അവൾ സംസാരിക്കാത്ത രണ്ടു പേർ ഉണ്ടെങ്കിൽ ഞാനും രാഹുലും മാത്രമാണ്. അതിൽ വലിയ അത്ഭുതം ഒന്നുമില്ല. ക്ലാസ്സിലെ പെണ്ണുങ്ങളിൽ കുറെ പേർ എൻ്റെ അടുത്തൊന്നും തന്നെ സംസാരിച്ചിട്ടില്ല. പിന്നെ സംസാരിക്കുന്നതിൽ തന്നെ കുറെ പേർ അക്കാഡമിക് സംബന്ധമായ സംശയങ്ങൾ ഒക്കെ ആണ് ചോദിക്കാറു അതും വല്ല ഗ്രൂപ്പ് ആക്ടിവിറ്റിക്കിടയിൽ. അത്യാവശ്യം നന്നായി സംസാരിക്കുന്നത് ജെന്നിയും സൂര്യയയും പ്രീതിയും ആണ്. ഞാനിതൊന്നും ഒരു വിഷയം ആക്കിയിട്ടില്ല. കാരണം ബോയ്സിന് ഒക്കെ എന്നെ വലിയ കാര്യമാണ്. സുമേഷ് വക ഒരു വല്യേട്ടൻ പട്ടവും തന്നിട്ടുണ്ട്. രാഹുലിന് എന്ധോ അന്നയുടെ മാറ്റത്തിൽ ഇപ്പോളും വിശ്വാസം ആയിട്ടില്ല. പിന്നെ ജെന്നിയുടെ സമ്മർദ്ദം കാരണം അവൻ ഇടക്ക് ചിരിച്ചു കാണിക്കും.
ക്ലാസ്സിൽ പല സബ്ജെക്റ്റുകളിലും ഗ്രൂപ്പ് പ്രെസെൻ്റെഷൻ ഉണ്ട്. അഞ്ചു മുതൽ പത്തു പേരുടെ വരെ ഗ്രൂപ്പുകൾ ആണ് ഫോം ചെയ്യാറ് ഇത്തരം ഗ്രൂപ്പ് പ്രെസെൻ്റെഷനുകളുടെ മാർക്ക് ഇൻ്റെർണൽ മാർക്കിൽ കൂട്ടും. അക്ഷരമാല ക്രമത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ ഞാനും അന്നയും ഒരേ ഗ്രൂപ്പിൽ വരും. അവളുടെ കൂട്ടുകാരി അനുപമയും പെടും എൻ്റെ ഗ്രൂപ്പിൽ. ആദ്യമൊന്നും അനുപമയും ഗ്രൂപ്പ് ആക്ടിവിറ്റിക്കിടെ എന്നോട് മിണ്ടാറില്ല. പക്ഷേ വിഷയങ്ങളിൽ ഉള്ള ആഴത്തിലുള്ള അറിവ് കാരണം ഗ്രൂപ്പിലെ എല്ലാവരും അത്തരം പ്രെസെൻ്റെഷനുകളിൽ എൻ്റെ സഹായം തേടുമായിരുന്നു. രണ്ട് മൂന്ന് ഗ്രൂപ്പ് പ്രെസെൻ്റെഷനുകൾ കഴിഞ്ഞപ്പോൾ അനുപമയും വിഷയ സംബന്ധമായ സംശയങ്ങൾ ചോദിച്ചു തുടങ്ങി. വേറെ ഒരു പ്രശനം ഗ്രൂപ്പ് പ്രെസെൻ്റെഷനുകൾക്ക് ഉള്ള പവർ പോയിൻ്റെ സ്ലൈഡുകൾ ആണ്. അത് എല്ലാവരും കൂടി ഒരുമിച്ചിരുന്നുണ്ടാക്കി ഏതു ഭാഗങ്ങൾ ആരൊക്കെ കവർ ചെയ്യണം എന്ന് തീരുമാനിക്കണം. അത് കൊണ്ട് ഗ്രൂപ്പ് മെമ്പർമാർ തമ്മിൽ ഇൻ്റെറാക്ഷൻ അത്യാവിശ്യമാണ്.
ഞാനും അന്നയും ഇത്തരം ഗ്രൂപ്പ് ആക്ടിവിറ്റികളിൽ പോലും പരസ്പരം സംസാരിക്കാറില്ല. അറിയാതെ നോട്ടം വന്നാൽ തന്നെ രണ്ടു പേരും നോട്ടം മാറ്റി കളയും, എനിക്ക് അന്നയുടെ അടുത്തു സാദാരണ പോലെ സംസാരിക്കണം എന്നുണ്ട് എങ്കിലും എൻ്റെ ഉള്ളിലെ കുറ്റബോധം എന്നെ അതിൽ നിന്ന് പിൻവലിച്ചു, അവൾക്ക് ഇനിയും എന്നെ പേടിയാണോ? ഞാൻ സംസാരിച്ചാൽ അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലോ അങ്ങനെ പല പല ചിന്തകളാൽ ഞാൻ അവളിൽ നിന്നകലം പാലിച്ചു.
