ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) [Cyril] 2236

ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്)

Author : Cyril

[ Previous Part ]

 

‘റോബി എവിടെയാണ്…?’

‘അങ്ങ് ദൂരെ…. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, വായു, വെളിച്ചം ഒന്നും ഇല്ലാത്ത സ്ഥലത്ത്‌….’ ഞാൻ പറഞ്ഞു.

‘എനിക്കും അവിടെ വരണം, റോബി എന്നെയും കൊണ്ട് പോകു…’ വാണി പൊട്ടിക്കരഞ്ഞു…

‘മാന്ത്രിക ശക്തി ഇല്ലാത്ത നിനക്ക് ഇവിടെ വരാൻ കഴിയില്ല….. നിനക്ക് ശ്വസിക്കാതെ ജീവിക്കാൻ കഴിയില്ല…. പക്ഷേ എന്റെ ശക്തി സ്വീകരിക്കാന്‍ നി ഒരുക്കമാണെങ്കിൽ നിന്നെ എനിക്ക് എന്റെ അടുത്ത് കൊണ്ട്‌ വരാൻ കഴിയും.’

‘ഞാൻ ഒരുക്കമാണ്….’ ഒരു മടിയും കൂടാതെ വാണി പറഞ്ഞു.

ഉടനെ ഞാൻ അവളുടെ ജീവ ജ്യോതി യെ മാറ്റി പുതിയൊരു ജീവ ജ്യോതിയെ സൃഷ്ടിച്ചു. പ്രപഞ്ചത്തെ കാൾ ശക്തയായി അവളെ ഞാൻ മാറ്റി. എന്റെ ശക്തിയില്‍ അവളുടെ ജീവ ജ്യോതിയെ ഞാൻ ബന്ധിച്ചു.

വാണി സന്തോഷത്തോടെ ചിരിച്ചു.

‘നിങ്ങൾ എവിടെയാണെന്ന് എനിക്ക് അറിയാം… നിങ്ങൾ എന്താണെന്നും എനിക്ക് അറിയാം… നിങ്ങളെ അറിയാനുള്ള ശക്തി, നിങ്ങളെ മനസ്സിലാക്കാൻ ഉള്ള ശക്തി എനിക്ക് ലഭിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു…’ അത്രയും പറഞ്ഞിട്ട് വാണി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

എന്നെ കണ്ടതും എന്റെ മേല്‍ വാണി ചാടി വീണു…. അവളെ ഞാൻ കെട്ടിപിടിച്ചു. ചെറിയ കുഞ്ഞുങ്ങളെ പോലെ ഞങ്ങൾ ചിരിച്ചു, സന്തോഷിച്ചു.

ഉടനെ എന്നെയും കൊണ്ട്‌ വാണി മനുഷ്യ ലോകത്ത് എന്റെ ക്വൊട്ടെസിൽ പ്രത്യക്ഷപെട്ടു.

“ഇന്ന്‌ വൈകുന്നേരം നമുക്ക് എല്ലാവരെയും കാണണം… റോബി ഒരു സാധാരണ മനുഷ്യനായി തിരിച്ച് വന്നു എന്ന് എല്ലാവരും കരുതിക്കോളും… ആയിരം ചോദ്യങ്ങൾ എല്ലാവരും ചോദിക്കും…. പക്ഷേ റോബി എന്ന പുതിയ ശക്തിക്ക് അതൊരു പ്രശ്നമേ അല്ല…..”

അത്രയും പറഞ്ഞിട്ട് വാണി എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു. അവളുടെ മനസ്സിലെ സംതൃപ്തി ഞാൻ അറിഞ്ഞു. അവളെ ഞാൻ എന്നിലേക്ക് ചേര്‍ത്തു പിടിച്ചു.

പവിഴമല ഗ്രാമത്തിലുള്ള ക്വൊട്ടെസിന്റെ മുറ്റത്താണ് ഞങ്ങൾ നിന്നിരുന്നത്. ഞാൻ എല്ലാം മറന്ന് വാണിയെ എന്നിലേക്ക് കൂടുതൽ ചേര്‍ത്ത് പിടിച്ചു.

വാണി തല ഉയർത്തി കുസൃതിയോടെ എന്റെ മുഖത്ത് നോക്കി.

