ജെനിഫർ സാം 4 [sidhu] 104

ജെനിഫർ സാം 4

Author :sidhu

[ Previous Part ]

 

കഥയുടെ പോക്കിന് ഗുണകരമാകും എന്ന് കരുതിയാണ് പുതിയൊരു രീതി പരീക്ഷിക്കുന്നത് നന്നാകുവോ എന്നറിയില്ല .വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു .

 

11

Jenis vision of story കഥ ഇനി മുന്നോട്ട് പോകുന്നത് ജെനിഫറിന്റെ കാഴ്ചപ്പാടിലൂടെ ആണ്

 

.

********

 

ഹായ് ഞാൻ ജെനിഫർ എല്ലാരും ജെനി എന്ന് വിളിക്കും നിങ്ങൾ ഇത്രെയും നേരം കഷ്ടപ്പെട്ട് വായിച്ചത് എന്റെ കഥയാണ്  .മറ്റൊരാൾ എന്റെ കഥപറയുമ്പോളുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഞാൻ തന്നെ എന്റെ കഥ പറയാൻ തുടങ്ങുന്നത്  .

 

എന്നെ കുറിച്ച് പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് എന്റെ വീരസാഹസിക കഥകൾ എഴുതാൻ തുടങ്ങിയാൽ മിനിമം ഒരു  പത്തിരുപത് മണിക്കൂർ വായിക്കാനുള്ള സ്റ്റഫ് ഉണ്ടാവും,തത്കാലം ഞാൻ എന്നെക്കുറിച്ചു ഒരു ചെറുകഥ പറയാം  .

 

1991 ഡിസംബർ 13 അന്ന് ഒരുപാട് കാര്യങ്ങൾ സംഭവിച്ചു കാണും  അതിലൊന്നായിരുന്നു എന്റെ ജനനവും ,റോയൽ എൻട്രി ഓൺ dec 13 കേൾക്കാൻ ഒക്കെ നല്ല രസം ഉണ്ട് പക്ഷെ  എൻട്രി മാത്രേ റോയൽ ഉണ്ടായിരുന്നുളൂ ജനിച്ചപ്പോൾ മുതൽ  വീട്ടിലുള്ള ആർക്കും എന്നെ ഇഷ്ടമല്ല രാവിലെ  താമസിച്ചാലോ വൈകി കുളിച്ചാലോ വഴക്കിടാൻ മാത്രം എന്നോട് മിണ്ടുന്ന അമ്മയും അമ്മച്ചിയും ,ഒരിക്കൽ പോലും എന്നോട്  അപ്പയും പിന്നെ ഞാൻ കഴിഞ്ഞ ജന്മത്തിൽ കൃഷ്ണൻ ആയിരുന്നെന്ന രീതിയിൽ എന്നോട്  പെരുമാറുന്ന അമ്മാവന്മാരും അമ്മായിമാരും . സ്വന്തം അച്ഛനും അമ്മയും എന്നോട് നല്ലരീതിയിൽ പെരുമാറിയില്ലെങ്കിൽ ബാക്കി ഉള്ളവരുടെ അടുത്ത് നിന്നും നല്ലത് പ്രതീക്ഷിക്കരുതല്ലോ .

 

മൂത്ത അമ്മാവനും  കുടുംബവും ,അഞ്ചോ ആറോ വർഷം കൂടുമ്പോ വീട്ടിൽ വരും അവരൊക്കെ എന്റെ അപ്പയെക്കാളും ചെറിയമ്മാവനെക്കാളും പണക്കാരായിരുന്നത് കൊണ്ട് തന്നെ അത്യാവിശം ജാഡ ആയിരുന്നു .

 

അപ്പയും അമ്മയും ,എന്നെ അവരുടെ തലയിൽ കെട്ടി വെച്ചതാണോ എന്ന് നിയയോടുള്ള മറ്റുള്ളവരുടെ സ്നേഹം കാണുമ്പോൾ  എനിക്ക് തോന്നിയുട്ടുണ്ട്  .

 

ആ വീട്ടിൽ എന്നോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടായിരുന്നത്  ടോണിക്കായിരുന്നു  അങ്ങനെ പ്ലസ്‌ടു പാസ്സായി  ഡിഗ്രി ചെയ്യണമെന്ന ചിന്തയുംകൊണ്ട് നടക്കുന്ന കാലം .മൂത്ത അമ്മാവൻ സജിയും  ഭാര്യ ഷീനയും  കൂടെ മക്കളായ ജെറിനും റോബെർട്ടും അവരുടെ അവധി ആഘോഷിക്കാൻ വീട്ടിൽ എത്തിയിട്ടുണ്ട്  .

 

കൂടെ പഠിച്ച നിഷയുടെ ചേച്ചിയുടെ കല്യാണത്തിന് പോകാൻ ഒരുങ്ങുക ആയിരുന്നു ഞാൻ ,

 

‘ഡി ജെനി നീ  പോകുവാ .’

11 Comments

  1. ❤❤❤❤❤

  2. ❤❤❤????

  3. ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️

    1. thanks chechi

  4. രുദ്ര രാവണൻ

    Kollam bro പുതിയ രീതി ❤

Comments are closed.