ജെനിഫർ സാം 4 [sidhu] 104

ഇതൊക്കെ ആലോചിച്ചു നിക്കുമ്പോളാണ് ബാഗിനുള്ളിൽ ഫോൺ ബെൽ ശബ്ദം കേൾക്കുന്നത് ,ഇതരണപ്പാ ബാഗിൽ ഫോൺ ഇട്ടിരിക്കുന്നതെന്ന് അത് ആ റൂമിൽ വീണ് പോയതാണല്ലോ എന്നൊക്കെ ആലോചിച്ചു ഞാൻ ഫോൺ എടുത്തു അതിനിടയിൽ മടക്കി വെച്ച നിലയിൽ ഒരു വെള്ള പേപ്പറും കിട്ടി .

‘ഹലോ ജെനി പണി ആയെടി .’ഫോൺ എടുത്ത് ചെവിയിലേക്ക് വെച്ചതും രാജപ്പന്റെ കരച്ചിലാണ് ഞാൻ കേട്ടത് .

‘നീ എന്തിനാടാ തെണ്ടി പറയുന്നെ ഞാൻ അല്ലെ ഇപ്പൊ കരയേണ്ട .’

‘നീ എന്തിന് കരയണം ഞാൻ അല്ലെ കറയണ്ടത് നമ്മുടെ കാര്യം വീട്ടിൽ അറിഞ്ഞു എന്നെ ഡാഡിയും മമ്മിയും കൂടി ഡൽഹിയിലുള്ള അളിയന്റെ അടുത്തക്ക് പോകാൻ പറഞ്ഞു ഇനി ക്ലാസ് തുടങ്ങുന്നത് വരെ അവിടെ നിന്നാൽ മതിയെന്ന് .’

‘നിനക്കു കേറി കിടക്കാനുള്ള സെറ്റപ്പ് കിട്ടിയില്ലേ ഞാൻ ഇവടെ നടുറോഡിൽ നിക്കുവാ .’

‘അപ്പൊ നിന്റെ വീട്ടിലും അറിഞ്ഞ .’

‘അതേടാ ഇനി എന്ത് ചെയ്യും .’

‘നീ അവിടെ വെയിറ്റ് ചെയ് ഞാൻ വരാം .’

‘ഡാ നാറി എനിക്ക് വല്ല ജോലിയും ഒപ്പിച്ചു തന്നോണം .’

‘നിനക്ക് അളിയനോട് പറഞ്ഞു അവന്റെ കമ്പനിയിൽ ജോലി ശെരിയാക്കാം അവിടെ ഒരു രണ്ടു വര്ഷം നിന്ന് കാശൊണ്ടാക്കിയിട്ട് നീ ഡിഗ്രി കമ്പ്ലീറ്റ് ചെയ്താൽ മതി .’

‘പ്ലാനിങ് ഒക്കെ നടത്തം ആദ്യം നീ ഇങ്ങോട്ട് ഒന്ന് പെട്ടന്ന് വാ .’

‘ഓക്കേ ശെരി .’

ഫോൺ വെച്ചപ്പോളാണ് വെള്ള പേപ്പറിന്റെ കാര്യം ഞാൻ ഓർക്കുന്നത് ,അതെടുത്തു തുറന്നതും അതിൽ നിന്ന് എന്റെ വോട്ടേഴ്‌സ് ഐഡി താഴെ വീണു ,ഞാൻ അത് എടുത്ത് പോക്കറ്റിൽ ഇട്ടിട്ട് ആ പേപ്പറിൽ എഴുതിയിരുന്നത് വായിച്ചു .

