ചെകുത്താന്‍ വനം 7 [Cyril] 2321

Views : 88216

ചെകുത്താന്‍ വനം 7 

Author : Cyril

[ Previous Part ]

 

 

പ്രിയ കൂട്ടുകാരെ,
അടുത്ത് വരുന്ന part എട്ടില്‍ ചെകുത്താന്‍ വനം കഥ അവസാനിക്കും. എന്റെ കഥ വായിച്ച, വായിക്കുന്ന എല്ലാവർക്കും നന്ദി. ഇതുവരെ കമെന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനവും നല്‍കിയ എല്ലാവർക്കും പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു.
*********************************************************

 

ഗിയ ചിരിച്ചു. “വെറും കുറഞ്ഞ കാലയളവില്‍ നി എത്ര ശക്തനായി മാറി കഴിഞ്ഞിരിക്കുന്നു! ഇന്ന് നിങ്ങൾ മൂന്ന് പേരും ചെയ്തത് അത്ര നിസ്സാരമായ കാര്യമല്ല എന്ന് അറിയാമോ?”

“അറിയാം. ഞാൻ വന്നത് ഒരു ഉപകാരം ആവശ്യപ്പെട്ട് കൊണ്ടാണ്.” ഞാൻ പറഞ്ഞു.

“മഹാ ശക്തനായ നി എന്നോട് ഉപകാരം ആവശ്യപ്പെടുന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. എനിക്ക് കേൾക്കാൻ തിടുക്കമായി.” ഗിയ ഒരു ചിരിയോടെ പറഞ്ഞു.

മറുപടിയായി എന്റെ രണ്ട് കൈയും ഞാൻ മുന്നോട്ട് നീട്ടി. ഉടനെ എന്റെ രണ്ട് കൈയിലും രണ്ട് കുഞ്ഞ് ഗോളങ്ങൾ പ്രത്യക്ഷപെട്ടു.

“ഒന്നില്‍ എന്റെ രക്തവും മറ്റത്തില്‍ എന്റെ ജീവ ജ്യോതിയിൽ നിന്നും എടുത്ത എന്റെ ഉന്നത ശക്തിയും ആണ്. ഇത് രണ്ടും എന്റെ അമ്മയെ ഏല്‍പ്പിക്കണം.” ഞാൻ പറഞ്ഞു.

ഗിയയുടെ മുഖം വിളറി. “നി ചെയ്യുന്നത് എന്താണെന്ന് നിനക്ക് അറിയാമോ റോബി?” ഗിയ ആശങ്കയോടെ ചോദിച്ചു.

“അറിയാം, എന്റെ രക്തവും, എന്റെ ജീവ ജ്യോതി ശക്തിയും പ്രപഞ്ച വാളിനെ ഒരു ഉന്നത ശക്തിയുള്ള വാളായി മാറ്റും.” ഞാൻ പറഞ്ഞു.

“അത് മാത്രമല്ല…. ആ വാളിന് —” ഗിയ തുടങ്ങി പക്ഷേ ഞാൻ ഗിയയെ തടഞ്ഞു.

“ആ വാള്‍ കൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം…..” ഞാൻ പറഞ്ഞു.

ഇപ്പോഴും എന്റെ കൈകൾ നീട്ടി പിടിച്ചു കൊണ്ട് തന്നെ ഞാൻ നിന്നു. അവസാനം ഗിയ വേദനയോടെ അതിനെ വാങ്ങി.

ഇപ്പോൾ എന്റെ മനസ്സ് ശാന്തമാണ്. പെട്ടന്ന് തന്നെ ലോകവേന്തൻ ഉണരും. മെറോഹ്റിയസും ആരണ്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാൻ കഴിയാതെ പോയത് പോലെ, ഞാനും ലോകവേന്തനും തമ്മിലുള്ള യുദ്ധം ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല.

അവസാന നിമിഷം ആരണ്യയെ മന്ത്ര ഭക്ഷിനി രക്ഷിച്ചു….. പക്ഷേ എന്നെ ആര് രക്ഷിക്കും……?

എന്റെ കൈയിൽ നിന്നും വാങ്ങിയ രണ്ട് കുഞ്ഞ് ഗോളങ്ങളും ഗിയയുടെ കൈകളിൽ നിന്നും അപ്രത്യക്ഷമായി.

“പെട്ടന്ന് തന്നെ ലോകവേന്തൻ ഉണരും…..” ഗിയ പറഞ്ഞു.