117 Comments

  1. Cyril bro climax polichu❤❤❤ oru rekshayum illa. Kazhinja partil nirthiyappol iniyum oru part koodi venamenn paranjath robiyude bhavi jeevithavum avan puthiya oru shakthi ayi mariyath ellavarum ariyanam enna agraham ullath kondan. Robi paranjath pole oru madhura prathikaram.
    Pakshe ingane oru twistum heavy climaxum theere pratheekshichilla.
    Enthoru creativity pinne narration stylum❤❤❤❤
    Idakk chila aksharathettukal undayi enkilum ithrayum valiya partil athokke swabhavikam enn thonnunnu. Innale vayichenkilum poya kilikal ellam thirich vannath innan, appol ezhuthukarante karyam parayanundo. Onnara manikkorolam eduthu ee part vayich theeran but athrayum time poyathe arinjilla otta iruppil vayich theernnu.
    റോബിയുടെയും വാണിയുടെയും love scenes ഒക്കെ poli ആയിരുന്നു. Clicheyil നിന്ന് വ്യത്യസ്തം ആയിട്ടുണ്ട് കഥയും angane തന്നെ anallo. അവരെ പിടിച്ച പിടിയാലേ കല്യാണം കഴിപ്പിച്ചത് nannayi. പിന്നെ ഉന്നത ശക്തി ഈ പാർട്ടിൽ കുറച്ച്കൂടിപൊളി ആയിട്ടുണ്ട്. റോബിയുടെ അമ്മയോട് എനിക്ക് ദേഷ്യവും സഹതാപവും മാത്രമേ തോന്നിയുള്ളു. റോബിക്ക് സ്നേഹം തോന്നിയത് എന്തൊക്കെ വന്നാലും സ്വന്തം അമ്മയല്ലേ എന്ന കാരണം കൊണ്ടായിരിക്കും. അവസാന കുറച്ചു പേജുകൾ full twist തന്നെ ആയിരുന്നു. ഈ partod കൂടി ആണ് കഥ അതിന്റെ യഥാർത്ഥ പൂർണ്ണത കൈവരിച്ചത് എന്ന് thonnunnu. സാധനം power ആയിട്ടുണ്ട്.
    എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ കമന്റ് ഇടുന്നതും ഒറ്റ ഇരുപ്പിൽ ഇത്രയും ടൈപ്പ് ചെയ്യുന്നതും. കാരണം എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ട കഥ ആണിത്. ഈ സൈറ്റിലെ തന്നെ ഒരു masterpiece item എന്ന് നിസ്സംശയം പറയാം. പിന്നെ ലൈക് ആൻഡ് views കുറഞ്ഞത് കഥ ഇത്രക്ക് വലുത് ആയത് കൊണ്ട് ആണെന്ന് thonnunnu.
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????

    1. Hi Hashir….

      ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി മുഷിഞ്ഞു പോകാതെ വായിച്ച് അവസാനിപ്പിക്കാൻ കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി. എഴുതുന്ന ആരെയും ഹാപ്പി ആക്കാന്‍ ഇത് മാത്രം മതി ♥️

      പിന്നേ ഈ 80 pages വരുമെന്ന് ഞാൻ പോലും വിചാരിച്ചില്ല. Part 7 ഇല് പതിനേഴായിരത്തി അഞ്ഞൂറ്റി something words ഉണ്ടായിരുന്നു. അപ്പോൾ പോലും വെറും അറുപത്തി ചില്ലറ പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ പതിനേഴായിരത്തി നാനൂറ്റി ചില്ലറ words മാത്രമേയുള്ളൂ, എന്നിട്ടും 80 pages വന്നു…… സൈറ്റിലെ ഓരോ story editors പേജ് break set ചെയ്യുന്നതിന്റെ ഒരു difference കാണാന്‍ കഴിയുന്നു.

      But anyway എന്റെ story ക്ക് page കൂടുതൽ വരിക തന്നെ ചെയ്തു. പിന്നെ കൂടുതൽ viewers ഉണ്ടെങ്കിൽ ആര്‍ക്കും സന്തോഷം തോന്നും. പക്ഷേ viewers കുറഞ്ഞ് പോയതിന് അത്ര വല്യ വിഷമം എനിക്കില്ല bro, കാരണം വായിക്കുന്ന അത്രയും പേര്‍ക്ക് ഒരു 70% happiness എങ്കിലും കൊടുക്കാൻ കഴിയുന്നു എന്നാണ് ഞാൻ കരുതുന്നത് ???

      പിന്നേ ട്വിസ്റ്റ് and അപ്രതീക്ഷിതമായ കാര്യങ്ങൾ കൂട്ടി ചേര്‍ക്കുമ്പോള്‍ അല്ലേ കുറച്ച് കൂടി interesting ആവുന്നത് ???. പക്ഷേ പലരും ഇങ്ങനെ സംഭവിക്കും എന്ന് guess ചെയ്തിട്ടുണ്ടാകും എന്നാണ് എന്റെ വിചാരം.

      എന്ത് തന്നെയായാലും നൂറ് പേര്‍ക്ക് എങ്കിലും എന്റെ ഈ ടൈപ്പ് കഥ ഇഷ്ടമാണെന്ന് അരിയുമ്പോ അതൊരു സന്തോഷം തന്നെയാണ് bro… ആത്മാര്‍ത്ഥയോടെ നിങ്ങൾ എല്ലാവരും എനിക്ക് എഴുതിയ comments മാത്രം മതി, എന്റെ മനസ്സ് എപ്പോഴേ നിറഞ്ഞ്. ♥️❤️♥️❤️

      Thanks for the love and support dear bro❤️♥️??

