ജീവിതമാകുന്ന നൗക 5 [Red Robin] 123

ഹോസ്റ്റലിൽ എത്തിയ ഉടനെ തന്നെ അന്ന  അറിഞ്ഞ കാര്യങ്ങൾ തൻ്റെ സീക്രെട്ട് ഡയറിയിൽ കുറിച്ചു. എന്നിട്ട് അമൃതയുടെ ഫോൺ കടം വാങ്ങി ചെന്നൈയിൽ കൂടെ പഠിച്ച അവളുടെ ബെസ്റ്റീ ലക്ഷ്മിയെ  വിളിച്ചു വിശേഷം ഒക്കെ പറഞ്ഞു. അതിനു ശേഷം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും ഡീറ്റെയിൽസ് കൈമാറി   പാസ്സായ വർഷവും.

“യെഡി ഉനക്ക് യെതൂക്ക് അന്ത ഡീറ്റെയിൽസ്. ഇതിൽ യാര് ഉന്നടെ കാതലൻ?

കൂട്ടുകാരിയുടെ  ആ ചോദ്യം കേട്ടപ്പോൾ അന്നയുടെ മനസ്സിൽ അർജ്ജുവിൻ്റെ  മുഖമാണ് വന്നത് കൂടെ ഒരു നാണവും.

അതൊന്നുമല്ല ഇവിടെ പഠിത്തത്തിൽ അവരാണ് തൻ്റെ എതിരാളി എന്നൊരു നുണയുമടിച്ചു വേഗം ഡീറ്റെയിൽസ് തപ്പി തരാൻ പറഞ്ഞു ഫോൺ വെച്ചു.

രാത്രി കിടന്നപ്പോൾ കുറെ നേരം അർജ്ജുവിനെ പറ്റി ആലോചിച്ചു.  ലക്ഷ്മി  ലവർ ആണോ എന്ന് ചോദിച്ചപ്പോൾ തൻ്റെ മനസ്സിലേക്ക് എന്തു കൊണ്ട്  അവൻ്റെ മുഖം തെളിഞ്ഞു വന്നു. കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്ന ജിമ്മിയോടു പോലും തനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല. പിന്നെ   താൻ എന്തിനാണ് അവനെ കുറിച്ചിത്ര അന്വേഷിക്കുന്നത്? സോഷ്യൽ മീഡിയയിൽ ഫോട്ടോ പോലും ഇടാത്തത് എന്തു കൊണ്ടായിരിക്കും? അങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ

പിറ്റേ ന്നു രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അന്ന ഭയങ്കര ഹാപ്പി ആണ്. അവളുടെ മുഖത്തു എല്ലാവർക്കുമായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

പുതിയ ദിവസം പുതിയ തീരുമാനങ്ങൾ പുതിയ സഹൃദങ്ങൾ. അർജ്ജുവിൻ്റെ മുഖത്തു നോക്കി ഒരു പുഞ്ചിരിയെങ്കിലും തൂ നൽകണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് അന്ന് ഞാൻ  കോളേജിലേക്ക് പോയത്. എല്ലാവരെയും ചിരിച്ചു കാണിച്ചു ഗുഡ്മോർണിംഗ് ഒക്കെ വിഷ് ചെയ്‌ത്‌ ക്ലാസ്സിലേക്ക് ചെന്ന എനിക്ക്  പക്ഷേ എന്തു കൊണ്ടോ അർജ്ജുനെ മാത്രം ഫേസ് ചെയ്യാൻ സാധിക്കുന്നില്ല. അകെ ഒരു നാണവും ടെൻഷനും.

അന്ന് പതിവിനു വിപിരീതമായി മീരാ മാം ആണ് ആദ്യ പീരീഡിൽ ക്ലാസ്സിലേക്ക് കയറി വന്നത്. കയ്യിൽ മൂന്ന് സെറ്റ് ആൻസർ ഷീറ്റുണ്ട്. മുഖത്തു ദേഷ്യം നിഴലിക്കുന്നു വന്നതും അവര് പേരും മാർക്കും വിളിച്ചു പറഞ്ഞു കൊണ്ട് ഉത്തര കടലാസ്സ് വിതരണം ആരംഭിച്ചു. ആദ്യം എൻ്റെ പേരാണ് അവർ ആദ്യം വിളിച്ചത്. മാർക്ക് പൂജ്യം. അർജ്ജുൻ തിരിച്ചു വന്ന ദിവസത്തിലെ ഉത്തര കടലാസ്. എല്ലാവരുടെയും കണ്ണുകൾ എന്നിലേക്കായി അത് വരെ സന്തോഷിച്ചിരുന്ന എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു,

“അന്ന ക്ലാസ്സ് കഴിയുമ്പോൾ എന്നെ വന്ന് കാണണം” മീര മാം ദേഷ്യത്തിൽ പറഞ്ഞു എന്നിട്ട് വീണ്ടും ഉത്തര കടലാസ്സ് വിതരണത്തിലേക്ക് മടങ്ങി

മറ്റു രണ്ടു വിഷയത്തിലും എൻ്റെ അവസ്ഥ വ്യത്യസ്തമല്ല ഒന്നിൽ ഇരുപതിൽ മൂന്ന് മാർക്ക്, മറ്റൊന്നിൽ ആറു മാർക്ക്.  എല്ലാവർക്കും മാർക്ക് വളരെ കുറവാണ്. എന്നാൽ ക്ലാസ്സിൽ പോലും കയറാത്ത അർജ്ജുന് മാത്രം വളരെ ഉയർന്ന മാർക്ക്. തൊട്ട് പിന്നിൽ ഉള്ളവരെക്കാളും അഞ്ചാറ് മാർക്കിൻ്റെ വ്യത്യാസം. എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി.

Updated: May 19, 2022 — 10:17 pm

4 Comments

  1. ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും ?
    ????

  2. kidilan story bro..
    waiting for next part.

  3. ?❤?❤സൂപ്പർ
    ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
    ബാക്കി പോന്നോട്ടെ

  4. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.