“അവന്‍ ആദ്യം തിരക്കി വരുന്നത് രൗത്രികയെ യായിരിക്കും…. രൗത്രിക ഒരിക്കലും അവന്റെ കൈയിൽ അകപ്പെടാൻ പാടില്ല…. അങ്ങനെ സംഭവിച്ചാല്‍ പിന്നെ ലോകവേന്തനെ ഒരു ശക്തിക്കും നശിപ്പിക്കാന്‍ കഴിയില്ല.” ഞാൻ പറഞ്ഞു.

“ഇതിന്‌ ഒരു പരിഹാരം മാത്രമാണ്‌ ഞാൻ കാണുന്നത്, റോബി!”

ഗിയയെ ഞാൻ തറപ്പിച്ചു നോക്കി. എന്നിട്ട് കോപത്തോടെ ഞാൻ പറഞ്ഞു, “നിങ്ങളുടെ പരിഹാര മാര്‍ഗ്ഗത്തോട് ഞാൻ യോജിക്കുന്നില്ല, ഗിയ. രൗത്രികയെ കൊല്ലാന്‍ ഞാൻ തയ്യാറല്ല…. കൊല്ലാന്‍ നിങ്ങളെയും ഞാൻ അനുവദിക്കില്ല.”

വിഷാദം നിറഞ്ഞ കണ്ണുകളോടെ ഗിയ എന്നെ നോക്കി. ഞാൻ ഗിയയെ കോപത്തോടെ നോക്കി നിന്നു.

“ഇപ്പഴേ ലോകവേന്തൻ ഉന്നത ശക്തിയുള്ള അതി ശക്തനായി മാറി കഴിഞ്ഞു, റോബി. ഒരുപക്ഷേ നിങ്ങൾ രണ്ട് പേരും തുല്യ ശക്തരായിരിക്കും. അങ്ങനെ ആണെങ്കിൽ — ഈ പ്രപഞ്ചത്തെ നശിപ്പിക്കാന്‍ നടത്തുന്ന അവന്റെ എല്ലാ ശ്രമത്തെയും നിനക്ക് തടയാൻ കഴിയും. പക്ഷേ രൗത്രിക അവന്റെ കൈയിൽ അകപ്പെട്ടാൽ, രൗത്രികയുടെ ജീവനുള്ള ഹൃദയത്തെ അവന്‍ ഭക്ഷിച്ച് അവനില്‍ ഉള്ള ഉന്നത ശക്തിയെ കളങ്കപ്പെടുത്തി ഉന്നത ശക്തിക്ക് തുല്യമായ പുതിയൊരു ശക്തിയായി അവന്‍ പരിണമിക്കും. അതാണോ നിനക്ക് വേണ്ടത്….?” ശാഠ്യം പിടിക്കുന്ന കുഞ്ഞിനോട് എന്ന പോലെ ഗിയ കടുപ്പിച്ച് ചോദിച്ചു.

Recent Stories

The Author

156 Comments

  1. Superb story
    Waiting for your new stories

    1. Thanks bro….

      പുതിയ stories എഴുതാൻ ആഗ്രഹമുണ്ട്…. എന്തായാലും പുതിയ story എഴുതണം എന്നുതന്നെയാണ് എന്റെയും ആഗ്രഹം.
      ❤️♥️❤️♥️🙏🙏

  2. Angana puthiya oru legend koodi vannu.
    Like Dk,Mk,harshan chettan 😊

    1. എന്നെ ഇത്രക്കും ഉയർത്തി പറയാൻ ഞാൻ ആയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്…. പക്ഷേ കേള്‍ക്കാന്‍ നല്ല സുഖം 🤗🤗🤗.

      Thanks bro… കഥ ഇഷ്ടമായലൊ… വളരെ സന്തോഷം bro
      ❤️♥️❤️♥️🙏🙏

  3. കൊള്ളാം നല്ല സ്റ്റോറി ആയിരുന്നു ഇതു തുടക്കം മുതൽ അവസാനം വരെ ത്രില്ല് അടിപ്പിച്ചു കൊണ്ടേ ഇരുന്നു ലോകവേന്തൻ പെട്ടന്നു മരിച്ചു പോയി ഇതിന്റെ 2nd part ഉണ്ടാവോ വേറെറ്റി കഥ ആയിരുന്നു ഇതു ഓരോ ഭാഗം ഒന്നിന് ഒന്നു മെച്ചം വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു ഇതിൽ പുതിയ ലോകങ്ങൾ ഒക്കെ ആയിരുന്നു അതൊക്കെ നേരിൽ കാണുന്നത് പോലെ ആയിരുന്നു എനിക്ക് പറ്റുമെങ്കിൽ സെക്കന്റ്‌ part എഴുതണം ഇതിന്റ