      Thanks to you all for the love and support dear friends??❤️♥️???

  2. ഈ പാട്ടും വളരെ നന്നായിരുന്നു ❤❤❤❤❤

    1. വളരെ സന്തോഷം Hari ❤️♥️❤️

  3. മച്ചാനെ കൊള്ളാം വളരെ നല്ല part ആയിരുന്നു ഇതു ♥
    ഇപ്പോൾ ആണ് കഥ പൂർണമായത് മറ്റേ പാർട്ടിൽ നിർത്തിയപ്പോൾ ഒരു തൃപ്തി വന്നില്ല ഇപ്പോൾ അതു മാറി ഇനി ഇതിന്റെ s2 ഉണ്ടാവോ
    അവന്റെ അമ്മ മരിച്ചപ്പോൾ നല്ല സങ്കടം വന്നു ഇനിയും നല്ല സ്റ്റോറിസ് എഴുതാൻ കഴിയട്ടെ

    ആദ്യം ഇതു കണ്ടപ്പോൾ എനിക്കു ഒരു ഷോക്ക് ആയിരുന്നു ഇതു കഴിഞ്ഞത് അല്ലെ ഇനി എന്താണ് ഇതു ക്ലൈമാക്സ്‌ എന്നു പറഞ്ഞു വീണ്ടും പോസ്റ്റിയത് വിചാരിച്ചു പിന്നേ നമ്പർ നോക്കിയത് അതു കണ്ടപ്പോൾ വേഗം വന്നു വായിച്ചു ഒരു പാട് ഇഷ്ടം aayi

    1. Hi Devil….

      ഇപ്പൊ തൃപ്തി ആയല്ലോ, വളരെ സന്തോഷം bro..

      8th part എഴുത്തുമെന് ആദ്യം ഞാനും കരുതിയില്ല. അവസാനം എഴുതേണ്ടി വന്നു.

      എന്തായാലും കഥ ഇഷ്ടമായല്ലൊ.
      ♥️❤️♥️

      1. ഒരുപാട് ഇനിയും ഇതു പോലെ എഴുതാൻ കഴിയട്ടെ

  4. വീണ്ടും തകര്‍ത്തു….

    1. Thanks സുധി…. വളരെ സന്തോഷം
      ❤️♥️❤️

  5. സൂര്യൻ

    ?

  6. Nte mone poli saanam
    80 page otta irippon vaayich theerthu
    Epic enn ithune visheshippinam

    1. Hi Achu….

      സന്തോഷമായി bro… കഥ ഇഷ്ടമായി എന്നത് കൊണ്ടും വളരെ സന്തോഷം.
      ❤️♥️❤️

  7. Nhan enth paranhaalum koranh povum…. ottavakkil parayuvanenkil….
    Cyril = Manthrikan*
    Chekuthaan vanam = Epic*✌✌✌✌?

    1. Hi Baj….

      ഒറ്റ വാക്കില്‍ പറയാം എന്ന് പറഞ്ഞിട്ട് അവസാനം രണ്ട് വാക്ക് നിങ്ങള്‍ക്ക് പറയേണ്ടി വന്നു…. ??

      വളരെ സന്തോഷം bro. Thanks for the support
      ❤️♥️❤️

  8. Cyril ബ്രോ,
    വളരെ മനോഹരമായ കഥയിക് മികച്ച ഒരു ക്ലൈമാക്സ്‌ തന്നതിനു ആദ്യം തന്നെ നന്ദി ബ്രോ❣️. ഓരോ ഭാഗവും വായിച്ചു ആസ്വാതിക്കാൻ പറ്റി.
    അങ്ങനെ എല്ലാം പഴയ പോലെ ആയി…..
    ആരണ്യ പിന്നെ ആ അച്ഛൻ, പിന്നെ രണഷൂരന്മാർ ഇവരെ ആദ്യം മുതലേ ഇഷ്ടം തോന്നിയില്ല പ്രത്ത്യേകിച്ച് അച്ഛനെ,….. അതുകൊണ്ട് തന്നെ അയാൾക് അവൻ കൊടുത്ത ശിക്ഷ എന്തുകൊണ്ടും നന്നായി ഒന്നുമില്ലെങ്കിലും ആ രണഷൂരന്മാർ ഇനി വഴിതെറ്റി പോവുമ്പോൾ അയാളെ ഓർക്കാതിരിക്കില്ല ??.

    പിന്നെ ആരണ്യയുടെ കാര്യം, അവൾക് റോബിയെ ഇഷ്ടമാണ് പക്ഷെ അവൾ ശക്തികളെ പതവികളെയും കൂടുതൽ സ്നേഹിച്ചു ചില സമയങ്ങളിൽ എന്നാലും അവനെ ഇഷ്ടപെടുകയും ചെയ്തു…..
    അവരുടെ കാര്യത്തിൽ ചെറിയ ഒരു വിഷമം തോന്നിയെങ്കിലും അത് അവർ തന്നെ തിരഞ്ഞെടുത്തത് ആണ്……..
    എന്തായാലും ഇപ്പോൾ അവൾ ഒരു പുതിയ പ്രപഞ്ചം ആയി മാറുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം……. ?

