ജീവിതമാകുന്ന നൗക 5 [Red Robin] 123

“It seems arjun has a secret admirer ആർജ്ജുനന് ഒരു രഹസ്യ ആരാധകൻ ഉണ്ടെന്നു തോന്നുന്നു.” സാറ അത് പറഞ്ഞതും ക്ലാസ്സിൽ കുറെ പേർ കൈയ്യടിച്ചു.

അത് അന്നയായിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആഗ്രഹിച്ചു.

അത് ആരായിരിക്കും എന്ന് അന്നയും ആലോചിച്ചു. അവൾക്ക് ഉള്ളിൻ്റെ ഉള്ളിൽ ഒരു ഒരു നോവനുഭവപ്പെട്ടു.

അത് കീർത്തനയാണ് എന്ന് വേദനയോടെ  ദീപു ഉറപ്പിച്ചു.

ആരായിരിക്കും എന്ന് ആലോചിചലിച്ചിച്ചു  അന്നയുടെ വിഷമം കൂടി കൂടി വന്നു. അവൾ ഹോസ്റ്റലിൽ ചെന്നതും ആരും കാണാതെ അവളുടെയും അർജ്ജുവിൻ്റെയും വീഡിയോ  മൊബൈലിൽ പ്ലേയ് ചെയ്‌തു കണ്ടു. അതോടെ അവളുടെ വിഷമം എങ്ങോ പോയി മറഞ്ഞു മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

“അർജ്ജു നീ എൻ്റെ മാത്രമാണ് എൻ്റെ മാത്രം നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും”

 

 

ഹോസ്റ്റലിൽ പല പേരുകളും ഊഹിച്ചു പറയുന്നുണ്ടങ്കിലും അന്നയുടെ പേരാരും തന്നെ പറഞ്ഞില്ല. ആണുങ്ങൾ വല്ലവരും അർജ്ജുവിനെ പറ്റിക്കാൻ ചെയ്തതാകാം  എന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. കാരണം അവരുടെ അറിവിൽ അർജ്ജുനെ  സ്നേഹിക്കാൻ ധൈര്യം ഉള്ള ഒരു പെണ്ണ് അവരുടെ ക്ലാസ്സിൽ പോയിട്ട് കോളേജിൽ തന്നെ ഇല്ല.

 

അതേ സമയം മീരാ മാമിൻ്റെ  വീട്ടിൽ എത്തിയ കീർത്തന വളരെ സന്തോഷത്തിലാണ്. അവസരം കിട്ടിയപ്പോൾ അത് ഉപയോഗിക്കാൻ സാധിച്ചതിൽ അവൾ അഭിമാനിച്ചു. എല്ലാവരുടെയും സംസാരത്തിൽ നിന്ന് കീർത്തനക്ക് അർജ്ജുവിനെ ആദ്യം പേടിയായിരുന്നു. ചെറിയമ്മയാണെങ്കിൽ സംസാരിക്കുക പോലും ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഒന്ന് രണ്ടു ഗ്രൂപ്പ് ആക്ടിവിറ്റി കഴിഞ്ഞതോടെ അർജ്ജുനെ കുറിച്ച് ബാക്കി ഉള്ളവർ പറയുന്നത് എല്ലാം തെറ്റാണെന്ന് മനസ്സിലായി. അർജ്ജുൻ  എല്ലാവരുടെ അടുത്തും നല്ല പോലെയാണ് പെരുമാറുക ആര് എന്തു സഹായം  ചോദിച്ചാലും ചെയ്‌തു കൊടുക്കും. പിന്നെ പെണ്ണുങ്ങളെ കണ്ടാൽ ചിരിച്ചു കാണിക്കാറില്ല.

അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാണ് ഞാൻ ജെന്നിയും അന്നയുമായി സൗഹൃദം സ്ഥാപിച്ചത്. പക്ഷേ എല്ലാവർക്കും അറിയുന്ന കാര്യങ്ങളെ അവർക്കും അറിയൂ. അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയുന്നത് ചെറിയമ്മക്കാണ്. പക്ഷേ ചെറിയമ്മ എങ്ങാനും അറിഞ്ഞാൽ അതോടെ എൻ്റെ പഠനം വരെ അവസാനിക്കും.

Updated: May 19, 2022 — 10:17 pm

4 Comments

  1. ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും ?
    ????

  2. kidilan story bro..
    waiting for next part.

  3. ?❤?❤സൂപ്പർ
    ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
    ബാക്കി പോന്നോട്ടെ

  4. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.