ജീവിതമാകുന്ന നൗക 5 [Red Robin] 123

-: ദീപു വേർഷൻ:-

നാല് മണിയോടെ ഞങ്ങൾ അവർ താമസിക്കുന്ന ഫ്ലാറ്റിലെത്തി, നല്ല പോഷ് സെറ്റപ്പ് ആണ് മറൈൻ ഡ്രൈവിലെ ഏറ്റവും മുന്തിയ ഫ്ലാറ്റ് സമുച്ചയം. കായലിന് അഭിമുഖമായി  നിൽക്കുന്ന  പടകൂറ്റൻ ടൗറുകൾ, നേരത്തെ തന്നെ ഗസ്റ്റ് ഉണ്ടെന്ന് അറിയിച്ചതിനാൽ സെക്യൂരിറ്റിക്കാർ ഞങ്ങളെ ടവർ A   യിലേക്ക് ഡയറക്റ്റ് ചെയ്തു.  ലിഫ്റ്റിലേക്ക് കയറും മുൻപ് പ്രൗഡ ഗംഭീരമായി പണി കഴിച്ചിട്ടുള്ള ഫ്ളാറ്റിൻ്റെ ലോബ്ബിയിലെ നെയിം ബോർഡ് ഞാൻ ശ്രദ്ധിച്ചു.

18 – Corporate Guest House Tapasee Exports Pvt Ltd . ബാക്കി എല്ലാ ഫ്ലോറിലും 4 ഫ്ലാറ്റ് വീതം ഉണ്ട് ടോപ് ഫ്ലോറിൽ ഒരെണ്ണം മാത്രം അപ്പോൾ പെൻ്റെ  ഹൗസാണ്. മുകളിൽ ചെന്നതും ഫ്ലാറ്റ് കണ്ട് ഞാനടക്കം എല്ലാവരും ഞെട്ടി. ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലുതും ഫ്ലാറ്റ് കാണുന്നത്. നാല് അഞ്ചു കോടി വില വരുമെന്ന് ഉറപ്പാണ്. ബെഡ് റൂം, സെൻട്രലൈസ്ഡ് എയർ കണ്ടിഷൻ. ഹോം തിയേറ്റർ റൂം  എല്ലാ സൗകര്യവും ഒരു ഫ്ലോറിൽ തന്നെ . ആദ്യം ഒന്നോടി നടന്നു ഫ്ലാറ്റ് കണ്ടു. എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്തു. പിന്നെ മെയിൻ പരിപാടിയായ വെള്ളമടിയിലേക്ക് കിടന്നു 1 ലിറ്ററിൻ്റെ 2 JD ഫുൾ ബോട്ടിൽ.

എങ്ങനെയെങ്കിലും ഇവന്മാരുടെ രഹസ്യങ്ങൾ ചോർത്തണം. അർജ്ജു വെള്ളമടിക്കാറില്ല അവൻ്റെ അടുത്തുന്നു ഒന്നും കിട്ടാൻ പോകുന്നില്ല. അത് കൊണ്ട് രാഹുലിനെ ടാർഗറ്റ് ചെയ്യാം. പാർട്ടി ഒന്ന് കൊഴുത്തപ്പോൾ അവന് സംശയം തോന്നാത്ത രീതിയിൽ  ഞാൻ അവൻ്റെ അടുത്ത് ഓരോരോ കാര്യങ്ങൾ ചോദിച്ചു. പക്ഷേ അവൻ  ഒന്നും വിട്ടു പറഞ്ഞില്ല നേരത്തെ പറഞ്ഞതിൽ നിന്ന് അണുവിട മാറിയിട്ടില്ല. അർജ്ജുവാണെങ്കിൽ ഞങ്ങളെ  ശ്രദ്ധിക്കുന്നുമുണ്ട്.

