പോവും .’

‘എന്തിന്.’

‘ഡോക്ടർ ആവാൻ .’

‘ഡാ കോപ്പേ തെളിച്ചു പറ .’

‘എടി അവിടെയുള്ള ഒരു കോളേജിൽ എനിക്ക് അഡ്മിഷൻ ശെരിയായി നാട്ടിൽ നല്ല മാനേജ്‌മന്റ് കോളേജിൽ കൊടുക്കുന്ന കാശ് അവിടെ കൊടുത്താൽ അതിലും നല്ല സെറ്റപ്പിൽ പഠിക്കാം .’

‘അപ്പൊ ഇനി രാജപ്പന്റെ കളികൾഇനി ഫിലിപ്പൈൻസിൽ .’

‘ ഡി ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ .’

‘നീ പറ .’ ജെനി ബിരിയാണി വായിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു

‘do you love me.’

‘നോ .’

‘ഓക്കേ എനിക്ക് അറിയാം എന്നാലും അവസാനമായി നിന്നോട് ചോദിക്കണമെന്ന് തോന്നി .’

‘ഡാ നിന്നോട് അങ്ങനെ തോന്നിയാൽ ഞാൻ പറയാതിരിക്കുവോ സത്യമായും എനിക്ക് തോന്നിയിട്ടില്ല അതുകൊണ്ടാണ് .പിന്നെ നീ കുറച്ചു മദാമ്മ പെൺപിള്ളേരെ കാണുമ്പോ എന്നെ മറക്കും ജീവിതം ഇനിയും നമ്മുടെ മുൻപിൽ നീണ്ട് നിവർന്ന് കിടക്കുവല്ലേ മോനെ .’

‘നിന്നെ ഞാൻ അങ്ങനെ മറക്കില്ല ജെനി യു ആർ മൈ ബേസ്ഡ് ഫ്രണ്ട് .’ അവൻ എന്നെ കൈയിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തുകൊണ്ട് പറഞ്ഞു .

‘ഡാ നമുക്ക് ഇറങ്ങിയാലോ നീ കഴിച്ചു കഴിഞ്ഞിട്ട് ഒരുപാട് നേരമായില്ലേ എനിക്ക് മതിയായി .’

‘അതൊന്നും പറഞ്ഞ പറ്റില്ല ഒരുപാട് അധ്വാനിച്ചതാ കുറച്ചുകൂടി അല്ലെ ഉള്ളു നീ ഫുൾ കഴിച്ചിട്ട് പുറത്തോട്ട് വാ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു നിൽക്കാം .’

ഇതിവന്റെ സ്ഥിരം ഏർപ്പാടാണ് ഫുഡ് കുറച്ചുപോലും കളയാൻ സമ്മതിക്കില്ല എന്തൊക്കെ പറഞ്ഞാലും ഇവൻ മുഴുവൻ കഴിക്കാതെ പോകാൻ സമ്മതിക്കില്ല .

*******
രാജപ്പന്റെ കൂടെ വീട്ടിൽ എത്തിയപ്പോൾ നാല് മണി കഴിഞ്ഞു ,അവനോട് യാത്ര പറഞ്ഞു ഞാൻ അകത്തേക്ക് കയറി സ്റ്റെപ് കയറാൻ കാല് കുത്തിയതും
‘ഡി നാശമേ എന്തിനാടി നീ ഈ പണി ചെയ്തെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കാൻ .’ ആരോ അങ്ങനെ പറഞ്ഞുകൊണ്ട് എന്റെ പുറത്തു തല്ലി ,

‘എന്റെ സുബി നീ മിണ്ടാതെ ഇരുന്നേ ആദ്യം ഞാൻ അവളോട് ചോദിക്കട്ടെ .’ സജി മാമൻ പറഞ്ഞു
അപ്പോളാണ് എന്റെ മുതുകിൽ തള്ളിയ ആളെ എനിക്ക് മനസിലായത് .

11 Comments

  1. ❤❤❤❤❤

  2. ❤❤❤????

  3. ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️

    1. thanks chechi

  4. രുദ്ര രാവണൻ

    Kollam bro പുതിയ രീതി ❤

Comments are closed.