ജെനിഫർ സാം 4 [sidhu] 104

‘കണ്ടാൽ മതി .’

അതിന് അവനെന്നെ ഒന്ന് പുച്ഛിച്ചു .

കിച്ചുവിനോട് സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലാണ് രാജപ്പൻ എന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചിട്ടുണെന്ന് വിളിച്ചു പറഞ്ഞത് .

അങ്ങനെ അന്നത്തെ ദിവസം ഞങ്ങളെല്ലാവരും കൂടി അടിച്ചുപൊളിച്ചു .നാളെ മുതൽ കോളേജിൽ പോകണം പുതിയ ജീവിതം തുടങ്ങാൻ സമയമായി .എനിക്ക് ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ് പോലീസിൽ ചേരണമെന്നുള്ളത് ,അതിനി നടക്കുമോ എന്നുള്ളത് എനിക്ക് അറിയില്ല .

******

‘ഡി ജെനി ഇവിടെ റാഗിങ്ങ് വല്ലതും ഉണ്ടാകുവോ .’ കോളേജിന്റെ ഗേറ്റ് കഴിഞ്ഞു നടക്കുന്നതിന്റെ ഇടയിൽ അക്കു എന്നോട് ചോദിച്ചു .

‘ഉണ്ടാവില്ലെന്നല്ലേ നിന്റെ ചേട്ടനും അപ്പുവും പറഞ്ഞത് .’

‘അവന്മാരെ എനിക്ക് ശെരിക്ക് അറിയാം വിശ്വസിക്കാൻ കൊള്ളാത്ത രണ്ടെണ്ണം .’

‘ബേട്ടി ഇഥർ ആ .’ അവിടെ മരത്തിന്റെ അടിയിൽ നിന്നിരുന്ന സീനിയർസ് എന്ന് തോന്നിക്കുന്ന കൂട്ടത്തിലെ ഒരു പെൺകുട്ടി വിളിച്ചു .

 

‘തേര നാം ക്യാ ഹേ .’ ആ ചോദ്യത്തിന് ഞാൻ ഉത്തരം പറയുന്നതിന് മുൻപ് ഗ്രൗണ്ടിൽ അടി നടക്കുന്നു എന്ന് കാറി കൂവിക്കൊണ്ട് ഒരു പെൺകുട്ടി  ഓടി എത്തി .

ഞങ്ങൾ ചെന്ന് നോക്കുമ്പോൾ നമ്മുടെ രണ്ട് ചെകന്മാരും  അഞ്ചാറ് പേരുടെ കൈയിൽ നിന്ന്   നിർത്താതെ അടിമേടിച്ചുകൊണ്ടിരിക്കുന്നു .ഒരു പെണ്ണാണെങ്കിൽ പോടട അവനെ എന്നൊക്കെ തമിഴിൽ കാറി കൂവുന്നുണ്ട് .

 

ഞങ്ങൾ അടി നടക്കുന്നതിനിടയിലേക്ക് കയറാൻ ശ്രേമിച്ചെങ്കിലും വർധിച്ചു നിന്ന ജനക്കൂട്ടം അത് തടഞ്ഞു അതിനിടയിൽ പ്രിൻസിപ്പൽ ആയ വാസുദേവ് സർ അതിനിടയിൽ കയറി മറ്റ് ടീച്ചേഴ്സിന്റെ സഹായത്തോടെ എല്ലാവരെയും അവിടെ നിന്ന് മാറ്റി .

 

അവസാനം ആക്കുവും ഞാനും അപ്പുവും കിച്ചുവും അവന്മാരെ അടിച്ചവന്മാരും നാല് ടീച്ചേഴ്സും പ്രിൻസിയും മാത്രമായി .

 

‘why are you two here ‘ഞങ്ങളെ നോക്കി ഒരു ടീച്ചർ ചോദിച്ചു .

 

‘മാം ദേ ആർ ഔർ brothers .’അക്കു കിച്ചുവിനെയും അപ്പുവിനെയും ചൂണ്ടി പറഞ്ഞു

 

‘fine then take them to staffroom and clean their wounds .’തലയിലും കയ്യിലും മുഖത്തുമൊക്കെ മുറിവുമായി രക്തം വാർന്ന് നിൽക്കുന്ന നമ്മുടെ ചെകന്മാരെ നോക്കി പറഞ്ഞു .

 

‘i want all of you  in my room within thirty minutes .’

ഞങ്ങൾ അവരെ വിളിച്ചു സ്റ്റാഫ്‌റൂമിലേക്ക് നടക്കുന്നതിനിടയിൽ പ്രിൻസി എല്ലാവരോടുമായി പറഞ്ഞു .

 

****

 

to be continued

11 Comments

  1. ❤❤❤❤❤

  2. ❤❤❤????

  3. ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️

    1. thanks chechi

  4. രുദ്ര രാവണൻ

    Kollam bro പുതിയ രീതി ❤

Comments are closed.