    അതുപോലെ ഉന്നതശക്തി ഈ ഭാഗത്തു കൊറച്ചു ബുദ്ധിപരമായി ചിന്തിച്ചു റോബിയെ
    പോലെ പരീക്ഷണം നടത്തിയത് ഒക്കെ നന്നായി ??എല്ലാം കൊണ്ടും നല്ല ഒരു ക്ലൈമാക്സ്‌ തന്നെ നിങ്ങൾ തന്നു…..
    വാണിയെ കൂടുതൽ ഇഷ്ടപ്പെട്ടു ?
    അവൾക് അവനോട് ഉള്ള പ്രേമവും കരുതലും ഒക്കെ ഈ ഭാഗത്തെ കൂടുതൽ മനോഹരമാക്കി തീർത്തു ?.

    അപ്പോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇതുപോലെ ഉള്ള നല്ല ഒരു കഥ ഞങ്ങള്ക്ക് സമ്മാനിച്ചതിനു നന്ദി. ഇനിയും ഇത് തുടരുന്നില്ല എന്ന് നിങ്ങൾ പറഞ്ഞു എന്നാൽ ഞങ്ങള്ക്ക് ഇത് പോലുള്ള കഥകൾ ഇനിയും വേണം. അല്പം വൈകിയാലും മറ്റൊരു മനോഹരമായ കഥയുമായി നിങ്ങൾ വരും എന്ന് വിശ്വസിക്കുന്നു…… ❣️
    With Love?

    1. Hi Octopus….

      ആസ്വദിച്ചു തന്നെ കഥ വായിക്കാൻ കഴിഞ്ഞു എന്ന് അറിയാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് bro.

      ആരണ്യ നല്ലത് ചെയ്യാൻ വേണ്ടി ശ്രമിച്ചു, പക്ഷേ അവർ തിരഞ്ഞെടുത്ത മാര്‍ഗ്ഗം തെറ്റായിരുന്നു. അതുകൊണ്ടാണ് ആ ചിന്താഗതി അവരുടെ നാശത്തിന് വഴി ഒരുക്കിയത്.

      പിന്നേ അച്ഛൻ… അയാൾ പറയുന്ന എന്തും ഭൂരിപക്ഷം രണശൂരൻമാരും അനുസരിക്കും. അയാളുടെ നന്മ ചെയ്യല്‍ തെറ്റായ മാര്‍ഗ്ഗത്തിലൂടെ ആയിരുന്നു. അതുകൊണ്ട്‌ അയാള്‍ക്കും ആ ഗതി വന്നു.

      അപ്പോ… Thanks for the support bro
      പുതിയ കഥയുമായി ഇനിയും വരാൻ നോക്കാം.
      ❤️♥️❤️

      1. താങ്കളുടെ പുതിയ ഇതുപോലുള്ള വ്യത്യസ്തമായ കഥകൾക്കായി കാത്തിരിക്കുന്നു….. ❣️
        With Love?

  9. ഇപ്പോൾ ഈ കഥക്ക് കൂടുതൽ പൂർണത വന്നു bro… സംഭവം കലക്കി ?????

    1. ഒന്നും പറയാനില്ല ?❤

      1. Hi Remarker…

        ഒന്നും പറയാത്തിൽ വളരെ സന്തോഷം ??.

        Thanks bro. Story ഇഷ്ടമായെന്ന് അറിയാം.
        ♥️❤️♥️

    2. Hi Sparkling spy….

      നല്ല അഭിപ്രായത്തിന് സന്തോഷം bro
      ♥️❤️♥️

  10. Sandosham ayi thanks bro etraye parayan uloooo no words

    1. Hi Joker….

      എല്ലാവരുടെ സന്തോഷം തന്നെയാണ് എനിക്ക് വേണ്ടത്. Thanks bro
      ♥️❤️♥️

  11. മുന്നത്തെ comment വെച്ച് നല്ലോരു Climax ending തന്നതിൽ ആദ്യമേ നാന്ദി പറയട്ടെ ??. വീണ്ടും ഒരു അത്യാഗ്രഹം ? ആന്നോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാ ഒരു season 2-ന് വേണ്ടി പ്രതീക്ഷിച്ചോട്ടെ – അവസാനം പറഞ്ഞ ആരണ്യ പ്രപഞ്ചവും, ബാക്കി കാര്യങ്ങളും വെച്ച്. എന്തായാലും ഈ കഥ നല്ല ഒരു reach കിട്ടിയിട്ടുണ്ട്. എന്നിരുന്നാലും ഇതുപോലെ വ്യത്യസ്ത theam ആയി വീണ്ടും വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗം ഇല്ലെങ്കില്‍ പുതിയ variety theam ആയി വരണം ASAP*.

