ജീവിതമാകുന്ന നൗക 5 [Red Robin] 123

“ശരിയേച്ചി.”

അതും പറഞ്ഞിട്ട് സ്റ്റീഫൻ അവൻ്റെ ക്ലാസ്സിലേക്ക് പോയി.

 

ജീപ്പിൽ നിന്നിറങ്ങിയപ്പോൾ തന്നെ എല്ലാവരും എൻ്റെ ഡ്രസിങ് ശ്രദ്ധിച്ചു നോൽക്കുന്നുണ്ട്. പ്രത്യേകിച്ചു സീനിയർസ് കണ്ണ് മിഴിച്ചാണ് നോക്കുന്നത്, ഞാൻ ആരെയും മൈൻഡ് ചെയ്യാൻ പോയില്ല. സെക്യൂരിറ്റി ഓടി വന്ന് തടഞ്ഞില്ല. അപ്പോൾ മീര മാം വേണ്ട പോലെ നിർദേശം കൊടുത്തിട്ടുണ്ട്.

പകരം  സുമേഷും ടോണിയും വന്ന് എന്നെ  വളഞ്ഞു ഒരോരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. രാഹുൽ പതുക്കെ ജെന്നിയുടെ അടുത്തേക്ക് വലിഞ്ഞു. പോലീസ്കാർ ഉപദ്രവിച്ചോ എന്നത് മുതൽ ദുബായിൽ നിന്ന് കുപ്പി ഒന്നും കൊണ്ടുവന്നില്ലേ എന്ന് വരെ ഉണ്ട് ചോദ്യങ്ങൾ. നുണ കഥ പൊളിയാതിരിക്കാൻ അതൊരു നല്ല ഐഡിയ ആയിട്ടു എനിക്ക് തോന്നി.

അന്നയുമായുള്ള ഫ്രണ്ടഷിപ്പ് അവസാനിപ്പിച്ചു എന്ന് സുമേഷ് പറഞ്ഞു, കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞപ്പോൾ രാഹുലിനെ മാറ്റി നിർത്തി കുപ്പിയുടെ കാര്യം പറഞ്ഞു.

“ഡാ എല്ലാവന്മാരും ട്രീറ്റ് ചോദിക്കുന്നുണ്ട് അതും ഫ്ലാറ്റിൽ കൂടണമെന്നാണ് പറയുന്നത്. പിന്നെ  നമ്മൾ ദുഫായിൽ നിന്ന് കൊണ്ട് വന്ന കുപ്പികൾ പൊട്ടിക്കണം പോലും”

“എനിക്കും ആഗ്രഹം ഉണ്ട് താമസം മാറിയിട്ട് ഒരു പാർട്ടി കൊടുത്തില്ലെങ്കിൽ അവർ എന്തു വിചാരിക്കും നീ ആദ്യം ജീവയെ വിളിച്ചു ചോദിക്കു. കുപ്പി നമ്മക്കു  അത് കഴിഞ്ഞു എങ്ങനെയെങ്കിലും ഒപ്പിക്കാം .

ഞാൻ വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.

“അത് വേണോ ശിവ? ഫ്ലാറ്റ് ആരുടെയാണ് എന്ന് കൂടുതൽ ചോദ്യങ്ങൾ ഉയർന്നേക്കാം?”.

“എൻ്റെ അങ്കിളിൻ്റെ  ആണെന്ന് ഞാൻ പറഞ്ഞു പോയി. ഇന്നല്ലെങ്കിൽ നാളെ അവർ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദ്യം വരും. കൂട്ടുകാർ ആകുമ്പോൾ വരാനും  സാധ്യതയുണ്ട്. “

ജീവ സമ്മതം മൂളി.  പക്ഷേ മിതമായി വേണം എന്ന് ഒരു കണ്ടീഷനും വെച്ചു. പുള്ളി വിദേശ മദ്യം എത്തിച്ചു തരാം എന്ന് ഏറ്റു.

