ചന്ദനക്കുറി [മറുക്] 125

Views : 12896

ആളൊരു പഠിപ്പിസ്റ്റ് ആയിരുന്നു.. ഒടുക്കം ഏട്ടൻ കെട്ടി കഴിഞ്ഞപ്പോ വീട്ടിൽ ഇരിപ്പായി.. ഞങ്ങളൊക്കെ ആവുന്നത് പറഞ്ഞു തുടർന്ന് പഠിക്കാൻ പോകാം.. ഏട്ടത്തി കേൾക്കണ്ടേ.. എന്നേക്കാൾ കൂതറ ആയി നടന്ന ഏട്ടനെ നന്നാക്കാൻ ആണെന്ന് പറഞ്ഞു മൂപ്പത്തി വീട്ടിൽ ഇരുന്നു… അതുകൊണ്ട് ആണെന്ന് തോന്നുന്നു ഇപ്പൊ ഏട്ടത്തിയുടെ വാക്കിനപ്പുറം ഏട്ടൻ ഒന്നും ചെയ്യില്ല

 

ഞങ്ങടെ ചെറിയ ഫാമിലി ബിസിനസ് ഒക്കെ ഇപ്പോ ഏട്ടൻ ആണ് നോക്കി നടത്തുന്നത്.. എല്ലാം കൂടെ അങ്ങേര്ടെ തലയിൽ വെച്ചു കൊടുത്തു അച്ഛൻ അമ്മയെ സഹായിച്ചു വീട്ടിൽ ഇരിപ്പായി

 

പിന്നെ ഉള്ളത് അമ്മ.. ഒരു പാവം ആണ്.. ലതിക… ഗൃഹഭരണം ആണ് മുഖ്യ മേഖല..പിന്നെ വീടിനു പിറകിലെ കൊറച്ചു സ്ഥലത്തായി ചെറിയ രീതിയിൽ കൃഷിയും

 

ഇവരെല്ലാം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ്.. വീട്ടിൽ ഇത്രയും സുഹൃത്തുക്കൾ ഉള്ളപ്പോ പേരിനെങ്കിലും ഒരു ശത്രു വേണമല്ലോ

 

അതാണ് നേരെത്തെ ചാടി തുള്ളി കേറിപോയ മൊതല്.. അഞ്ജു… അഞ്ജന എന്നക്കെ ആണ് പേര്.. എന്തായാലും നമുക്കീ ചീഞ്ഞ പേര് മതി

 

എന്നേക്കാൾ ഏഴ് വയസ്സിനു ഇളയത് ആണ്.. അതിന്റെതായ എല്ലാം അഹങ്കാരവും ഈ കുരുപ്പിനുണ്ട്

 

ഒന്ന് താന്നു കൊടുത്താൽ തലേ കേറി നിന്ന് ഗിറ്റാർ വായിക്കും.. അതുകൊണ്ട് തന്നെ ഞാനും ഏട്ടനും അതികം അടുപ്പിക്കാറില്ല..

 

എനിക്ക് പിന്നെ ജോലിയും കൂലിയും ഇല്ലാത്തോണ്ട് ഇവിടെ വല്യ വിലയൊന്നുമില്ല

 

ചേട്ടന് പിന്നെ അങ്ങനെ അല്ല.. അതുകൊണ്ട് തന്നെ അവൾ ഏട്ടന്റെയും ഏട്ടത്തിയുടെയും വാലെ തൂങ്ങി നടക്കും

 

“അമ്മാ…”

 

“മിണ്ടാതെ കെടക്കെട.. ഓരോന്ന് വലിച്ചു കേറ്റി വന്നിട്ട് നിന്ന് കാറുന്നോ… നിന്നോട് ഞാൻ പറഞ്ഞോ ജോലിക് പോകാൻ… നീ ജോലിക് പോയി അരി മേടിച്ചു കൊണ്ടു വന്നിട്ട് വേണ്ട ഇവിടെ കഞ്ഞി വെക്കാൻ.. ”

Recent Stories

The Author

മറുക്

9 Comments

  1. പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.

  2. Thudakkam adipoli ❤️🧡🧡❤️ next pettannu aayikotte 🤪

  3. Nannayittund. Wtg 4 nxt part…

  4. ♥♥♥♥

  5. സഞ്ജയ്‌ പരമേശ്വരൻ

    Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva

  6. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

  7. Thudakkam kollam

  8. ❤❤❤
    നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
    നിർത്തരുത് pleaseeee……

  9. 💞❤️ waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com