ജാനകി.16[Ibrahim] 188

Views : 9413

ജാനകി.16

Author :Ibrahim

[ Previous Part ]

“”
മിക്കവാറും അവന്റെ കാര്യം ഇന്ന് തന്നെ തീരുമാനം ആകും പുറകിൽ തന്നെ നീലു വിട്ടു പിടിച്ചിട്ടുണ്ട്. എന്തൊക്കെയോ കച്ചറ കേൾക്കുന്നുണ്ട്. പിന്നെ അമ്മ തുടങ്ങി എന്ന് തോന്നിയപ്പോൾ മക്കൾ നിർത്തി അത് പിന്നെ അങ്ങനെ ആണല്ലോ…..””

 

 

രാവിലെ തന്നെ ദേവിക ഒരു ഉഷാർ ഇല്ലാതെ റൂമിൽ ചടച്ചു ഇരിക്കുമ്പോളാണ് അച്ഛമ്മ കയറി വന്നത്… കയ്യിൽ എന്തോ കവർ ഒക്കെ ഉണ്ട്. മിക്കവാറും അത് വല്ല ചോക്കോലേറ്റും ആവും അല്ലെങ്കിൽ ലഡ്ഡു. ഇങ്ങനെ ഒരു കൊതിച്ചി അച്ചമ്മ എന്നും പറഞ്ഞു കൊണ്ടു ദേവിക അച്ഛമ്മയെ വട്ടം പിടിച്ചു കറക്കി…

 

“”ആഹാ എന്റെ ചുന്ദരി കാര്യങ്ങൾ ഒക്കെ അറിഞ്ഞു അല്ലെ അതാണ് ഇത്രയും സന്തോഷം അതിരിക്കട്ടെ ആരാ നിന്നോട് പറഞ്ഞത് ഞാൻ തന്നെ സർപ്രൈസ് ആയി നിന്നോട് പറയാൻ വിചാരിച്ചതായിരുന്നു ഏതായാലും അറിഞ്ഞല്ലോ അതുമതി.”””

“”അവളുടെ ഒരു സന്തോഷം കണ്ടില്ലേ “”എന്നും പറഞ്ഞു കൊണ്ടു അച്ഛമ്മ ദേവൂ ന്റെ താടി പിടിച്ചു കുലുക്കി.

അച്ഛമ്മയുടെ കയ്യിൽ പിടിച്ചു മുഖത്ത് നിന്ന് മാറ്റി എന്താ കാര്യമെന്ന് ചോദിച്ചു…

“””അപ്പോൾ ഒന്നും അറിഞ്ഞില്ലേ ഇന്നെന്റെ പൊന്നിനെ കാണാൻ ഒരാള് വരുന്നുണ്ട്. ആര് കണ്ടാലും കൊതിക്കൊണ്ട് പോകും എന്റെ മുത്തിനെ അതുകൊണ്ട് അച്ഛൻ എല്ലാ കാര്യങ്ങളും തീരുമാനിച്ചു കൊണ്ടാണ് ഈ ആലോചന കൊണ്ടു വന്നത് അതുകൊണ്ട് തന്നെ അച്ഛമ്മയുടെ പൊന്നിന് ഇനി ആരുടെയും മുന്നിൽ കെട്ടി ഒരുങ്ങി നിൽക്കേണ്ടിയും വരില്ല..”””.

“””
അച്ഛമ്മേ ആര് പറഞ്ഞു എനിക്ക് കല്യാണം ആലോചിക്കാൻ ആരോട് ചോദിച്ചിട്ടാണെന്ന്””

അതും ചോദിച്ചു കൊണ്ടു ദേവിക ശക്തമായി അച്ഛമ്മയെ പിടിച്ചു കുലുക്കി..

“”‘അയ്യോ അച്ഛമ്മ അല്ല മോളെ അച്ഛൻ തന്നെ ആണ് എല്ലാം തീരുമാനിച്ചത്..”‘”

“”
ദേവിക: ആരോട് ചോദിച്ചിട്ട്. ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യം അതും വിവാഹം”””

 

“”’
അച്ചമ്മക് അറിയില്ലേ എനിക്ക് പതിനെട്ടു വയസ്സ് ആയതേ ഉള്ളൂ അതുകൊണ്ട് എനിക്ക് ഇപ്പോൾ ഒരു വിവാഹം വേണ്ട അതുമല്ല ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു കാര്യം അതും അച്ഛൻ”‘”‘

“”””
അയ്യോ എന്റെ മോൾക്ക് എന്താ പറ്റിയതെന്ന് ചോദിച്ചു കൊണ്ടു അച്ചമ്മ കരയാൻ തുടങ്ങി..”””

“””ഹാ എനിക്ക് ഒന്നുല്ല അച്ഛമ്മേ എന്ന് പറഞ്ഞു ദേവിക “”””

Recent Stories

The Author

Ibrahim

7 Comments

  1. ♥♥♥♥

  2. ❤❤

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    💖💖💖

  4. Ith korach speed aayathu pole

  5. Entha ippo nadannae oru pidithavumillatto. Ijj time eduthu pathukkae ezhuthiyamathi. Illel vayikkunnorkku confusion akum. Nalloru kadha ado. Dhirithiyilezhuthi nashippikkathae.

  6. ഇതിപ്പോള്‍ എന്താണ് …. ആ

  7. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com