“ഞാൻ എങ്ങനെ ഓർക്കാനാ..നമ്മളൊക്കെ എത്ര വർഷം കൂടിയാ അവിടെ പോണേ..”
അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു
“വർഷമോ…?
പറഞ്ഞത് കൊറച്ചു ഉച്ചത്തിൽ ആയിരുന്നെങ്കിലും ശബ്ദം പുറത്തു വന്നില്ല
എന്റെ മനസ്സിലെ സംശയങ്ങൾ ഒന്നുകൂടെ ബലപ്പെട്ടു… ഏറെക്കുറെ കാര്യങ്ങൾ ബോധ്യമായി
ഒരു വർഷം മുന്നേ ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കിയ യാത്രയിൽ വീണ്ടും ഞാൻ
ഇപ്രാവശ്യം അത് സ്വപ്നത്തിൽ ആണെന്ന് മാത്രം
എന്നാലും ഇതെങ്ങനെ… ഒരുപക്ഷെ അന്ന് അവർ പോയി വന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്റെ തലയിൽ കിടപ്പുണ്ടായിരിക്കും
പ്രത്യേകിച്ച് പണി ഒന്നുമില്ലാത്ത എന്റെ തല ഇതൊക്കെ കൂട്ടി ഇട്ടു എന്നെയും ഇടേൽ കയറ്റി ഒന്ന് കളിപ്പിക്കുന്നത് ആവും
ഹോ… ഒന്ന് വോഡ്ക കുടിച്ചപ്പോ ഇങ്ങനെ.. വല്ല കഞ്ചാവും ആയിരുന്നേൽ ഞാൻ എന്തൊക്കെ കാണേണ്ടി വന്നേനെ
“ഏട്ടാ അത് നോക്ക്…”
ഓരോന്ന് ഓർത്തുകൊണ്ടിരുന്ന എന്നേ അഞ്ജു തട്ടി വിളിച്ചു
റോഡിനു ഒരു വശത്തായി നീണ്ടു നിവർന്നു കിടക്കുന്ന നെൽ പാടങ്ങൾ കണ്ടാണ് അവളീ തുള്ളി ചാടുന്നെ
ഇവളിതൊക്കെ ആദ്യമായി കാണുന്നത് ആണ്.. ഞാൻ ഇടക്ക് തമിഴ് നാടൊക്കെ ട്രിപ്പ് പോകുമ്പോൾ ഇതുപോലെ ഒരുപാട് കണ്ടിട്ടുള്ളത് കൊണ്ടു ഞാൻ കൊറച്ചു ജാഡ ഇട്ടിരുന്നു.. ഇതൊക്കെ എന്ത് എന്ന മട്ടിൽ
എന്റെ ആ ഇരുപ്പ് പെണ്ണിന് അത്ര പിടിച്ചില്ല
അവളെന്നെ പിച്ചാനും മാന്താനും ഒക്കെ തുടങ്ങി
“ഒന്ന് അടങ്ങി ഇരിക്ക് പെണ്ണെ..”
ഇവളുടെ ഈ കളി കണ്ട് അമ്മ അവളെ ശകാരിച്ചു.. അതോടെ അവൾ ഒരിവശത്തേക്ക് മോന്തയും വീർപ്പിച്ചു തിരിഞ്ഞിരുന്നു
പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.
Thudakkam adipoli ?? next pettannu aayikotte ?
Nannayittund. Wtg 4 nxt part…
♥♥♥♥
Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva
Thudakkam kollam
നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
നിർത്തരുത് pleaseeee……
? waiting for next part