    1. Hi Edwin…..

      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ❤️

      ഒരിക്കലും ഒരു season 2 പ്രതീക്ഷിക്കരുത് bro ???

      പിന്നേ പുതിയ story എഴുതാന്‍ നോക്കാം. Variety theme തന്നെ ആവട്ടെ ?
      Support ചെയ്തതിന് വളരെ നന്ദി bro
      ❤️♥️❤️

  12. Bro ഒരു രക്ഷയും ഇല്ല തകർത്തു കിടുക്കി നന്നായിട്ടുണ്ട് പ്രതേകിച്ചു അവസാനത്തെ ഭാഗം അപ്പൊ ഒരു സീസൺ 2വിനുള്ള scop ഉണ്ടല്ലോ വളരെ അധികം പ്രതീക്ഷിക്കുന്നു അടുത്ത സീസൺ startingnay കഴിയുമെങ്കിൽ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം പ്രതീക്ഷിക്കുന്നു
    With?

    1. Hi Sidarth….

      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം….

      ഒരു season 2 ശരിയാവില്ല bro….

      എന്തായാലും ഒരു പുതിയ കഥയുമായി ഞാൻ വരാം.
      Thanks for the support bro
      ❤️♥️❤️

  13. ബ്രോ എന്ത്‌ ഞാൻ പറയും നിങ്ങളുടെ എഴുത്ത് ഒരു രക്ഷേം ഇല്ല മാരകം ?.
    കഥ ഒന്ന് കൂടി എഴുതിയതിനു ഒരുപാട് നന്ദി, നല്ല അവസാനവും ആയിരുന്നു. അച്ചന്റെ സ്വാഭവം ഇങ്ങനെ ആവും എന്ന് അറിയാമയുരുന്നു അയാൾക് റോബി കൊടുത്തത് കൂടി പോയിട്ടുമില്ല അയാൾ ചെയ്തതെലാം ബോധപൂർവം ആയിരുന്നാലോ . ആരണ്യ പ്രവത്തിച്ചതിൽ അത്ഭുതമൊന്നും തോന്നിയില്ല, കഴിഞ്ഞ പാർട്ടുകളോട് കൂടി അത് മനസിലായി.
    കഥക്ക് ഒരു തുടർച്ച എഴുതുമ്പോൾ പുതിയൊരു പ്രശ്നമുണ്ടാകുമൊന്നും അറിയാമായിരുന്നു പക്ഷെ റോബി ചെയ്തത്തിൽ ഇങ്ങയൊരു ട്വിസ്റ്റ്‌ ഒരു വലിയ ശക്തി ആയിട്ട് കൂടി റോബി അതിന് കണ്ടെത്തിയ സൊല്യൂഷൻസ്, ഒരിക്കൽ സംഭവിച്ച തെറ്റ് ഇനി സംഭവിക്കാതിരിക്കാനും റോബി ശ്രമിച്ചാലോ. ?, നിങ്ങളെ ചിന്തകൾക്ക്, ഭാവനകൾക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങൾ ?. ഇനിയെന്ത് എന്ന ആകാംഷ അവസാനം വരെ ഈ പാർട്ടിലും ഉണ്ടായിരുന്നു.
    എന്നാൽ ഇതിനേക്കാൾറെ എന്നെ ഇത് സങ്കല്പിക കഥ ആണെങ്കിൽ കൂടിയും സ്വാതീനിച്ചത്, ആകർഷിച്ചത് എത്ര വലിയ ശക്തികൾ കൈലുണ്ടായാലും ലോകത്തെ അതീനതയിൽ ആക്കാൻ ആകുമെങ്കിലും നന്മ ചെയ്യാൻ സാധിക്കും.
    ലാസ്റ്റ് ഉന്നത ശക്തി പറഞ്ഞു പോലെ തിരിച്ചറിവുള്ള ശക്തിൽ നിന്നുള്ള പ്രപഞ്ചം. കഥ അവസാനിച്ചു എന്ന് പറഞ്ഞെങ്കിലും സന്തോഷം ??
    ഈ എഴുത് തുടർന്ന് കൊണ്ടേ ഇരിക്കൂ, ബ്രോ ശൈലി മനോഹരമാണ്. അത് കഥയായാല മറിച് കാര്യമായാണ് അറിയാൻ കഴിയുന്നത്.

    1. Hi Nithin Rajagopal…

      ശെരിക്കും 7th part തന്നെയാണ്‌ ചെകുത്താന്‍ വനം തിന്റെ ക്ലൈമാക്സ് ആയിരുന്നത്. അതുകൊണ്ട്‌ അത്തരത്തില്‍ ആയിരുന്നു ആ part ഞാൻ എഴുതിയിരുന്നത്.

      പിന്നേ ഒരു part കൂടി എഴുതേണ്ടി വന്നപ്പോൾ, അതും ഒരു ക്ലൈമാക്സ് ആക്കിയ കഥയുടെ continuation ചെയ്യുക എന്നുള്ളത് അത്ര easy ഉള്ള കാര്യമല്ല… ചെറിയൊരു mistake മാത്രം മതി അതോടെ എല്ലാം കുളമാക്കി കിട്ടും…. അതുതന്നെയായിരുന്നു എന്റെ പേടി.

