ഞാൻ ചുറ്റും നോക്കി കുടുംബത്തിലെ എല്ലാരും ഉണ്ടായിരുന്നു അപ്പയുടെ സഹോദരങ്ങളായ സജിയും ജോസ്ഫ്ഉം ,അമ്മായിമാരായ ഷീനയും മറിയയും അവരുടെ ഒക്കെ മക്കളും അമ്മച്ചിയും , ടോണിയുടെയും അപ്പയുടെയും ഒഴിച്ചു ബാക്കി എല്ലാവരുടെയും മുഖത്ത് എന്നോടുള്ള ദേഷ്യം എനിക്ക് കാണാൻ സാധിച്ചു .
‘ജെനി നീ എവിടെ പോയിരിക്കുകയായിരുന്നു .’
സജി മാമൻ ചോദിച്ചു ബാക്കിയുള്ളവർ എന്റെ ഉത്തരം അറിയാൻ വേണ്ടി എന്റെ നേരെ നോക്കി നിൽക്കുന്നു എന്തോ ശെരിയല്ലെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു .
‘അത് നിഷയുടെ ചേച്ചിയുടെ കല്യാണത്തിന് .’
ഒരൊറ്റ അടിയരുന്നു കവിൾ പോകയുന്നുണ്ട് ആരാ അടിച്ചതെന്ന് നോക്കിയപോലല്ലേ ദേ കൈയും തിരുമി നിൽക്കുന്നു അമ്മച്ചി .ഈ കെളവിക്ക് ഇത്രേം ശക്തിയോ .
‘ഈ ഫോട്ടോയിലുള്ളതെല്ലാം സത്യമാണോടി .’ഇതും ചോദിച്ചു സജി മാമൻ കുറെ ഫോട്ടോകൾ എന്റെ നേരെ നീട്ടി പിടിച്ചു .
ഞാൻ ഫോട്ടോയിലേക്ക് നോക്കി ഞാൻ രാജപ്പനും കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതും ആയ കുറെ ഫോട്ടോസ് എത്തിയാല് റൂമിന് ഉള്ളിൽ വെച്ചുള്ളതല്ല അതായിരുന്നെങ്കിൽ നാറി പോയേനെ ,അവന്റെയും എന്റെയും മുഖം നല്ലപോലെ പതിഞ്ഞിട്ടുണ്ട് ,ഒരുനിമിഷം അവൻ ചെയ്തതാണോ എന്ന് എനിക്ക് തോന്നി പോയ് പക്ഷെ അവൻ ഇങ്ങനെ ചെയുന്ന ഒരുത്തനല്ല പിന്നെ അവന് എന്നെ നാറ്റിച്ചിട്ട് എന്ത് കിട്ടാനാ പോരാത്തതിന് ഇതിലൊക്ക് അവന്റെ മുഖവും കിടിലനായി വന്നിട്ടുണ്ട് .
‘ചോദിച്ചത് കേട്ടില്ലേ സത്യമാണോടി .’ മമ പിന്നെയും എന്റെ ചെവിയുടെ അരികിൽ നിന്ന് അലറി
‘അത് എന്റെ ബോയ്ഫ്രണ്ട് ആണ് .’
ട്ടോ ദ് പിന്നെയും അടി അത് അമ്മയുടെ വക ആയിരുന്നു ,അമ്മച്ചിയോട് അമ്മച്ചിയുടെ അത്ര പോരാ
‘നിങ്ങൾ എന്ന എന്തിനാ ഇങ്ങനെ തല്ലുന്നേ ഞ എന്ത് തെറ്റ് ചെയ്തു .’
‘അത് ഞാൻ പറഞ്ഞുതരണോടി പിഴച്ചവളെ .’
‘നിനക്കൊക്കെ അഴിഞ്ഞാടി നടക്കാനുള്ളതല്ല എന്റെ വീട് ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന് .’അമ്മച്ചി പറഞ്ഞു
അതെ നിന്നെപ്പോലെ ഉള്ള നാണം കേട്ട ജന്മൾക്ക് ഈ വീട്ടിൽ സ്ഥാനമില്ല .അമ്മയും ചെറിയ അമ്മായിയും പറഞ്ഞു .