“മോളെ അപ്പന് മോളെ ഇറക്കി വിടാൻ ഇഷ്ടം ഉണ്ടായിട്ടല്ല പക്ഷെ ഇത്രെയും പേരെ എതിർത്തു എനിക്ക് ഒന്നുംചെയ്യാനാവില്ല അതുകൊണ്ട് നീ എന്നോട് ക്ഷമിക്കണം നിനക്ക് ആവശ്യമുള്ള പണവും തുണികളും രേഖകളും ഞാൻ ഇതിൽ വെച്ചിട്ടുണ്ട് നീ ബാംഗ്ലൂരിൽ ഉള്ള എന്റെ സുഹൃത് ബിനീഷിന്റെ അടുത്തേക്ക് പോകണം അവന്റെ അഡ്രെസ്സ് ഞാൻ നിനക്ക് മെസ്സേജ് അയക്കാം പിന്നെ അവിടെ ഉള്ള ഒരു കോളേജിൽ നിനക്ക് അഡ്മിഷൻ അവൻ ശെരിയാക്കി തരും അവന്റെ മോനും അവിടെ തന്നെയാണ് പഠിക്കുന്നത് ,ക്ലാസ് തുടങ്ങി കഴിഞ്ഞാൽ ഹോസ്റ്റലിലേക്ക് മാറണം നിനക്ക് ഫീസിനുള്ള പണം ഞാൻ അയച്ചു തരും ബാക്കി ചിലവുകൾക്കുള്ളത് കണ്ടത്താൻ ഉള്ള വഴി അവിടെ എത്തുമ്പോൾ നീ കണ്ടുപിടിക്കണം .

ഒരു കാര്യം കൂടി ഇന്ന് നീ അവന്റെ കൂടെ ഹോട്ടലിൽ പോയത് നിങ്ങൾ തമ്മിൽ ഉള്ള ബന്ധം കൊണ്ടാണെങ്കിൽ ഞാൻ ക്ഷമിക്കും ഇനി പണത്തിനോ നിന്റെ ലാഭത്തിനോ വേണ്ടി ആണെങ്കിൽ നീ ബാംഗ്ലൂർ വരെ പോവണമെന്നില്ല .”

ഇത് എന്റെ അപ്പൻ അല്ല എന്റെ അപ്പൻ ഇങ്ങനെ അല്ല ഞാൻ കല്യാണത്തിന് പോയി കഴിഞ്ഞു ആരോ പുള്ളിയുടെ തലക്ക് അടിച്ചെന്ന് തോന്നുന്നു ,ആ എന്തെങ്കിലും ആവട്ടെ പോകാൻ ഒരു സ്ഥലവും പഠിക്കാൻ ക്യാഷും റെഡി ആയി ഇനി ഒന്നും നോക്കാനില്ല രാജപ്പനോട് പറഞ്ഞിട്ട് നേരെ ബാംഗ്ലൂർ .
——

===

12

ഈ നാറി എവിടെ പോയി കിടക്കുവാ അര മണിക്കൂർ ആയി അവൻ ഇപ്പൊ വരാമെന്ന് പറഞ്ഞിട്ട് .

‘മോളെ ഈ ഇല്ലിക്കൽ വീട് ഇതല്ലേ .’

ആരോ എന്നോട് ചോദിക്കുന്നത് കേട്ടാണ് ഞാൻ അയാളെ നോക്കിയത് .പോസ്റ്റ് മാന് ആയിരുന്നു

‘അതെ ചേട്ടാ എന്ത് പറ്റി കത്ത്‌ ഉണ്ടോ .’

‘അവിടുത്തെ ജെന്നിഫർ എന്ന കൊച്ചിനാ പോസ്റ്റ് .’

അത് ഞാൻ അല്ലെ എനിക്ക് ആരാണ് പോസ്റ്റ് അയക്കുന്നത്

‘ചേട്ടാ ആ ജെന്നിഫർ ഞാൻ ആണ് .’

11 Comments

  1. ❤❤❤❤❤

  2. ❤❤❤????

  3. ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️

    1. thanks chechi

  4. രുദ്ര രാവണൻ

    Kollam bro പുതിയ രീതി ❤

Comments are closed.