അമ്മ എന്റെ മുടിയിലൂടെ വിരലോടിച്ചു
“എന്ത് പറ്റി കണ്ണാ..?
വല്ലാണ്ടങ് സ്നേഹം കൂടുമ്പോൾ മാത്രമേ അമ്മ എന്നേ കണ്ണാ എന്ന് വിളിക്കു
“എല്ലാം എന്റെ തെറ്റാ അമ്മ… പഠിക്കാൻ വിട്ടപ്പോ പഠിച്ചില്ല.. വെറുതെ ആ വിഷ്ണുവിന്റെ കൂടെ നടന്നു സമയം കളഞ്ഞു… കൂടെ പഠിച്ചവന്മാരൊക്കെ സപ്ലി അടിക്കാതെ ജയിച്ചു ജോലിക്ക് കേറി… ഞാൻ കണ്ടോ.. കരഞ്ഞു കാറി ഇപ്പോഴും അമ്മേടെ മടിയിൽ കിടക്കുന്നു… അമ്മക്കറിയോ.. അമ്മക്ക് തന്ന വാക്ക് ഞാൻ തെറ്റിച്ചു.. ആ വിഷ്ണു എനിക്ക് ഞാ അറിയാതെ വോഡ്ക കലക്കി തന്നു..”
ഞാൻ അമ്മയെ കെട്ടിപിടിച്ചു കെടന്നു
“ആഹാ.. ആ വിച്ചു ആണല്ലേ നിന്നെ വഴി തെറ്റിക്കുന്നെ.. അവനിനി ദോശ താ ഇഡലി താ എന്ന് പറഞ്ഞു ഇങ് വരട്ടെ…”
വിഷ്ണുവിന്റെ സ്വഭാവം ഓർത്തു ഏട്ടത്തി പറഞ്ഞു
അത് കെട്ട് ഞാൻ അമ്മേടെ മടിയിൽ നിന്ന് ചാടി എണീറ്റു
“നല്ലത് പറയണം ഏട്ടത്തി.. അവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ.. ചെറിയമ്മേനോടും പറയണം..”
ഞാൻ ആവേശത്തോടെ പറഞ്ഞു.. ചെറിയമ്മേനോട് പറഞ്ഞാൽ പിന്നെ അവന്റെ കാര്യം ഗോവിന്ദ.. എന്റെ അതേ പ്രായം ആണെന്നും അവർ നോക്കില്ല..ഇപ്പോഴും അടിക്കും അവനെ വീടിനു ചുറ്റും ഓടിച്ചിട്ട്
ഓ.. ഇതിനിടയിൽ ഞാൻ എന്നെക്കുറിച്ചു പറഞ്ഞില്ലല്ലോല്ലേ
ഞാൻ അനൂപ്.. അനൂപ് ഗോപൻ.. ഒരു പാവം ഇരുപതിനാലുകാരൻ…കിട്ടിയ സപ്ലി ഒക്കെ എഴുതി എടുത്തു ബി ടെക് കഴിഞ്ഞു വീട്ടിൽ ഇരിക്കുന്നു… ഇപ്പൊ പണി തേരാ പാരാ നടക്കൽ ആണ്.. കൂടെ വിഷ്ണുവും.. അച്ഛന്റെ അനിയന്റെ മോനാണ് വിഷ്ണു..എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ.. ബാക്കി ഉള്ള കൂട്ടുകാർ ആണ് മുൻപിൽ ഇരിന്ന് വിഷ്ണുവിനുള്ള കുഴി വെട്ടുന്നത്
ഏട്ടത്തി… ഹേമ.. ഹേമ അഭിജിത്
പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.
Thudakkam adipoli ❤️??❤️ next pettannu aayikotte ?
Nannayittund. Wtg 4 nxt part…
♥♥♥♥
Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva
❤❤❤
Thudakkam kollam
❤❤❤
നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
നിർത്തരുത് pleaseeee……
?❤️ waiting for next part