ആഹഹാ തൃപ്തി എന്നാ ഇവിടുന്ന് ഒന്ന് രക്ഷപെടാൻ പറ്റുക എന്ന് ഞാൻ ഓർക്കാത്ത രാത്രികളില്ല ഇവിടുന്ന് ഒളിചോടി വല്യ കാശുകാരി ആയിവന്ന് വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞിനെ പോലെ മാസ്സ് നടത്തം ഒക്കെ എന്റെ സ്വപ്നം ആയിരുന്നു പക്ഷെ ഇപ്പൊ ഇറക്കി വിറ്റാൽ കൈയിൽ പത്തിന്റെ പൈസ ഇല്ല പഠിപ്പ് ആണെങ്കിൽ അകെ ഉള്ളത് ഒരു പ്ലസ്ടു അത് വെച്ച് എന്ത് ചെയ്യാനാ .
‘ഇറക്കി വിട് അച്ചായാ ഈ നാശത്തിനെ ”അമ്മ അപ്പയോട് അലറി
അപ്പ ഉടനെ മുകളിലേക്ക് കയറി പോയി .എന്നെ ഇതിനിടയിൽ മാമന്മാരും അമ്മായിമാറും അമ്മയും അമ്മച്ചിയും ഒക്കെ കൂടി എന്നെ തള്ളി പുറത്തിറക്കി നിയയും ജെറിനും അലെക്സും റോബെർട്ടും ഒക്കെ എന്നെ പുച്ഛത്തോടെ നോക്കി റോബിൻ ദേഷ്യത്തോടെയും ടോണിയുടെ മുഖത്താണെങ്കിൽ അവന് എന്നെ രക്ഷിക്കാൻ കഴിയാത്തതിന്റെ സങ്കടം തെളിഞ്ഞു നിന്നു .
എന്നെ കൊച്ചാപ്പ പിടിച്ചു ഉന്തി ഗേറ്റിനു പുറത്തേക്കിട്ടു ‘നീ ഇനി ഈ പാടി ചവുട്ടി പോകരുത് .’ കൊച്ചാപ്പ വല്യ മാസ്സ് ഡയലോഗ് ഒക്കെ അടിച്ചു .
കോപ്പ് എന്ത് ചെയ്യും തെണ്ടേണ്ടി വരുമെന്ന് തോന്നുന്നു .
‘ഇന്നാ ഇനി ഇങ്ങോട്ട് കാല് കുത്തി പോവരുത് ‘അപ്പ ബാഗ് നേരെ എറിഞ്ഞു .
‘എല്ലാരും അകത്തേക്ക് കേറടാ ഇവളെയും നോക്കി ഇവടെ ഒരുത്തനും നിക്കണ്ട അവളെവിടെയെങ്കിലും പോയി ജീവിക്കട്ടെ .’
അമ്മച്ചി എല്ലാവരെയും വിളിച്ചു അകത്തേക്കു പോയി നിയയും അലെക്സും ജെറിയും റോബെർട്ടും എന്നെ നോക്കി ചിരിച്ചു .
എന്നാലും ഞങ്ങളുടെ ഫോട്ടോസ് എങ്ങനെ വീട്ടിൽ എത്തി മുറിക്കുളിൽ നടന്നതിന്റെ ഫോട്ടോയും ഇവടെ വന്നിട്ടുണ്ട് കാരണം കൂടെ കറങ്ങാൻ പോയി എന്ന് പറഞ്ഞു ഇത്രെയും പ്രെശ്നം ഉണ്ടാക്കില്ല .
ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല കയ്യിലാണെങ്കിൽ അഞ്ചിന്റെ പൈസ ഇല്ല ഇനി മുൻപിലുള്ള ഒരേ ഒരു വഴി രാജപ്പനോട് പറഞ്ഞു അവന് അടുപ്പമുള്ള ഏതെങ്കിലും കമ്പനിയിൽ പ്യൂൺ ആയിട്ടാണെങ്കിലും ഒരു ജോലി ഒപ്പിച്ചെടുക്കണം .
❤❤❤❤❤
❤❤❤????
thanks bro
ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️
thanks chechi
??❤️
?
?❤️
?
Kollam bro പുതിയ രീതി ❤
thanks bro