അതോടെ ഞാൻ തത്കാലം ടാസ്ക് മാറ്റി വെച്ച് പാർട്ടി എന്ജോയ് ചെയ്യാം എന്ന് തീരുമാനിച്ചു. ഞാനും രമേഷും ഞങ്ങളുടെ സ്കൂൾ കോളേജ് ലൈഫിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് രാഹുൽ ചാടി കയറി ഏതോ ശിവയുടെ പേര് പറഞ്ഞത്. എനിക്ക് പ്രത്യകിച്ചൊന്നും തോന്നിയില്ല. പക്ഷേ ആ പേര് പറഞ്ഞപ്പോൾ അർജ്ജു ഒരു നിമിഷത്തേക്ക് ഞെട്ടി എന്ന് തോന്നുന്നു. അതിനിടയിൽ സുമേഷ് ചാടി കയറി ഈ ശിവ ആരാണ് എന്ന് ചോദിച്ചതും രാഹുലും  വല്ലാതെയായി. ഏതാനും നിമിഷത്തേക്ക് അവന് അതിനുത്തരം പറയാൻ സാധിച്ചില്ല. അർജ്ജുവാണ് ആ ചോദ്യത്തിനുത്തരം പറഞ്ഞത്. അവരുടെ  ഒരു സ്ക്കൂൾ  ഫ്രണ്ട്‌ ആണെന്നു. പിന്നാലെ രാഹുൽ അത് ശരി വെച്ചു. മൊത്തത്തിൽ ഒരു ഉരുണ്ടു കളി. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാഹുൽ പോയി കിടന്നു അതും പാർട്ടി മുഴുവൻ കഴിയുന്നതിന് മുൻപ്.

സിമ്പിൾ ആയിട്ട് രാഹുലിന് തന്നെ പറയാമായിരുന്ന ഉത്തരം എന്തു കൊണ്ടാണ് അർജ്ജുൻ പറഞ്ഞത് ? ശരിക്കും ആരാണ് ഈ ശിവ? ഫ്രണ്ട് ആണെങ്കിൽ പിന്നെ രാഹുലിൻ്റെ മുഖം വിളറിയത് എന്തു കൊണ്ടാണ്?

എൻ്റെ  മനസ്സിലൂടെ ഈ സംശയങ്ങൾ കടന്നു പോയി. പിറ്റേ ദിവസം 11 മണിയോടെ ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്ക് പോയി.

-:ദീപു വേർഷൻ അവസാനിച്ചു:-

 

 

എല്ലാവരും പോയി കഴിഞ്ഞപ്പോൾ അർജ്ജുവും രാഹുലും ഇതേ കുറിച്ചായി സംസാരം

“ഡാ അർജ്ജു  ഇന്നലെ അറിയാതെ പറഞ്ഞു പോയതാണ്  അവന്മാർക്ക് സംശയം വല്ലതും തോന്നി കാണുമോ?”

“നീ പറഞ്ഞോണ്ട് മാത്രമല്ല അല്ലാതെ തന്നെ മാത്യുവിനും ദീപവിനും ചില സംശയങ്ങൾ ഉണ്ട്. കയറി വന്നപ്പോൾ തന്നെ ദീപു ഫ്ലാറ്റിൻ്റെ കാര്യങ്ങൾ ചോദിച്ചായിരുന്നു. പോരാത്തതിന് വെള്ളമടി തുടങ്ങിയപ്പോൾ    പോലീസ് കേസിൽ നിന്ന് എങ്ങനെ നമ്മൾ ഊരി  എന്നറിയാൻ അവൻ തിരിച്ചും മറിച്ചുമൊക്കെ നിൻ്റെ അടുത്ത് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു “

“അതെനിക്ക് മനസ്സിലായി പക്ഷേ പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ നിൻ്റെ പേര്‌ വായിൽ നിന്ന് ചാടി. നമ്മുക്ക് ഇത് ജീവയോട് പറയണമോ ?”

“തത്കാലം വേണ്ട. പക്ഷേ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യകിച്ചു “ദീപുവിൻ്റെയും മാത്യുവിൻ്റെയും അടുത്തിടപെടുമ്പോൾ “

Updated: May 19, 2022 — 10:17 pm

4 Comments

  1. ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും ?
    ????

  2. kidilan story bro..
    waiting for next part.

  3. ?❤?❤സൂപ്പർ
    ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
    ബാക്കി പോന്നോട്ടെ

  4. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.