      പിന്നേ മനസ്സിരുത്തി എഴുതാനുള്ള situation ഇല്‍ അല്ലായിരുന്നു ഞാൻ. വളരെ തിരക്ക് പിടിച്ച പല ആവശ്യങ്ങള്‍ക്ക് വേണ്ടി tension പിടിച്ചു ഓടുകയായിരുന്നു.

      അതിന്റെ എല്ലാം ഇടക്ക് ഈ കഥയും പെട്ടു. വെറുതെ ഒരു part കൂടി എഴുതാം എന്ന തീരുമാനത്തെ ഞാൻ അവിവേകമായി കരുതി.

      ഈയൊരു risky 8th part നല്ലത് പോലെ എഴുതാൻ കഴിഞ്ഞോ എന്ന് പോലും എനിക്ക് മനസ്സിലായില്ല.

      ശെരിക്കും ഞാൻ ചെറിയൊരു ഭയത്തോടെ ആണ് ഇപ്പോൾ ഇവിടെ എല്ലാ comments വായിച്ചത്. കഥ relate ആയുള്ള വഴക്ക് ഇതുവരെ കേള്‍ക്കാത്ത കൊണ്ട്‌ ഒരു ആശ്വാസം ഉണ്ട്.

      എന്തായാലും support ചെയ്തതിന് വളരെ thanks bro.
      ♥️❤️♥️

      1. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ

  14. കൈലാസനാഥൻ

    മാന്ത്രികതയുടെ ഘനഗംഭീരവും അതി കഠോരവുമായ സംഘട്ടനങ്ങൾക്ക് തിരശ്ശീല വീണു. കുറേയധികം പല വിധ ശക്തികളുടെ ജയപരാജയങ്ങളുടേയും കർത്തവ്യങ്ങളുടേയും സാധാരണമനുഷ്യരുടേയും അവസ്ഥാന്തരങ്ങൾ അതി മനോഹരമായി അവതരിപ്പിച്ചു . മാസ്മരികതയും ആകാംക്ഷയും വായനക്കാരിൽ നിലനിർത്താൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട് . വീണ്ടും വരിക നല്ല നല്ല കഥകളുമായി സസ്നേഹം കൈലാസനാഥൻ

    1. കൈലാസനാഥൻ bro….

      മാസ്മരികതയും ആകാംഷയും വായനകാരിൽ നിലനിർത്താൻ ഒരു കഥാകാരന് കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷവും വിജയവും….

      എനിക്കും അതിന്‌ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് bro.

      പുതിയ കഥയുമായി വരുന്നത് വരെ…
      സ്നേഹത്തോടെ ചെറിയൊരു വിട.
      ♥️❤️♥️

  15. സുപ്പർ….. ഹാപ്പി ending

    1. Dark evil….

      ഇഷ്ടപ്പെടതിൽ സന്തോഷം bro♥️❤️♥️

  16. ഇപ്പോഴാണ് കഥ ശെരിക്കും പൂർത്തി ആയത്……,,

    80 പേജുകൾ ഹോ വായിച്ചു തീർന്നത് തന്നെ അറിഞ്ഞില്ല……,,,, ഓരോ ഭാഗവും അടിപൊളി ആയിരുന്നു.,..,., വേണിയെ ഒരുപാട് ഇഷ്ട്ടമായി……. റോബിന്റെ അവസ്ഥ……. മര്യാദക്ക് ജീവിക്കാൻ കഴിയില്ല… ആരണ്യ.. അവർക്ക് റോബിനെ ശെരിക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ല……

    എപ്പോഴും ശക്തിയെ മാത്രം അവർ ആഗ്രഹിച്ചു…… അവനോടൊപ്പമുള്ള നല്ലൊരു ജീവിതം ആഗ്രഹിച്ചിരുന്നു എങ്കിൽ അവർ ജീവച്ചേനെ…….

    അവർ തെറ്റ് ചെയ്തു അവസാന നിമിഷവും അവർ ചെയ്ത കാര്യത്തിൽ വിശ്വസിച്ചു…… പക്ഷേ അവർ റോബിനെ സ്നേഹിച്ചു….ചിന്തകളെ മാറ്റിയിരുന്നു എങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു……

    അച്ഛന് കൊടുത്ത ശിക്ഷ പൊളിച്ചു… എനിക്ക് അദ്യം തൊട്ടേ എന്തോ അയാളെ ഇഷ്ട്ടമല്ലായിരുന്നു…,.,, ചൊറിഞ്ഞ സംസാരം……

    എല്ലാവരും സന്തോഷത്തോടെ കഴിയുന്നു…. ആരണ്യ പുതിയ ഒരു പ്രപഞ്ചം ആയി മാറുന്നു…….