    ഇനിയും ഇതു പോലെ ഉള്ള കഥകൾ ആയി വരണം ഇനിയും ഇതു പോലെ ഇനിയും എഴുതാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു
    വെറൈറ്റി കഥകൾ ഇനിയും നിങ്ങളിൽ നിന്നും പ്രേതിഷിക്കുന്നു bro ♥♥

    DEVIL👹

    1. നിങ്ങള്‍ക്ക് ഈ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

      ഇതിന്റെ സെക്കന്‍ഡ് part ശരിയാവില്ല bro…. 🙏🙏

      പിന്നെ പുതിയ കഥയുമായി വരാൻ ഞാൻ ശ്രമിക്കാം bro…
      Thanks for the support.
      ❤️♥️❤️♥️🙏🙏

  4. ഒരു രക്ഷയും ഇല്ലാത്ത ക്ലൈമാക്സ്…. ഹൊ..ഓരോ പേജ് വായിക്കുമ്പോഴും എന്ത് സംഭവിക്കും എന്നു പേടിച്ച് ആണ് വായിച്ചത്…….. റോബി മരിച്ചു എന്ന് വിചാരിച്ചു നിന്നപ്പോൾ twist ittu ഞെട്ടിച്ചു………. പക്ഷേ പെട്ടന്ന് തീർന്നത് പോലെ തോന്നി…….. റോബി യുടെയും വാണി യൂടെയും പ്രണയം ജീവിതം ഇതൊക്കെ കുറച്ച് കൂടി എഴുത്തമയിരുന്നും….

    ലോകവേദൻ പെട്ടന്ന് മരിച്ചത് പോലെ തോന്നി ……..എന്തായാലും നന്നായിരുന്നു…… ത്രില്ലടിച്ച് കൊണ്ടുപോയി അവസാനം വരെ …ഇനിയും ഇതുപോലെ വ്യത്യസ്തമായ കഥകൾ പ്രതീക്ഷിക്കുന്നു…..

    1. കഥ വായിച്ചതിനു നന്നി bro… കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം…

      അവരുടെ പ്രണയ ജീവിതം എഴുതിയാല്‍, “അവർക്ക് കുട്ടികൾ ഉണ്ടായാല്‍ അവരും മാന്ത്രിക ശക്തി ഉള്ള കുഞ്ഞുങ്ങളായി ജനിക്കില്ലൈ.. അപ്പോ പിന്നെ മറ്റുള്ളവരുടെ മാന്ത്രിക ശക്തിയെ അവരില്‍ നിന്നും അകറ്റി കളഞ്ഞ് തെറ്റല്ലേ…?” എന്ന് എല്ലാ വായനക്കാരും എന്നോട് ചോദിക്കും… അതുകൊണ്ടാണ് എഴുതാത്തത് 😜😜😜.

      പിന്നെ ഈ രഹസ്യം ആരോടും Sidh പറയരുത് കേട്ടോ…. 😉😉.

      ♥️❤️♥️❤️🙏🙏🙏

  5. Chekuthan vanam full story pdf ill ettude

    1. നാളെ pdf publish ചെയ്യുമെന്ന് Admin പറഞ്ഞിട്ടുണ്ട്.. 😊😊

  6. Chekuthan vanam full story pdf ill extrude

  7. രാവണസുരൻ(Rahul)

    Bro പൊളിച്ചടുക്കി ഒരു രക്ഷേം ഇല്ല.
    But കഥ പെട്ടെന്ന് തീർന്നുപോയി എന്നൊരു പരാതി മാത്രമേ ഉള്ളു.
    ഇതിന്റെ തുടർച്ച കാണാൻ വഴി ഇല്ലല്ലോ അല്ലേ?

    അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    Waiting…..

