ജാനകി.8 [Ibrahim] 250

Views : 13796

എന്റെ റൂം കയ്യടക്കി വെച്ചവരെ ഞാൻ ഒരിക്കലും വിടാനൊന്നും പോകുന്നില്ല എടീ ജാനകി നീ മനസ്സിൽ കുറിച്ചിട്ടോ മൂർഖൻ പാമ്പിനെ ആണ് നീ നോവിച്ചത്….

എന്നാലും ആ പെങ്കോന്തൻ , എന്റെ അമ്മേ ഇങ്ങനെ ഒരുത്തനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..

ആ ഇപ്പോൾ കണ്ടില്ലേ..

എന്താ അമ്മക്ക് ഒരു മാറ്റം ഇന്നലെയെ ഞാൻ ശ്രദ്ധിക്കുന്നതാണ് ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ ഗൗരവമായി എടുക്കുന്നില്ല..

ഹോ മനുഷ്യൻ ഇവിടെ പണി എടുത്തു നടു ഒടിഞ്ഞു അപ്പോളാ അവളുടെ ഓരോ വർത്തമാനങ്ങൾ..

എന്താ അമ്മേ എന്ന് പറഞ്ഞു കൊണ്ട് അമ്മയെ ഞാൻ തിരിച്ചു നിർത്തി.

എടീ ഇന്നലെ ഞാൻ നിന്നോട് ആ ചിക്കൻ കറി ഒന്ന് അടുപ്പിൽ നിന്ന് വാങ്ങി വെക്കാൻ പറഞ്ഞിട്ട് നീ കേട്ടോ ഇല്ലല്ലോ.

എന്റെ അമ്മേ അത്‌ ഇന്നലെ അവരോടുള്ള ദേഷ്യത്തിനല്ലേ. ചിക്കൻ കറിയെ അവർക്ക് ഇറങ്ങൂ ഹും ഇതെന്താ ഹോട്ടൽ ആണോ..

നമ്മൾ അവരുടെ വീട്ടിൽ പോയി വെട്ടി വിഴുങ്ങിയപ്പോൾ നീ അതൊന്നും ആലോചിച്ചില്ലായിരുന്നോ.

ആര് വെട്ടി വിഴുങ്ങി അമ്മയല്ലേ വെട്ടി വിഴുങ്ങിയത് എനിക്ക് ഒന്നും ഇഷ്ടായില്ല ഒന്നുകിൽ ഉപ്പ് കൂടി അല്ലെങ്കിൽ ഉപ്പ് പറ്റെ കുറവ്..

അടുക്കളയിൽ ഉപ്പിന്റ പാത്രം ഏതാ എന്നറിയാത്തവളാണ് ഇങ്ങനെ പറയുന്നത് കഷ്ടം..

അമ്മ എന്താ പറഞ്ഞത്

ഞാൻ ഒന്നും പറഞ്ഞില്ല നീയെന്നെകൊണ്ട് പറയിക്കണ്ട..

ഹാ ഞാൻ കേട്ടു ഉപ്പിന്റെ പാത്രം അറിയാത്തവളാണ് ഞാനെന്നു..

അതേയ് അതൊക്കെ ഞാൻ സമയം ആകുമ്പോൾ പഠിക്കും..

ഇനി എന്ന് പഠിക്കാനാ

അതൊക്കെ പഠിക്കും അമ്മേ അവളെക്കാൾ നന്നായി പാകത്തിന് ഉപ്പൊക്കെ ഇട്ട് ഞാൻ കറി ഉണ്ടാക്കും അമ്മ നോക്കിക്കോ..

എന്നാലേ ഈ ഗോതമ്പു പൊടി ഒന്ന് ഉപ്പ് പാകമാക്കി കുഴച്ചെ അമ്മ ഒന്ന് കാണട്ടെ..

ഹാ ഇവിടെന്നല്ല പിന്നെ ഇപ്പോൾ അതൊക്കെ അമ്മ തന്നെ ചെയ്താൽ മതി..

എന്നാ നീ ആ തേങ്ങ ഒന്ന് തിരുമ്മി പാലെടുത്തു വെക്ക് വെജിറ്റബിൾ കുറുമക്ക്..

വെജിറ്റബിൾ കുറുമയാണോ അപ്പോൾ അമ്മയോട് മട്ടൻ അല്ലെ ഉണ്ടാകാൻ അവരു പറഞ്ഞത്..

ഓ എന്റെ പൊന്നുമോൾ മട്ടൻ കുറുമയും ചപ്പാത്തിയും കഴിക്കാൻ കാത്ത് നിക്കുക ആയിരുന്നോ. മര്യാദക്ക് എന്തെങ്കിലും ഒരു പണി ചെയ്തോ അല്ലെങ്കിൽ എല്ലാം കൂടി നിനക്കിട്ടു ഞാൻ അങ്ങ് തരും..

ഓ ഈ അമ്മ

തേങ്ങ തിരുമ്മി പാലെടുക്കുന്നതിനേക്കാൾ നല്ലത് മാവ് കുഴക്കുക ആണെന്ന് തോന്നി അതാവുമ്പോൾ വേഗം കുഴച്ചു എന്ന് വരുത്തി ഇവിടെ നിന്ന് പോകാലോ. ബാക്കി പണി അമ്മ ചെയ്തോളും..

എന്നാലും അവൾക്ക് എങ്ങനെ മനസ് വന്നൂ എന്നാണെനിക്കറിയാത്ത കാര്യം ഇങ്ങനെ ഒരു പണിയും എടുക്കാതെ ഭക്ഷണം കഴിക്കാൻ അതിനും വേണം ഒരു തൊലിക്കട്ടി..

Recent Stories

The Author

Ibrahim

20 Comments

  1. നിധീഷ്

    💖💖💖

  2. Nannayittund❤❤

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️

  4. Story nice
    Adhikku accident pattiyo?🙄

  5. Last ലെ mass dialogue കിടുക്കി💥😅

    1. ഇബ്രാഹിം

      🤣🤣🤣

  6. Kollaam ketto

    1. ഇബ്രാഹിം

      Thanks ketto

  7. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  8. Nice story I love it

    1. ഇബ്രാഹിം

      👍😄

  9. ഓടിച്ചു വിട്ട പോലെ… പഴയ പാർട്ടുകളുടെ അത്രേം നന്നായില്ല… കൂടുതൽ ശ്രദ്ധിക്കണം…
    സ്നേഹം മാത്രം

    1. Kollamm bro enikk isttam ayiii

    2. ഇബ്രാഹിം

      👍👍👍

  10. കൊള്ളാം… തുടരട്ടെ 👌👌

    1. ഇബ്രാഹിം

      👍👍

  11. 1st😍😍😍

    1. ഇബ്രാഹിം

      🤩🤩🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com