ചന്ദനക്കുറി [മറുക്] 125

ഞാൻ ഒന്നൂടെ ചോദിച്ചു.. ഇതിപ്പോ സ്വപ്നം അല്ലായിരുന്നെങ്കിൽ ഇവൾ എല്ലാവരെയും വിളിച്ചു പറഞ്ഞു എന്നേ കുരിശിൽ കേറ്റിയേനെ

 

“നീ മറന്നൊടാ പൊട്ടാ…അതെങ്ങനാ വരുന്നില്ല എന്ന് പറഞ്ഞവനെ ഒറക്കത്തിൽ നിന്ന് ഉന്തി തള്ളി വണ്ടിയിൽ കേറ്റിയതല്ലേ എല്ലാരും..”

 

ഇവളിത് എന്തോന്നാ പറയുന്നെ

 

“എടി അതൊക്കെ ഓർമ ഒണ്ട്… പക്ഷെ നമ്മൾ പോണ സ്ഥലത്തിന്റെ പേര് ഞാൻ ശെരിക്കും കേട്ടില്ല.. ഒറക്കം അല്ലായിരുന്നോ…”

 

ഞാൻ അവൾ പറഞ്ഞത് ശെരിവെക്കുന്നത് പോലെ പറഞ്ഞു.. അത് എന്തായാലും ഏറ്റു

 

“ഓ… ഇനി കേട്ടില്ലെന്ന് വേണ്ട.. നമ്മൾ തറവാട്ടിൽ പോവാ…”

 

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി

 

“തറവാട്ടിലോ.. അമ്മയുടെയോ..?

 

“അതേ…”

 

വല്യ ഭാവഭേതം ഒന്നുമില്ലാതെ  അവൾ പറഞ്ഞു

 

എന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ കടന്നുവന്നു..അതുപോലെ തന്നെ കൊറേ ചോദ്യങ്ങളും

 

എന്റെ അച്ഛന്റെയും അമ്മയുടെയും ഒരു ലവ് മാര്യേജ് ആയിരുന്നു.. അച്ഛന്റെ വീട്ടുകാർക്ക് സമ്മതം ആയിരുന്നെങ്കിലും അമ്മ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു

 

കാരണം അന്ന് അച്ഛന്റെ ഫാമിലി ഇന്നത്തെ പോലെ നല്ല സാമ്പത്തികം ഒന്നും ഒണ്ടായിരുന്നില്ല

 

എന്നാൽ അമ്മയുടെ ഫാമിലി അന്നും ഇന്നും സമ്പന്നർ ആയിരുന്നു

 

ഒടുക്കം സമ്മതിക്കില്ല എന്ന് കണ്ട അമ്മ അച്ഛന്റെ കൂടെ ഇറങ്ങി പോന്നു.. അതിന് ശേഷം അമ്മ ആ നാട്ടിൽ കാലുകുത്തിയിട്ടില്ല

 

പക്ഷെ കാലങ്ങൾ കഴിഞ്ഞപ്പോ അവർക്ക് അമ്മയോടുള്ള ദേഷ്യവും കുറഞ്ഞു വന്നു

 

ശെരിക്കും പറഞ്ഞാൽ ഏട്ടനും ഞാനും ഉണ്ടായതിൽ പിന്നെ അവര്ക് ഞങ്ങളോട് യാതൊരു ദേഷ്യവും ഇല്ല

 

കഴിഞ്ഞ വർഷം എങ്ങാണ്ട് ഇവർ എല്ലാവരും കൂടെ അമ്മയുടെ നാട്ടിൽ പോയി കൊറച്ചു ദിവസം അവിടെ താമസിച്ചിരുന്നു

 

എനിക്ക് ഇതിലൊന്നും വല്യ താല്പര്യം ഇല്ലാത്തത് കൊണ്ടു ഞാൻ അന്ന് ഓരോ ഒഴിവ് പറഞ്ഞു പോയില്ല.. ഇപ്പൊ എല്ലാരും വീണ്ടും പോകുന്നു.. കൂടെ ഞാനും.. നന്നായി

 

“മുത്തശ്ശിയെ കാണാൻ എങ്ങനെ ആയിരിക്കും ഏട്ടാ..നമ്മൾ കുഞ്ഞിലേ എന്നോ കണ്ടത് അല്ലേ…”

 

അഞ്ജു എന്റെ കയ്യിൽ തോണ്ടി കൊണ്ടു പറഞ്ഞു

 

“ങേ… നീനക്കപ്പൊ മുത്തശ്ശിയെ ഓർമ്മ ഇല്ലേ ..?

9 Comments

  1. പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.

  2. Thudakkam adipoli ❤️??❤️ next pettannu aayikotte ?

  3. Nannayittund. Wtg 4 nxt part…

  4. ♥♥♥♥

  5. സഞ്ജയ്‌ പരമേശ്വരൻ

    Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤

  7. Thudakkam kollam

  8. ❤❤❤
    നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
    നിർത്തരുത് pleaseeee……

  9. ?❤️ waiting for next part

Comments are closed.