    💖💖💖💖💖💖

    1. Thanks bro…. ഈ കഥ തുടർന്ന് എഴുതിയാല്‍ ഈ കഥയുടെ സോള്‍ നഷ്ടമാകുമെന്നാണ് എന്റെ അഭിപ്രായം……🙏🙏

      അടുത്ത കഥ…. ഇതുവരെ ഒരു ideayum ഇല്ല…. ഇനിയും വേണം ആലോചിക്കാൻ..
      കഥ വായിച്ചതിനു നന്ദി 😊😊
      ❤️♥️❤️♥️🙏🙏

  8. നീലകുറുക്കൻ

    ഹോ. എവിടെ കൊണ്ടു പോയി നിർത്തുമെന്ന ചിന്തിച്ചു തല പുകച്ചതായിരുന്നു. ഇത്രേം നല്ല ഒരു കഥ ക്ലൈമാക്സ് കുളമായാൽ.

    പക്ഷേ ക്ലൂ കൾ എല്ലാം ശെരി വെച്ചു കൊണ്ട് മുന്നോട്ട് പോയെങ്കിലും അവസാനം വൻ ട്വിസ്റ് നൽകി ഒരു വിജ്രംഭിച്ച അവസാനം വരച്ചു ചേർത്തു കൊണ്ട് താങ്കൾ അതിനോട് നീതി പാലിച്ചു.. അഭിനന്ദനങ്ങൾ..

    വീണ്ടും ഭാവനകൾ വിടർത്തി മുന്നേറാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    1. നന്ദിയുണ്ട് bro… വളരെ സന്തോഷം… ♥️❤️

      കഴിയുമെങ്കില്‍ പുതിയ കഥയുമായി ഞാൻ വരാം.
      ❤️♥️❤️♥️🙏🙏

  9. Plssssss edu thudaranam ennanu agraham plllssssss

    1. 😳😳🗡️🗡️🗡️⚰️⚰️⚰️🙏🙏🙏🏃‍♂️🏃‍♂️🏃‍♂️

  10. Onnum eduth parayathath ellam onninonn mikachath aayathondaanu ennalum onn parayathe vayya…. manushyante chinthaasheshi ananthamanenn theliykkkunnathanu avasanathe transformation ….ellavarem oru marayil nirthi lakshyavum nedi unnatha sakthik thullyamaya mattoru sakthi aaya extreme moment…. ya mone!!!! level cross macha🔥🔥🔥🔥✌

  11. Ningaloru prasthaanam aanu MK Harshan Demon King pravasi arrow(kadukett) pranaya raja(onnum poorthiyakkila ennalum) ….evarde koode mattoru athullya prathibhayum koode…. enth word upayogich paranhaalum ee workine vilayiruthaan nhan aalalla….athrayum manoharamaya vivaranom ethoru samanya bodham ulla aalkum manasilakan pattunna simplycity ethrem heavy aaya workinu und…. verumoru sadaranakaranaya enik randamath vayikendi vannilla athanu thelivu… mk nod parayunnapole cyril ningalepole ningal mathram bro….orupad sneham ❤ venamenikil vaniyum aayulla oru page pranayam cherkayrnnu pranayam nammade weakness ayond paranhatha its not a drawback….this work is 🔥🔥🔥🔥✌ adutha varavinayi kathirikunnu….❤

    1. Thanks bro… ഇതിന്‌ എങ്ങനെ മറുപടി പറയണമെന്ന് എനിക്ക് ഒരു ideayum കിട്ടുന്നില്ല❤️♥️❤️

      നിങ്ങളുടെ ഇത്ര വല്യ പ്രശംസ ഞാൻ ശെരിക്കും അര്‍ഹിക്കുന്നുണ്ടൊ എന്നൊന്നും അറിയില്ല… പക്ഷേ വളരെയധികം സന്തോഷം തോനുന്നു…

      എഴുതാൻ തുടങ്ങിയാല്‍ അവരുടെ പ്രണയം വെറും ഒറ്റ pagil തീരില്ല bro…. പക്ഷേ കഥയുടെ അവസാനം ഇങ്ങനെ ആയാല്‍ മത്രമേ ശെരിയാക്കു എന്നായിരുന്നു എന്റെ ഒരു നിഗമനം… നിരാശ പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു.
      ♥️❤️♥️❤️🙏🙏

  12. 💖💖💖

  13. Thanks for Giving us this amazing story.
    Nice Climax🔥🔥🔥
    Anyways only 1 request:
    We are expecting more stories from your side (on both sites), and expecting to see in soon……

    1. Thanks bro… പുതിയ കഥയുമായി വരാൻ ഞാൻ try ചെയ്യാം… ❤️♥️❤️♥️🙏🙏

  14. അത്യാഗ്രഹം ആണെന്ന് അറിയാം,എന്നാലും അവരുടെ life style ഒന്ന് വിവരിക്കായിരുന്നു. ഈ stroy headline ‘Climax’ എന്ന് അറിഞ്ഞിട്ടും അവസാനം ശുഭം എന്ന് കണ്ടപ്പോൾ ‘തുടരും’ എന്ന് വെറുതെ ആശിച്ചു പോയി.

