ചന്ദനക്കുറി [മറുക്] 125

Views : 12895

“നിനക്ക് ജോലിക് പോയെ പറ്റുള്ളൂ എന്നാണേൽ നീ അഭിയുടെ കൂടെ പൊയ്ക്കൊ..”

 

അമ്മ പറഞ്ഞു.. ഏട്ടന്റെ കൂടെ പോകാൻ ആണ് ഉദ്ദേശിച്ചത്

 

“ഓ.. പ്ലീസ്.. സഹായിച്ചില്ലേലും ഉപദ്രവിക്കരുത്…പണ്ടൊരിക്കൽ പോയിട്ട് മൂനാം നാൾ എന്റെ രാജികത്ത് കൊടുത്തു പോന്നത് ഓർമ ഒണ്ടല്ലോ… ഒടുക്കത്തെ ഭരണം ആണമ്മേ ഏട്ടൻ അവിടെ.. അത് ചെയ്യ് ഇത് ചെയ്യ് അവിടെ പോ ഇവിടെ പോ.. ഹോ…”

 

മുമ്പത്തെ അനുഭവം ഓർത്തു ഞാൻ പറഞ്ഞു

 

അത് കേട്ട് അമ്മയും ഏട്ടത്തിയും ചിരിച്ചു.. ഞാൻ പിന്നെ മെല്ലെ എണീറ്റു ഒരു ഗുഡ് നൈറ്റും പറഞ്ഞു മേളിലേക്ക് കേറി

 

മുകളിലത്തെ നിലയിലെ ഏറ്റവും അവസാനത്ത മുറി ആണ് എന്റേത്

 

തപ്പി പിടിച്ചു ഞാൻ ഒരു വിധം റൂമിലെത്തി കട്ടിലിൽ കിടന്നു

 

അടുത്ത് തന്നെ ആണ് അഞ്ചുവിന്റെ മുറിയും.. ഇടക്ക് എപ്പോഴോ അവൾ വന്നു ഫാനും ഇട്ടിട്ട് പോയി

 

കട്ടിലിനരികിൽ ചെറിയ ഒരു ടേബിൾ ഒണ്ട്.. അതിൽ പല കളറുകൾ കത്തുന്ന ഒരു ലംബ്ബ്‌ ഒണ്ട്… കാണാൻ നല്ല രസമായത്കൊണ്ട് ഞാൻ പണ്ടെങ്ങോ പോയപ്പോ വാങ്ങിയത് ആണ്.. ചൈനയുടെ ആയതോണ്ട് ആണെന്ന് ഇപ്പൊ ഒന്ന് രണ്ടു നിറങ്ങൾ പണിമുടക്കിൽ ആണ്.. ബാക്കി ഉള്ള നിറങ്ങൾ നന്നായി തന്നെ കത്തുന്നുണ്ട്

 

അതിലേക്ക് തന്നെ നോക്കി കിടന്നു എന്റെ കണ്ണുകൾ അടഞ്ഞു

 

*****______*****_______*****_______*****

 

ജീവിതത്തിൽ ആദ്യമായി വോഡ്ക കഴിച്ചത് കൊണ്ടാണെന്നു തോന്നുന്നു.. നല്ലൊരു സ്വപ്നം ഒക്കെ മുന്നിൽ വരുന്നു… എന്തെയാലും വെറുതെ കെടക്കുകയല്ലേ.. കണ്ടു കളയാം

 

കണ്ണുകൾ ഒക്കെ നന്നായി തന്നെ അടച്ചു പിടിച്ചു..പലപ്പോഴായും സ്വപ്നം കണ്ടു ക്ലൈമാക്സ്‌ എത്തുമ്പോൾ കണ്ണ് തുറക്കും അല്ലേൽ നേരം വെളുക്കും.. കൊറേ ആയി ഇത്.. ഇന്നെങ്കിൽ മുഴുവനായി കാണണം

 

ഇതൊക്കെ ഓർത്തു ഞാൻ കെടന്നു…ആകെ ഇരുട്ട് മാത്രം ഉള്ളു മനസ്സിൽ… ശ്ശെടാ.. എന്തോന്നിത്… നല്ലൊരു സ്വപ്നം കാണാമെന്നു വച്ചപ്പോ

 

പെട്ടെന്ന് ആയിരുന്നു തലക്കൊരു അടി കിട്ടിയത് പോലെ തോന്നിയത് 🥴 തോന്നൽ അല്ല… സത്യമായിരുന്നു… നെറ്റിക്ക് ഒക്കെ ഒരു വേദന

 

വേഗം കണ്ണ് തുറന്നു നെറ്റി തിരുമ്മി

 

“ദേ കണ്ണാ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് കാറിൽ കേറിയാൽ ഉറങ്ങാൻ നിൽക്കരുതെന്ന്…”

Recent Stories

The Author

മറുക്

9 Comments

  1. പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.

  2. Thudakkam adipoli ❤️🧡🧡❤️ next pettannu aayikotte 🤪

  3. Nannayittund. Wtg 4 nxt part…

  4. ♥♥♥♥

  5. സഞ്ജയ്‌ പരമേശ്വരൻ

    Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva

  6. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

  7. Thudakkam kollam

  8. ❤❤❤
    നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
    നിർത്തരുത് pleaseeee……

  9. 💞❤️ waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com