പുള്ളി എന്നെ വിശ്വാസം വരാത്ത പോലെ നോക്കി
‘അത് കൊച്ചാണെന്ന് ഞാൻ എങ്ങനെ ഉറപ്പിക്കും എന്തെങ്കിലും തെളിവ് ഉണ്ടോ അല്ലെങ്കിൽ വീട്ടിൽ പോയി ചോദിച്ചിട്ട് തരാം . കൊടുക്കേണ്ടവർക്ക് കൊടുത്തില്ലെങ്കിൽ എന്റെ ജോലി പോകും ഒന്നും തോന്നരുത് .’
‘ദേ ചേട്ടാ ഇപ്പൊ വിശ്വാസം ആയോ .’ഞാൻ പോക്കറ്റിൽ കിടന്ന ഐഡി കാർഡ് എടുത്തു കാണിച്ചു .
പുള്ളി അതൊന്ന് ശെരിക്ക് നോക്കി
‘ഇന്ന മോളെ ഒരു ഒപ്പ് ഇവടെ ഇട്ടേക് .’
ഞാൻ ഒപ്പിട്ട് കൊടുത്തു പോസ്റ്റ് വാങ്ങി പൊട്ടിച്ചു നോക്കി എന്റെ ആധാർ കാർഡ് .
‘ഇതായിരുന്നോ ഇപ്പൊ ഒരുപാടെണ്ണം ഇങ്ങനെ വരുന്നുണ്ട് ആൾക്കാരെ പറ്റിക്കാൻ ആയിട്ട് സർക്കാർ ഓരോന്ന് ഉണ്ടാക്കി വിട്ടോളും .’അതും പറഞ്ഞു അയാൾ അവിടെ നിന്ന് പോയി .
അയാൾ പോയതിന് പുറകെ ടോണി കാറുമായി എത്തി .
‘സോറി ഡി ബാഗ് ഒക്കെ പാക്ക് ചെയ്തു വന്നപ്പോൾ കുറച്ചു താമസിച്ചു .’
‘അത് നന്നായി അല്ലെങ്കിൽ എനിക്ക് ഈ സാധനം കിട്ടില്ലായിരുന്നു വീട്ടിൽ കൊണ്ട് കൊടുത്താൽ അവർ കീറി ഏറിയും.’ഞാൻ ആധാർ കാർഡ് അവനെ കാണിച്ചുകൊണ്ട് പറഞ്ഞു .
‘നിനക്ക് ഇത് കിട്ടിയോ ഞാൻ കഴിഞ്ഞ ദിവസമാണ് ഫോട്ടോ എടുക്കാൻ പോയത് .’
‘മ്മ് ‘
‘അല്ലെടി നിന്നെ എന്തിനാ വീട്ടീന്ന് ഇറക്കി വിട്ടത് .’
‘ഡാ മൈരേ എന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കണമെന്ന് നിനക്ക് നിർബന്ധം ഉണ്ടോ .’
‘അതില്ല ‘
‘എന്നാൽ ഇനി എന്താണെന്ന് ചിന്തിക്ക് .’
‘ഒരു ഫ്രണ്ടിന് ജോലി ശെരിയാക്കിത്തരാൻ പറഞ്ഞപ്പോ അളിയൻ സമ്മതിച്ചിട്ടുണ്ട് എങ്ങനെയാ നീ പോണുണ്ടോ .’
‘ഇല്ലടാ അപ്പ പറഞ്ഞത് ബാംഗ്ലൂരിൽ ഉള്ള പുള്ളിയുടെ ഫ്രണ്ട് ഒരു ബിനീഷ് അങ്കിളിനെ കാണാനാ അവിടെ പഠിക്കാനുള്ള സൗകര്യം ചെയ്‌തു തരുമെന്ന് .’
‘അപ്പൊ നീ ബാംഗ്ലൂർ പോകുവാണോ .’
‘അല്ലാതെ ഞാൻ എവിടെ പോകാനാ .’
‘അതും ശെരിയാണ് .’
*****
‘നീ എനിക്ക് ബാംഗ്ലൂരിൽ പോകാനുള്ള ട്രെയിൻ ടിക്കറ്റ് എടുത്ത് തന്നാൽ മതി പറ്റുമെങ്കിൽ ഇന്ന് പോകുന്ന തരത്തിലുള്ള ടിക്കറ്റ് തന്നെ വേണം പിന്നെ നമ്മൾ ഉണ്ടാക്കിയ പൈസ നിന്റെ അക്കൗണ്ടിൽ ഇല്ലേ അതിൽ എന്റെ ഷെയർ എനിക്ക് നീ അയച്ചു തരണം .’
‘നിന്റെ ഷെയർ ഒന്നര രൂപ ഉണ്ട് നീ അവിടെ ചെന്ന് ഒരു അക്കൗണ്ട് എടുത്തിട്ട് വിളിക്ക് ഞാൻ പൈസ അയക്കാം .’
ഞാനും രാജപ്പനും കൂടി ചെയ്ത ഒരു ബിസിനെസ്സിലെ എന്റെ വിഹിതം ആണത് , അവന്റെ അച്ഛന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ഓർഡർ പിടിച്ചു കഴിഞ്ഞ ഒരു വർഷയമായി അവൻ കമ്പ്യൂട്ടർ അസംബിൾ ചെയ്തു കൊടുക്കുമായിരുന്നു എന്നെ പരിചയപ്പെട്ട് എനിക്ക് ആ പണി അറിയാമെന്ന് മനസിലാക്കിയ അവൻ എന്നെക്കൂടി അതിൽ കൂട്ടി .അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ സമ്പാദ്യമാണ് അവന്റെ കൈയിൽ ഇരിക്കുന്നത് കുറെ ആകുമ്പോ ഒരുമിച്ച് തന്നാൽ മതിയെന്ന് പറഞ്ഞു ഞാൻ അവന്റെ കൈയിൽനിന്ന് പൈസ ഒന്നും മേടിച്ചിട്ടില്ലായിരുന്നു . അതിപ്പോ ഒരു ഉപകാരമായി
‘ഞാൻ ഇപ്പൊ വരം ഒരാളെ ഫോൺ ചെയ്ത് ചോദിക്കട്ടെ .’
❤❤❤❤❤
❤❤❤????
thanks bro
ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️
thanks chechi
??❤️
?
?❤️
?
Kollam bro പുതിയ രീതി ❤
thanks bro