ജാതക പൊരുത്തം [സഞ്ജു] 464

അപ്പോഴാണ് ഒരു പെൺകുട്ടിയുടെ കാര്യം തന്റെ സുഹൃത്ത് വഴി അറിയുന്നേ… സാമ്പത്തികം ഒന്നുമില്ല അത് മാത്രമല്ല അച്ഛനും അമ്മയും മരിച്ചു. ആകെ ഉള്ളത് ഒരു അനിയൻ മാത്രം. താമസം അമ്മയുടെ അനിയന്റെ വീട്ടിൽ.

 

വീട്ടിൽ പറഞ്ഞപ്പോൾ ആർക്കും താല്പര്യം ഇല്ല. കാരണം സാമ്പത്തിക, തറവാട്….അങ്ങനെ കൊറേ കാരണങ്ങൾ.

അവസാനം അവൻ പോയി കാണാൻ തീരുമാനിച്ചു. കണ്ടു കഴിഞ്ഞപ്പോൾ അവൻ വേറെ ഒന്നും നോക്കിയില്ല അത് ഉറപ്പിച്ചു. അത്രയും നല്ല കുട്ടി. ജാതകവും ഡിമാൻഡും ഒക്കെ കാറ്റിൽ പറത്തിവിട്ടു.

പിന്നെ പെട്ടന്നായിരുന്നു വിവാഹം.

 

Back to present

 

“നീ എന്താ ഉറങ്ങുകയാണോ…?”അവൻ അവളുടെ മുടിയിഴകളിൽ തലോടി ചോദിച്ചു.

 

“അല്ല ഞാൻ ഈ ഹൃദയം മിടിക്കുന്നത് കേൾക്കാണ്…”അവൾ അവളുടെ ചെവി ഒന്നുകൂടി അവന്റെ നെഞ്ചിനോട് ചേർത്ത് വെച്ച് പറഞ്ഞു.

 

“ചേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?”

 

“എന്താ? ”

 

“അമ്മക്ക് എന്നെ ഇഷ്ടല്ലേ..?”

 

“എന്ത് പറ്റി ഇപ്പൊ ഇങ്ങനെ തോന്നാൻ..?”

 

“അമ്മ എപ്പോഴും വഴക്ക് പറയുന്നു… എന്തോ എനിക്ക് അങ്ങനെ തോന്നി” :അവൾ അവനോട് പറഞ്ഞു

 

“ഏയ് അവരൊക്കെ പഴയ കാലത്തെ ആളുകൾ അല്ലേ.. അമ്മക്ക് എല്ലാരേം ഇഷ്ട്ടമാണ്. പക്ഷെ അത് പ്രകടിപ്പിക്കാൻ അറിയില്ല…അത് മനസ്സിലാക്ക്കിയാൽ കുഴപ്പമില്ല…

നീ കണ്ടിട്ടില്ലേ എന്നോടും അച്ഛനോടും അമ്മ എങ്ങനെ പറയുന്നേ എന്ന്… എന്നിട്ട് ഞങ്ങൾക്ക് കുഴപ്പമില്ല.” :അവൻ അവളെ തന്റെ നെഞ്ചിലേക്ക് ഒന്നും കൂടി ചേർത്ത് പിടിച്ചു പറഞ്ഞു..

 

“അതല്ല എനിക്കെന്തോ പോലെ….” :അവൾ പറഞ്ഞു

 

“സാരമില്ല… അച്ഛൻ പണ്ട് മുഴുവൻ സമയവും കുടി ആയിരുന്നു. അമ്മക് കിട്ടേണ്ട സ്നേഹം അച്ഛനിൽ നിന്ന് കിട്ടിയില്ല അതാ ഇങ്ങനെ. നീ അത് മനസിലാക്കിയാൽ മതി.. ” :അവൻ അവളോട് പറഞ്ഞു.

 

“എനിക്ക് കുഴപ്പമില്ല..എനിക്കെന്തോ സങ്കടം തോന്നി.. എനിക്ക് അമ്മയില്ല അച്ഛനുമില്ല അമ്മയുടെ സ്നേഹത്തിന് വേണ്ടി ഒരുപാട്…….. ” അവൾക്ക് പറഞ് മുഴുമിക്കാൻ അപ്പോഴേക്ക് കണ്ണ് നിറഞ്ഞു വന്നു.

 

“അയ്യേ എന്താ ഇത് കുഞ്ഞി പിള്ളേരെ പോലെ….കരയാണ്ടിരുന്നേ. ന്റെ ദേവൂട്ടിക്ക് ഞാൻ ഇല്ലേ…”:അവൻ അവളെ നെഞ്ചിനോട് ചേർത്ത് വെച്ച് തലയിൽ മുത്തി കൊണ്ട് പറഞ്ഞു.

 

അവളുടെ തേങ്ങലുകൾ അവന്റെ ഹൃദയ താളത്തോട് ലയിച്ചു.

76 Comments

  1. അടിപൊളി.. കാലിക പ്രസക്തിയുള്ള ആശയം.. സമൂഹം മാറട്ടെ.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ❤️❤️

  2. അടിപൊളി..കാലിക പ്രസക്തിയുള്ള ആശയം.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ പുള്ളെ??

  3. Poli!!!! polii !!!supper story!!! Climax vere level. Sarikkum polichadukki.

    Thanks

    1. Tnx bro?

  4. ക്ലൈമാക്സ് വേറെ ലെവൽ ??

    1. ?❤️

  5. ഇതില്‍ ഓക്കെ വല്ല കാര്യവും ഉണ്ടോ.
    ഞാന്‍ ഇത് വരെ നോക്കിയിട്ടില്ല.
    സ്വന്തം തെറ്റുകള്‍ വേണ്ടി എന്തെങ്കിലും പഴി ചാര്‍ത്തും എന്ന് നോക്കി ഇരിക്കുന്ന ആളുകള്‍ ക്ക് വേണ്ടി ഉള്ള ഒരു സംഭവം (എനിക്ക് തോന്നിയത് പറഞ്ഞു എന്ന്‌ മാത്രം)

    1. ❤️

  6. Ath kalakki ?? oru pagu koode undel oru dialogue delivery pratheekshichu….✌

    1. ❤️❤️

  7. ????
    എന്റെ പൊന്നെടാവേ ക്ലൈമാക്സ് വേറെ ലെവൽ

    1. ?❤️❤️❤️

  8. super oshtamayi?

    1. ❤️❤️?❤️❤️

  9. Devil With a Heart

    നന്നായിട്ടുണ്ട്??..അങ്ങേര്ടെ തല തല്ലി പൊളിച്ചത് നന്നായി??

    1. ???❤️

    1. Ok enna??

  10. അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ…… ?

    1. ??❤️

  11. ഇഷ്ടപ്പെട്ടു ❤️
    ഇനിയും നല്ല കഥകളുമായി വരുക

    1. ❤️❤️

  12. Avasanathe seen orupaadu ishtamayi?.
    Sneham❤️

    1. Thanks ചേച്ചി ❤️❤️

Comments are closed.