    1. അതൊരു അത്യാഗ്രഹമായി ഞാൻ കാണുന്നില്ല bro…. പക്ഷേ അവരുടെ ലൈഫ് സ്റ്റൈല്‍ വിവരിക്കാൻ തുടങ്ങിയാല്‍ കഥയെ വെറുതെ വലിച്ച് നീട്ടുന്നത് പോലെ ആവുമെന്ന് എനിക്ക് ഫീൽ ചെയ്തു… അതുകൊണ്ടാ അതിനെ ഒഴിവാക്കിയത്.
      ❤️♥️❤️♥️🙏🙏

  15. Super bro
    Orayiram thanks for a superb story.

    1. വളരെ നന്ദി bro… ♥️❤️♥️🙏🙏

  16. Super aayittund 😄😄😄😄😄😄😄😄😄😄😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Thanks bro ❤️♥️❤️♥️❤️♥️❤️🙏🙏🙏

  17. Mahn. Ore pwoli. Hatsoff… ithokkeyaan climax. Ente ponno. Ithrem thrill adich oru climax njn vayichitillla. Avasanathe plot twist. Verum mass. Nte ponno. Thnx fr this stry mahn. Hope a pdf will ping soon. Im waiting to add this masterpc into my collection. One agan. Thankyu cyrilAKArobi

    1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം bro….

      Admin നോട് pdf publish ചെയ്യാൻ request ചെയ്തിട്ടുണ്ട്… നാളെ ചെയ്യാം എന്ന് അദ്ദേഹം ഏറ്റിട്ടുണ്ട്…

      ❤️♥️❤️♥️🙏🙏

  18. Manassu niranju oru thanks.. ithil kooduthal parayan illad bro

    1. വളരെ സന്തോഷം bro… ❤️♥️❤️🙏

  19. Aaa… പരട്ട രണശുരൻ മാരുടെ മുന്നിൽ പോയി നിൽക്കണ ഒരു സീൻ കൂടെ വേണർന്നു last….. തെണ്ടികള്‌…തുടക്കം മുതലേ എനിക്ക് ഒറ്റ ഒരെണ്ണത്തിനെ പിടിക്കണ്ടായില്ല…. ലോക ഉടായിപ്പുകള്….
    Anyway

    Story powli ആയേണ്ടു bro….😻💕. Grt ക്ലൈമാക്സ്‌….✨️💕😻

    1. എന്തായാലും കഥ ഇഷ്ട്ടപെട്ടല്ലൊ… വളരെ സന്തോഷം ❤️♥️❤️🙏

      1. വേഗം അടുത്ത ഒരു powli story ഉം കൊണ്ട് വാ bro…💕💕💕

        I am waiting 😝….💯

  20. Ethrayum samayam eduthu theerkan. Pakshe oru request ithu continue cheythuda please

    1. Continue ചെയ്താല്‍ ശരിയാവില്ല bro…. പറ്റുമെങ്കില്‍ പുതിയ കഥയുമായി വരാൻ ശ്രമിക്കാം… ❤️♥️❤️♥️🙏🙏

  21. ❤️❤️❤️❤️❤️❤️❤️ othiri karyangal parayanam…. Vayichu kazhinju…. Ithrayum deep Aaya… Detailed Aaya Kadha njan vayichittilla… Ippo 12.30 kazhinju 10.00 maniku thudangiyatha… Aake etho wonder lokathanu… Nale abhiprayam parayam…ethra thirakkayalum nale paranjirikkum… Anyhow thank you so much for this wonderful writing Which you gave us freely😍😍.. love you❤️ ..

    1. സമയം കിട്ടുമ്പോൾ അഭിപ്രായം പറഞ്ഞാൽ മതി bro. ❤️♥️

  22. ❤️❤️❤️

  23. Theernallo ennu orkumbol oru sangadam

    1. 🙏❤️

    1. ♥️❤️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com