ജാനകി.8 [Ibrahim] 250

Views : 13793

അപ്പോൾ നീയും ഞാനും ഒക്കെ എങ്ങനെ ആയിരുന്നു കഴിച്ചിരുന്നത് അപ്പോൾ നമുക്ക് ഉള്ള തൊലിക്കട്ടി അവളിപ്പോൾ കാണിക്കുന്നു അത്രേ ഉള്ളൂ..

ഏഹ് നമ്മൾ കാണിച്ചത് പോലെയാണോ അപ്പോൾ ഇത്.

എന്താ ഒരു മാറ്റം നമ്മൾ അവളെ വർഷങ്ങളോളം പണി എടുപ്പിച്ചു അവൾ നമ്മളെ രണ്ടു ദിവസം എടുപ്പിക്കുന്നു അത്രേ ഉള്ളൂ.

ഓ അപ്പോൾ അമ്മ അവളുടെ ആളായി ഞാൻ പുറത്തും ആയിക്കോട്ടെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ ചപ്പാത്തിക്ക് കുഴക്കുന്നത് പാതി വഴിയിൽ നിർത്തി പോകാൻ തുടങ്ങി..

ഞാൻ ആരുടെ ഭാഗവും നിന്നതല്ല കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു പഴമൊഴി നീ കേട്ടിട്ടില്ലേ അത് സത്യം ആണ് നമുക്ക് തന്നെ ഇപ്പോൾ അനുഭവത്തിൽ വന്നില്ലേ..

മ്മ് അനുഭവത്തിൽ വന്നെങ്കിൽ അമ്മ തന്നെ അനുഭവിച്ചോ ഈ ശ്രീജയേ അതിനൊന്നും കിട്ടൂല എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ കയ്യിൽ പറ്റിയ പൊടിയും തട്ടി പോകാൻ ഒരുങ്ങി..

നീ ഇതെവിടെ പോകുന്നു.

അമ്മ ഇപ്പോൾ പഴമൊഴി ഒക്കെ പറഞ്ഞു അവളുടെ ആളായില്ലേ അവർക്ക് വേണ്ടത് അമ്മ തന്നെ ഉണ്ടാക്കി കൊടുക്കുന്നതാവും നല്ലത്.

ആ ഞാനുണ്ടാക്കി കൊടുത്തോളാം പക്ഷെ അവർക്കുള്ളത് മാത്രമേ ഉണ്ടാക്കൂ എനിക്ക് പോലും ഞാൻ ഉണ്ടാക്കില്ല കുറച്ചു പച്ച വെള്ളം കുടിച്ചു കിടന്നുറങ്ങും അവർക്കുള്ളത് ഞാൻ മുറിയിൽ കൊണ്ട് കൊടുക്കും നീ എങ്ങനെ വെട്ടി വിഴുങ്ങുന്നത് എന്ന് കാണണമല്ലോ ബാക്കി ഉള്ളവന് നടു ഇല്ല പണിയെടുത്തു പണിയെടുത്തു എന്നാ എന്തെങ്കിലും ഒരു കൈ സഹായം എഹെ..

എന്നാലും ഈ തള്ള എങ്ങനെ ഇത്രയും പെട്ടെന്ന് അവളുടെ സൈഡ് ആയി എന്നോർത്ത് ഞാൻ ചപ്പാത്തിമാവ് കുഴക്കാൻ തുടങ്ങി വീണ്ടും..

ദാ കുഴച്ചു വെച്ചിട്ടുണ്ട്..

എന്നാ പരത്തി ചുടാൻ നോക്കിക്കോ.

അയ്യോ എനിക്കെങ്ങും അറിഞ്ഞൂടാ അതിനൊന്നും..

ആ ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നത്..

എന്നാലും എന്റെ അമ്മേ എന്ന് പറഞ്ഞു കൊണ്ട് പരത്താൻ തുടങ്ങി.

ഇത് പരക്കുന്നില്ല..

അമ്മ വന്നു മാവ് തൊട്ട് നോക്കി കുഴച്ചത് ശരിയായില്ല അതാണ് കുറച്ചു എണ്ണ തൊട്ട് നന്നായി കുഴച്ചെടുക്ക്..
എന്നാലേ മയം വരൂ

അമ്മേ അവൾക്ക് ഇത്രയും മയമുള്ളതൊക്കെ മതി എനിക്ക് വയ്യ കൈ വേദനിക്കുന്നു.

ഹാ അവളോടുള്ള ദേഷ്യം മുഴുവനും എടുത്തു കുഴക്കാൻ നോക്ക് അപ്പോൾ ചപ്പാത്തി മാവ് നല്ല സോഫ്റ്റായി വരും.. അതും പറഞ്ഞു കൊണ്ട് ഞാൻ എന്റെ പണിയിലേക്ക് നീങ്ങി.

പറഞ്ഞു വെച്ച ചെറുക്കന്റെ വീട്ടിൽ നിന്ന് ഇന്നലെ വിളിച്ചു അവർക്ക് പെണ്ണിന് തടി കൂടുതലാണെന്നുള്ള ഒരു ചെറിയ പ്രശ്നം ഉണ്ടെന്ന് പറഞ്ഞു. അവനാണെങ്കിൽ പെൻസിൽ പോലെ മെലിഞ്ഞിരിക്കുന്നതാണ്. വീടും സ്ഥലവും അവൾക്കുള്ളതാണെന്ന് പറഞ്ഞിട്ടാണ് അവർ പിന്നെ ഒന്നും പറയാഞ്ഞത് തന്നെ. നല്ല കാശുകാരാണ് അതുകൊണ്ട് തന്നെ വീടിന്റെയും സ്ഥലത്തിന്റെയും കാര്യം പറഞ്ഞപ്പോ വീണത്. ജാനകിയുടെ അവിടെ ഉള്ളതിനേക്കാൾ സ്വത്ത്‌ ഉണ്ട്. പിന്നെ കാറും.

ഇവൾക്ക് ഒരു പണിയും ചെയ്യാൻ അറിയാതിരുന്നാൽ പിറ്റേന്ന് തന്നെ അവർ ഇവിടെ കൊണ്ട് വന്നാക്കും അതൊരു പേടി ഉള്ളതുകൊണ്ട് കൂടിയാണ് അവളെ എന്തെങ്കിലും പണികൾക് ഞാൻ കൂടെ കൂട്ടിയത്..

Recent Stories

The Author

Ibrahim

20 Comments

  1. നിധീഷ്

    💖💖💖

  2. Nannayittund❤❤

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️

  4. Story nice
    Adhikku accident pattiyo?🙄

  5. Last ലെ mass dialogue കിടുക്കി💥😅

    1. ഇബ്രാഹിം

      🤣🤣🤣

  6. Kollaam ketto

    1. ഇബ്രാഹിം

      Thanks ketto

  7. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  8. Nice story I love it

    1. ഇബ്രാഹിം

      👍😄

  9. ഓടിച്ചു വിട്ട പോലെ… പഴയ പാർട്ടുകളുടെ അത്രേം നന്നായില്ല… കൂടുതൽ ശ്രദ്ധിക്കണം…
    സ്നേഹം മാത്രം

    1. Kollamm bro enikk isttam ayiii

    2. ഇബ്രാഹിം

      👍👍👍

  10. കൊള്ളാം… തുടരട്ടെ 👌👌

    1. ഇബ്രാഹിം

      👍👍

  11. 1st😍😍😍

    1. ഇബ്രാഹിം

      🤩🤩🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com