    ഒരു സംശയം…. റോബിനും വേണിക്കും കുട്ടികൾ ഉണ്ടായാൽ അവർ വളരെ ശക്തർ ആകില്ലേ…… ?

    എന്തായാലും പൊളിയായിരുന്നു…,,., ഇനിയും ഇതുപോലെ സ്റ്റോറിസ് എഴുതണം…,.,,, അവരുടെ റൊമാൻസ് കുറവായിരുന്നു കേട്ടോ…. ?

    പിന്നെ ഈ ഭാഗം pdf ൽ ചേർക്കാൻ മറക്കേണ്ട….. ❤

    1. Hi Sidh…

      കഥ പൂര്‍ത്തിയായെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ… ആശ്വാസമായി ?

      പണ്ട്‌ ആരോ പറഞ്ഞത് പോലെ — ഏതു മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാലും സാരമില്ല പക്ഷേ ലക്ഷ്യമാണ് പ്രധാനം — ആരണ്യ ആ ടൈപ്പ് വ്യക്തി ആയിരുന്നു. അതുകൊണ്ടാണ് അവരുടെ ആ മനസില്‍ പതിഞ്ഞ ആ ചിന്താഗതി മാറാത്തത്.

      പിന്നേ ആ ദമ്പതികളുടെ കുട്ടികൾ അപാര ശക്തി ഉള്ളവരായി ജനിക്കണം എന്നില്ല.
      അവർ ചില മാലാഖമാര്‍ പോലെ അസാധുവായി ജനിക്കാനും സാധ്യത ഉണ്ട്.

      പിന്നേ ആ കുട്ടികൾ അതി ശക്തി ശാലികൾ ആയാല്‍ പോലും അവരെ വാണി വളര്‍ത്തുമ്പോള്‍ ഈ പ്രപഞ്ചത്തെ സ്നേഹിക്കുക മാത്രമേ ചെയ്യുകയുള്ളു.?

      പിന്നേ ഈ കഥയുടെ സ്വഭാവത്തിന് ഒരു ഹെവി romance ഒരിക്കലും കൊടുക്കാൻ കഴിയില്ല bro?…. അതുകൊണ്ടാണ് അങ്ങിങ്ങായി ചെറിയ romance touch മാത്രം കൊടുത്തത്. Disappoint ചെയ്തെങ്കിൽ സോറി ?

      Pdf ന്റെ കാര്യത്തിൽ ഞാൻ എന്തായാലും admin ന് mail ചെയ്യാം.
      Thanks for the support bro
      ❤️♥️❤️

  17. Cyril bro❤️

    കഴിഞ്ഞ ഭാഗത്തില്‍ തന്നെ നല്ല ഒരു comment ഇടണം എന്ന് കരുതിയത് ആണ് പക്ഷെ താമസിച്ചു പോയി വന്നപ്പോള്‍ അടുത്ത ഒരു part കുടെ ഇടുന്നു എന്ന് കണ്ടു എങ്കിൽ അത് കുടെ വരട്ടെ എന്ന് കരുതി
    As usual ഈ ഭാഗവും അടിപൊളി ❤️❤️ആയിട്ടുണ്ട് ആദ്യ കുറച്ച് ഭാഗങ്ങൾ കുറച്ച് complex ആയിരുന്നു വീണ്ടും വീണ്ടും വായിച്ചു ആണ് അത് എനിക്ക് മനസില്‍ ആകാൻ സാധിച്ചത്
    ഇഷ്ടപ്പെടുന്ന കഥകളുടെ Climax happy ending ആയാലും sad ending ആയാലും വിഷമം ആണ് പിന്നീട് ആഹ് കഥകൾക്ക് ഒരു തുടര്‍ച്ച ഇല്ലല്ലോ എന്ന ചിന്ത ആവാം കാരണം
    തുടക്കം മുതല്‍ പറയുക ആണെങ്കിൽ
    Forest ഓഫീസർ ആയി വന്നു ചെകുത്താന്‍ മടയിലേക്ക് പോയ റോബിയിൽ നിന്നും ഇങ്ങോട്ട് ഓരോ ഭാഗവും വളരെ നന്നായി തന്നെ അവതരിപ്പിക്കാന്‍ സാധിച്ചു.
    ധാരാളം കഥാപാത്രങ്ങള്‍ വന്നു എങ്കിലും ഓരോരുത്തർക്കും അവരുടേതായ സ്പേസ് ഉണ്ടായിരുന്നത് കൊണ്ട്‌ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ഏറ്റവും കൂടുതല്‍ ഇഷ്ടമായത് റോബി വാണി രാധിക ഇവർ 3 പേരേ ആണ് അവസാനം വിവരിച്ച അവരുടെ ഇപ്പോഴത്തെ ജീവിതവും ഏറെ ഇഷ്ടമായി

