കൂടെവിടെ? – 6 [ദാസൻ] 190

Views : 6907

കൂടെവിടെ? – 6

Author : ദാസൻ

[ Previous Part ]

 
ഭക്ഷണം കഴിഞ്ഞ് ഞാൻ എൻ്റെ മുറിയിലേക്ക് പോകുമ്പോൾ
അമ്മുമ്മ: എന്തേ മുകളിലേക്ക്?
ഞാൻ: കുറച്ച് വർക്കുണ്ട്, ഇവിടെയിരുന്നാൽ തീരില്ല.
ഞാൻ നുണ പറഞ്ഞതാണ്. പോയി കട്ടിലിലെ ഷീറ്റ് കൊട്ടി വിരിച്ചു, കിടന്നു.

രാവിലെ ഉണർന്ന് താഴെ എത്തിയപ്പോൾ, അറിഞ്ഞത് മരണവാർത്തയാണ്. അമ്മൂമ്മയുടെ ഉറ്റ കൂട്ടുകാരി കൊച്ചുത്രേസ്യ ചേട്ടത്തിയുടെ ഭർത്താവ് പൗലോസ് ചേട്ടൻ മരിച്ചു.
അമ്മുമ്മ: ഞാൻ ഒന്ന് അവിടെ വരെ പോയിട്ട് വരാം. കിളിയോട് പറഞ്ഞാൽ മതി അവള് ലിസ്റ്റ് തരും, രാവിലെ തന്നെ സാധനങ്ങൾ മേടിച്ചു കൊടുക്ക്. ഞാൻ, അവർ പള്ളിയിലേക്ക് പോയിട്ടേ വരൂ.
അമ്മുമ്മ മരിച്ച വീട്ടിലേക്ക് പോകാനായി ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി.
അവളോട് കുറച്ചു സംസാരിക്കണം എന്ന് എനിക്ക് തോന്നി. അമ്മൂമ്മ പോയ പുറകെ ഞാൻ അടുക്കളയിലേക്ക് ചെന്നു. അടുക്കളയിൽ എന്തോ പണിയിലായിരുന്നു അവൾ. അവളുടെ കയ്യിൽ പിടിച്ച്, അവൾ കിടക്കുന്ന മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ കുതറുന്നുണ്ടായിരുന്നു. അവളെ കട്ടിലിൽ കൊണ്ടുപോയി ഇരുത്തി അതിനുശേഷം ഞാൻ അടുക്കള വാതിൽ അടച്ചു കുറ്റിയിട്ടു. അപ്പോഴേക്കും അവൾ എഴുന്നേറ്റ് വീണ്ടും അടുക്കളയിലേക്ക് വന്നു. പിന്നീട് ഞാൻ, അവളെ വട്ടം പൊക്കിയെടുത്തു മുറിയിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തി. അപ്പോഴും അവൾ കുതറി. കട്ടിലിൽ അവളുടെ അരികിൽ ഇരുന്നു.
ഞാൻ: എനിക്കറിയണം എല്ലാം, നീ എല്ലാം പറഞ്ഞിട്ടേ ഇവിടെ നിന്ന് പോകു.
അവൾ മിണ്ടാതെ നിർജീവമായി അങ്ങനെ കിടന്നു.
ഞാൻ: ഞാൻ കെട്ടിയ താലി മാല എവിടെ? നിനക്ക് വേണ്ടെങ്കിൽ അതിങ്ങ് തരു.
എന്നിട്ടും അവൾ അതേ കിടപ്പ് കിടന്നു.
ഞാൻ: നിനക്ക് എന്നോട് ഒന്നും പറയാനില്ലേ? ഇല്ലെങ്കിൽ, ഇനി ഞാൻ നിർബന്ധിക്കുന്നില്ല. നിനക്ക് പോകാം. നീ എൻ്റേതു മാത്രം ആണെന്നാണ് ഞാൻ ഇത്രയും നേരം വിചാരിച്ചിരുന്നത്, അത് തെറ്റാണെന്ന് ഇപ്പോൾ മനസ്സിലാവുന്നു.
ഞാൻ എഴുന്നേറ്റു പോകാൻ ശ്രമിച്ചപ്പോൾ, അവൾ എൻറെ കയ്യിൽ കയറി പിടിച്ചു.
കിളി: ചേട്ടൻ എന്നോട് ക്ഷമിക്കണം, ചേട്ടനോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല ഞാനിങ്ങനെ പ്രവർത്തിച്ചത്. ഞങ്ങൾ അന്ന് ഷിജി ചേച്ചിയുടെ വീട്ടിൽ ഉത്സവത്തിന് പോയില്ലേ, അന്ന് അവിടെ ചെന്നപ്പോൾ എനിക്ക് അമ്പലത്തിൽ പോകാൻ പറ്റാത്ത അവസ്ഥയായി. അവർ പിള്ളേരെ എനിക്ക് കൂട്ടിനാക്കി താലത്തിനു പോയി, അവർ വരാൻ താമസിച്ചു. കുട്ടികളാണെങ്കിൽ കിടന്നുറങ്ങി. ആ നേരം ആണ് അവൻ, ഷിബു കുടിച്ച് ലക്കില്ലാതെ വന്നത്. ഞാനാണ് അവന് വാതിൽ തുറന്നു കൊടുത്തത്. അവൻ, അവർ എത്തിയില്ലേ എന്ന് എന്നോട് ചോദിച്ചു. ഞാൻ, എത്തിയില്ല എന്നും പറഞ്ഞു. അവൻ വാതിലടച്ചു, തിരിഞ്ഞു നടന്ന എൻറെ വായ പൊത്തിപ്പിടിച്ച് അവൻ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നെ പിടിയും വലിയും ആയി, എൻറെ ബ്ലൗസ് ഒക്കെ വലിച്ചുകീറി. ഞാൻ വഴങ്ങിയില്ല, എൻറെ ചുണ്ടത്തും അവിടെയും ഇവിടെയുമൊക്കെ കടിച്ചു. അതിനിടയിൽ അവർ വന്നു വാതിലിൽ മുട്ടി, അപ്പോൾ അവൻ എന്നെ വിട്ട്

Recent Stories

The Author

ദാസൻ

2 Comments

  1. Muhammed suhail n c

    Super ayittund bro 😊😊😊😊😊😊😊😊😊😊adutha part Pettann idane 😀😀😀😀😀😀page kurach kootanam ☺☺☺☺☺☺☺☺☺appol adutha partn kanam by👋👋👋👋👋👋❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com