ചന്ദനക്കുറി [മറുക്] 125

Views : 12895

“എന്താടാ നിന്റെ ഹലോയ്ക്ക് ഒരു നീട്ടം..?

 

മറുവശത് നിന്ന് വിഷ്ണു ആണ്

 

“ഒന്നുമില്ല മകനെ.. ഞാൻ ചുമ്മാ നിന്റെ കാര്യം മനസിലോർത്തു നിന്നതെ ഒണ്ടായിരുന്നുള്ളു… അപ്പോളേക്കും വിളിയെത്തി… നിനക്ക് നൂറായുസ്സാടാ തെണ്ടി.. തല്ലി കൊന്നാലും ചാവുകേല..”

 

ഞാൻ പറഞ്ഞു കൊണ്ട് ഒരുവിധം സ്റ്റെപ്പ് കയറി ഉമ്മറത്തെ കസേരയിൽ ഇരുന്നു

 

ഇനി വാതില് തുറക്കണേൽ അടുത്ത പണി നോക്കണം

 

“ഹിഹിഹി…”

 

മറുവശത് നിന്ന് വിഷ്ണുവിന്റെ അടക്കിപ്പിച്ചുള്ള ചിരി കേട്ടു

 

“സത്യം ആടാ മോനെ… ഞാനൊക്കെ എപ്പോഴാ തട്ടി പോണെന്നു അറിയാൻ മേല.. ഇപ്പൊ തന്നെ രണ്ട് ബിയറിടിച്ചപ്പോഴേക്കും കണ്ണ് രണ്ടും ഏകദേശം തീരുമാനമായി…”

 

ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് ഞാൻ കസേരയിലേക്ക് ചാരി ഇരുന്നു

 

“അത് പറയാനാ ഞാൻ വിളിച്ചേ..പിന്നെ അളിയാ എന്നേ തല്ലരുത്… ആ തെണ്ടികളുടെ ഒക്കെ നിർബന്ധം കാരണം നിനക്ക് തന്ന ബിയറിൽ കൊറച്ചു വോഡ്ക കൂടെ ചേർത്തായിരുന്നു…”

 

ഒടുക്കം വിഷ്ണു സത്യം പറഞ്ഞു.. ഞാനാണേൽ ബിയർ അല്ലാതെ വേറൊന്നും ഇതുവരെ കഴിച്ചിട്ടും ഇല്ല

 

“നീ പേടിക്കണ്ട വിഷ്ണു മോനെ.. ഫോണിലൂടെ തല്ലാൻ ഉള്ള സൂത്രമൊന്നും ഞാൻ പഠിച്ചിട്ടില്ല.. നീ നാളെ ഇങ്ങട് ബാ.. ബാക്കി നേരിൽ… ഞാനിപ്പോ ആരുടെ കാല് പിടിച്ച വീട്ടിൽ കേറാൻ പറ്റുന്നെന്ന് നോക്കട്ടെ..”

 

ഞാൻ മെല്ലെ കസേരയിൽ നിന്ന് എണീറ്റു.. കാലൊന്നും ശെരിക്കും നിലത്തുറക്കുന്നില്ലായിരുന്നു

 

“മ്മ്.. ചെല്ല് ചെല്ല്.. മോൻ ചെന്നു കുമ്പസാരിക്ക്…”

Recent Stories

The Author

മറുക്

9 Comments

  1. പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.

  2. Thudakkam adipoli ❤️🧡🧡❤️ next pettannu aayikotte 🤪

  3. Nannayittund. Wtg 4 nxt part…

  4. ♥♥♥♥

  5. സഞ്ജയ്‌ പരമേശ്വരൻ

    Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva

  6. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

  7. Thudakkam kollam

  8. ❤❤❤
    നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
    നിർത്തരുത് pleaseeee……

  9. 💞❤️ waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com