    എന്തൊ ആരണ്യ അച്ഛന്‌ ഇവർ ചെയതത് ഒരിക്കലും ന്യായീകരണം അര്‍ഹിക്കുന്നില്ല എങ്കിലും അരണ്യ അച്ഛന്‌ ഇവരുടെ മന്ത്ര ശക്തി കളഞ്ഞ് ജീവിക്കാന്‍ അനുവദിക്കാം എന്ന് തോന്നി പക്ഷേ
    “എല്ലാ ശക്തിയും നഷ്ടമായാലും, അവരെ ഞാൻ വെറുമൊരു മനുഷ്യനായി മാറ്റിയാലും, അവരുടെ ചിന്താഗതി ഒരിക്കലും മാറില്ല. ഇതെല്ലാം കണ്ട് അവർക്ക് സമാധാനമായി ജീവിക്കാന്‍ കഴിയുമെന്ന് വാണി കരുതുന്നുണ്ടോ? അങ്ങനെ ഉള്ളവരാണ് കൂടുതൽ അപകടകാരിയായി മാറുന്നതു. പിന്നെ ഏതെങ്കിലും വഴി കണ്ടെത്തി അവർ ഏതെങ്കിലും തരത്തിൽ ശക്തി സ്വീകരിക്കാനും ശ്രമിക്കും.”
    ഈ ന്യായീകരണവും അവസാനം അരണ്യ
    പുതിയ ഒരു പ്രപഞ്ചം ആയി മാറുകയാണ് എന്നതും ഒത്തിരി ഇഷ്ട്ടപെട്ടു പ്രധാനമായും ഇനി എപ്പോൾ എങ്കിലും ആണെങ്കിലും ഇതിന്റെ ഒരു അടുത്ത സീസണിലെക്ക് ഉള്ള tail end ആയി കാണാന്‍ ആണ് ഇഷ്ടം.

    കഴിഞ്ഞ ഭാഗത്തില്‍ ഉണ്ടായിരുന്ന ഒരുപാട് കാര്യങ്ങള്‍ തിരിച്ച് കൊണ്ട്‌ വന്നതിലും സന്തോഷം ഉണ്ട് പ്രത്യേകിച്ച് മന്ത്ര ശക്തിയും ദ്രാവക ലോകവും
    Sahajavava ബോധം കുടെ വേറെ ആര്കെങ്കിലും നല്കമായായിരുന്നു
    പിന്നെ ഒന്നിലും ഇടപെടില്ല എന്ന് പറഞ്ഞെങ്കിലും ഉന്നത ശക്തി മറ്റ് ആർക്കും ശബ്ദ ശക്തി പിന്നെ നല്‍കാത്തത് നന്നായി

    പിന്നെ “എന്റെയും നിങ്ങളുടെയും ചെറിയൊരു അംശം ശക്തിയെ കൂട്ടിച്ചേര്‍ത്താൽ എന്ത് സംഭവിക്കും….”
    ഇതും ഒരിക്കൽ കാണാന്‍ പറ്റും എന്ന് പ്രതീക്ഷിക്കുന്നു

    ഇനിയും എന്തൊക്കെയോ പറയാന്‍ ഉണ്ട് അത് പിന്നീട് പറയാം
    ഇനിയും ധാരാളം കഥകളുമായി വരണം
    വരും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️

    1. വീണ്ടും

      നന്ദി വീണ്ടും വരിക ❤️❤️❤️❤️

    2. Hi DD…

      കുറച്ച് ഭാഗങ്ങൾ വീണ്ടും വായിച്ച് മനസ്സിലാക്കേണ്ട സാഹചര്യം വന്നതിൽ ഞാൻ ഖേദിക്കുന്നു.

      എന്തായാലും എല്ലാ മനസിലാക്കുകയും അവസാനം ഇഷ്ടം ആവുകയും ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം.

      പിന്നേ ഈ കഥയ്ക്ക് ഇനിയൊരു part or season 2 ഇല്ല bro… ❤️

      പിന്നേ സഹജാവബോധം (sixth sense) …. അത് എല്ലാവരിലും ഉണ്ട് bro….. ചില സങ്കീര്‍ണമായ സാഹചര്യങ്ങളിൽ അത് നമ്മുടെ മനസില്‍ സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാന്‍ സാധിക്കും♥️❤️

      എന്തായാലും ഇനി പുതിയൊരു കഥ എഴുതാനാണ് പ്ലാൻ.
      തുടക്കവും മുതലേ support ചെയ്തതിന് വളരെ നന്ദി.
      സ്നേഹം മാത്രം ❤️♥️❤️

      1. Waiting for next story

  18. ❤️❤️❤️

  19. വായിക്കട്ടെ എന്നിട്ട് പറയാം ❣️

  20. ബ്രോ ആദ്യമേ നന്ദി.
    ഒരു പാർട്ട്‌ കൂടി എഴുത്തണമെന്ന് ആഗ്രഹിച്ചിരുന്നു, വീണ്ടും വന്നതിന്.
    ഈ പാർട്ട്‌ വായിച്ചിട്ടില്ല. വായിച്ചിട്ട് വീണ്ടും വരാം ❣️❣️❣️

Comments are closed.