അന്നയുടെ കാര്യങ്ങളും വ്യത്യസ്‌തമല്ല അവളുടെ അന്വേഷണ ഡയറിയുടെ പേജുകളിൽ അർജ്ജുവിനെ കുറിച്ച് അവൾ കാണുന്നതും അനുഭവിക്കുന്ന കാര്യങ്ങളും എഴുതാൻ തുടങ്ങി. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ അവൾ അർജ്ജുവിനെ കിനാവ് കണ്ടാണ് കിടക്കാറ്. ഗ്രൂപ്പ് ആക്ടിവിറ്റി ഉള്ള ദിവസങ്ങളെ പറ്റി പറയുകേ വേണ്ട അവൾ ഓരോ നിമിഷവും ആലോചിച്ചു കിടക്കും,
“ഇന്ന് അവൻ്റെ തൊട്ടടുത്തല്ലെങ്കിലും ഒരാൾ അപ്പുറം നിൽക്കാൻ പറ്റി. എന്ധോരു ഭംഗിയാണ് അർജുവിനെ കാണാൻ. താടി ഒക്കെ ഉണ്ടെങ്കിലും he is handsome. പൊക്കം കൊണ്ട് അവൻ എനിക്ക് മാച്ച് ആണ്. അവൻ എന്തായാലും വ്യാജ സർട്ടിഫിക്കറ്റ് വെച്ചൊന്നും അല്ല അഡ്മിഷൻ നേടിയിരിക്കുന്നത്. അവൻ സബ്‌ജെക്ടിൽ നല്ല വിവരം ഉണ്ട്. He is a born Genius. ഇന്നും അവൻ എൻ്റെ അടുത്ത് സംസാരിച്ചില്ല. അവൻ എന്താ ആദ്യം സംസാരിച്ചാൽ? ഒന്നുമല്ലെങ്കിലും ഞാൻ ഒരു പെണ്ണല്ലേ. അവൻ ഇപ്പോളും എന്നെ വെറുക്കുന്നുണ്ടോ? “
ഇങ്ങനെ ഓരോന്നാലോചിച്ചു അവൾ ഉറങ്ങി പോയി. അന്ന് രാത്രി അന്ന സ്വപ്നത്തിൽ അർജ്ജുവിനെ കണ്ടു.
“അന്ന് പുറകിലോട്ട് വളച്ചു ചുംബിക്കാൻ പോയത് പോലെ തന്നെ അർജ്ജുവിൻ്റെ കൈകളിൽ ആണ് ഞാൻ…. അവൻ ഇടതു കൈ കൊണ്ട് അരയിലൂടെ എന്നെ കെട്ടി പിടിച്ചിരിക്കുകയാണ്…… അവൻ്റെ വലതു കൈ എൻ്റെ മാറിടത്തിൽ എൻ്റെ ഹൃദയ തുടുപ്പു അളക്കുകയാണ്. അവൻ്റെ ചൂട് നിശ്വാസം എൻ്റെ മുഖത്തുകൂടി തഴുകി പോകുന്നുണ്ട്…. ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം എൻ്റെ സിരകളിൽ പടർന്നു കയറുന്നു…. ഞാൻ അവനെ തടയുന്നില്ല എന്ന് മാത്രമല്ല എൻ്റെ രണ്ടു കൈകളും അവൻ്റെ ഇരു കവിളുകളും ചേർത്ത് പിടിച്ചു ചുംബനം സ്വീകരിക്കാനായി കണ്ണടച്ച് നില്ക്കുകയാണ് ഞാൻ….. പക്ഷേ അവൻ എന്തുകൊണ്ടോ എന്നെ ചുംബിക്കുന്നില്ല….. എന്നെ നോക്കി ചിരിക്കുക മാത്രമാണ്……..”

ഇതിപ്പോ എല്ലാം kainn പൂവോ, ശിവ ആണ അർജുൻ എന്ന് അന്ന എന്തായാലും അറിയും, അപ്പരത് കീർത്തണയും ?
????
kidilan story bro..
waiting for next part.
?❤?❤സൂപ്പർ
ഇന്നാണ് എല്ലാർട്ടും വായിച്ചേ നല്ല സ്റ്റോറി.
ബാക്കി പോന്നോട്ടെ
❤️❤️❤️