അങ്ങനെ ശനിയാഴ്ച്ച പാർട്ടി ഫിക്സ് ചെയ്‌തു. കൂടുതൽ പേർ ഇല്ല അർജുവിൻ്റെയും രാഹുലിൻ്റെയും  റൂം മേറ്റ്സ് മാത്രം. ആകെ 7 പേർ. അവരുടെ അടുത്ത് പാർട്ടിയുടെ കാര്യങ്ങൾ പറഞ്ഞിട്ട് അവർ ഫ്ലാറ്റിലേക്ക് പോയി.

 

അർജ്ജുവും രാഹുലും കോളേജിൽ നിന്ന്  ഇറങ്ങിയപ്പോൾ തന്നെ അന്ന സ്റ്റീഫന് മിസ്സ് കാൾ കൊടുത്തു. സ്റ്റീഫൻ അവരെ പിന്തുടർന്ന് മറൈൻ ഡ്രൈവിൽ അർജ്ജുവും രാഹുലും താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ മുൻപിൽ എത്തി.  ബൈക്ക് കുറച്ചകലെ  മാറ്റി വെച്ചതിനു ശേഷം അവൻ സെക്യൂരിറ്റി സ്റ്റാഫിൻ്റെ അടുത്ത് ചെന്ന് ചോദിച്ചു.

“ചേട്ടാ ഇപ്പോൾ ആ ജീപ്പിൽ  പോയവർ ഏതു ഫ്ലാറ്റിലാണ് താമസിക്കുന്നത് “

“എന്തിനാ അറിയേണ്ടത്?”

“എനിക്ക് കണ്ടു  പരിചയമുള്ളതു പോലെ തോന്നി. അത് കൊണ്ട് ചോദിച്ചു എന്നേ ഉള്ളു.”

സ്റ്റീഫൻ പെട്ടന്ന് പതറി എങ്കിലും അവൻ പറഞ്ഞൊപ്പിച്ചു

 

“ഫ്ലാറ്റ് നം. പറഞ്ഞാൽ  ഇൻ്റെർകോമിൽ വീഡിയോ   കാൾ ചെയ്‌തു തരാം. ഉടമസ്ഥൻ സമ്മതിച്ചാൽ രജിസ്റ്ററിൽ പേരും മൊബൈൽ  നം.  എഴുതിയതിനു ശേഷം  മുകളിലേക്ക് വിടും അതാണ് ഇവിടത്തെ നിയമം. “

സ്റ്റീഫൻ കുറച്ചു നേരം ആലോചിച്ചതിന് ശേഷം തിരിച്ചു പോയി. കാര്യം നടക്കില്ല എന്ന് തോന്നിയ സ്റ്റീഫൻ അവിടെ നിന്ന് തിരിച്ചുപോയി

തൃശൂൽ ഓപ്പറേഷൻ ടീം ട്രാഫിക്ക് സിഗ്നലുകളിലെ CCTV  ഫുറ്റേജിൽ നിന്ന് ബൈക്കിൽ ഒരാൾ  അർജുവിനെയും രാഹുലിനെയും പിന്തുടർന്നു അവർ താമസിക്കുന്ന ഫ്ലാറ്റ് വരെ  എത്തി എന്ന് മനസ്സിലാക്കി. പിന്തുടർന്ന ആളുടെ ഫേസ്  ഫോട്ടോയും വണ്ടി രജിസ്‌ട്രേഷൻ ഡീറ്റൈൽസും അരുണിന് അയച്ചു കൊടുത്തു.  അന്നയുടെ അനിയൻ സ്റ്റീഫൻ ആണെന്ന്  അരുണിന് മനസ്സിലായി. അർജ്ജുവിനെയും രാഹുലിനെയും അവൻ എന്തിനായിരിക്കും പിന്തുടർന്നത്. അവൻ്റെ ഫോൺ  കൂടി ടാപ്പ്  ചെയ്യാൻ  അരുൺ നിർദേശം നൽകി

Updated: May 19, 2022 — 10:17 pm

4 Comments

  1. ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും ?
    ????

  2. kidilan story bro..
    waiting for next part.

  3. ?❤?❤സൂപ്പർ
    ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
    ബാക്കി പോന്നോട്ടെ

  4. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.