ഏട്ടത്തിയുടെ ശബ്ദം… ഏട്ടത്തി തന്നെ.. കാറോ.. അപ്പോ ഞാൻ ഇത് എവിടാ…
തല തിരുമ്മിക്കൊണ് ഞാൻ ചുറ്റിനും നോക്കി
ഞാൻ അറിയാതെ ആണേലും വാ പൊളിച്ചു പോയി
ഞാനിപ്പോ ഒരു കാറിൽ ആണ്.. അതേ ഏട്ടന്റെ ഇന്നോവ… ഞാൻ ഏറ്റവും പിറകിൽ
അടുത്ത് അഞ്ജു ഒണ്ട്… അവൾ പുറത്തേക്ക് നോക്കി ഇരിക്കുന്നു.. ഇടക്ക് എന്നേ നോക്കി ഒന്ന് പുച്ഛിച്ചു… മുൻപിൽ ഡ്രൈവിംഗ് സീറ്റിൽ ഏട്ടൻ തൊട്ടടുത്തു അച്ഛൻ.. അതിന് പിറകിൽ അമ്മയും ഏട്ടത്തിയും
എല്ലാവരെയും ഞാനൊന്ന് ശ്രദ്ധിച്ചു നോക്കി… എവിടെയൊക്കെയോ എന്തൊക്കെയോ കൊറച്ചു മാറ്റങ്ങൾ
അപ്പോളാണ് കണ്ടത് മുന്നിൽ നിന്ന് പിറകിലിരിക്കുന്ന എന്നേ തന്നെ ശ്രദ്ധിച്ചിരിക്കുന്ന ഏട്ടത്തിയെ
ആ നോട്ടം അത്ര ശെരിയല്ലാത്തതോണ്ട് ഞാൻ ചോദിച്ചു
“എന്നാ…?
“ഏയ്യ് ഒന്നുല്ല…”
അതും പറഞ്ഞു ഏട്ടത്തി അമ്മയോട് സംസാരിക്കാൻ തുടങ്ങി… മുൻപിൽ ഏട്ടനും അച്ചനും രാഷ്ട്രീയം പറയുന്നു
ഞാൻ തലക്ക് പതിയെ രണ്ടടി കൊടുത്തു… ഹോ.. വേദനിച്ചു… ഇത്രക്ക് റിയലിസ്റ്റിക് ആയ സ്വപനമോ… വല്ലപ്പോഴും മാത്രമേ ഇങ്ങനെ കാണാറുള്ളു..അപ്പോഴൊക്കെ ഏതേലും സിനിമാ നടിമാർ കൂടെ കാണും
ഇതിപ്പോ ഫാമിലി ആയിട്ട്.. പറഞ്ഞപോലെ ഞങ്ങളിത് എങ്ങോട്ടാ പോണേ…
ഏട്ടത്തിയോട് ചോദിക്കാം എന്ന് കരുതി.. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു
സ്വപ്നം അല്ലേ… അപ്പൊ പിന്നെ ഈ കാറും കൊണ്ടു എവറസ്റ്റിന്റെ മേളിൽ വരെ കേറാം
അല്ലേ വേണ്ട.. ചോദിക്കാം.. അടുത്തിരുന്ന അഞ്ജുവിനെ ഞാൻ തട്ടി വിളിച്ചു
“അഞ്ജു…”
“മ്മ്…”
പുറത്തേക്ക് തന്നെ നോക്കിക്കൊണ്ട് അവൾ മൂളി
“നിങ്ങളിത് എങ്ങോട്ട് പോവാ…?
ഞാൻ ചോദിച്ചു.. പെട്ടെന്ന് അവൾ അരുതാത്തത് എന്തോ കേട്ടപോലെ എന്നേ തിരിഞ്ഞു നോക്കി
എന്തോ നിധി കണ്ട അത്ഭുതഭാവത്തിൽ എന്നേ നോക്കി ഇരുന്നു
“എന്തോന്ന്..?
“അല്ല.. നമ്മൾ ഇത് എവിടേക്ക് പോകുവാ എന്ന്…?
പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.
Thudakkam adipoli ❤️??❤️ next pettannu aayikotte ?
Nannayittund. Wtg 4 nxt part…
♥♥♥♥
Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva
❤❤❤
Thudakkam kollam
❤❤❤
നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
നിർത്തരുത് pleaseeee……
?❤️ waiting for next part