ദൈവമേ ഞാൻ എന്തൊക്കെയാണ് കാണുന്നത്
കാർത്തികയോട് ചോദിച്ചു
” എന്താ ഇത് ഇങ്ങോട്ട് പോകുന്നത് ”
“ഹരിയേട്ടൻ കുറച്ചും കൂടി കാത്തിരിക്കു,ഇപ്പോൾ നമ്മൾ എത്തിയില്ലേ ഇവിടെ വരെ ”
“ഇല്ല കാർത്തികെ നീ പറ എന്താണെന്നു ”
“ഹരിയേട്ടന്റെ വിനീത ഉണ്ട് ഇവിടെ
ബാംഗ്ലൂരിൽ നിന്നും എക്സാം കഴിഞ്ഞു വരും വഴി 6 വഷളന്മാർ ചേർന്ന് കടിച്ചു കീറി
പിന്നെ ഇങ്ങനെയാണ് കിട്ടിയത്
ഇപ്പോൾ 10 ദിവസം കൂടുമ്പോൾ ഒരിക്കൽ ഒക്കെ സ്വബോധം ഉണ്ടാകും
അന്നേരം ഹരിയേട്ടനെ കുറിച്ച് പറയും
ബാക്കി സമയം മുഴുവൻ പൂർണ ഭ്രാന്തി ”
കാർത്തിക പറയുന്നത് കേട്ടപ്പോൾ ഹരിക്കു തലകറങ്ങും പോലെ തോന്നി,
” എല്ലാവരും കൂടി എന്നെ ചതിച്ചു”
അവൻ അലറി
“ഇല്ല ഹരിയേട്ടാ വിനീതയുടെ ആഗ്രഹം എല്ലാവരും കൂടി നടത്തിയതാണ് ”.
ഞാൻ പറഞ്ഞില്ലേ കുറച്ചു ദിവസം കൂടുമ്പോൾ കുറച്ചു ബോധം കിട്ടുമെന്ന്”
“അന്നേരം പറഞ്ഞതാണ് ഹരിയേട്ടന്റെ ജീവിതത്തിന്റെ നന്മക്കു വേണ്ടി, എന്തെങ്കിലും കള്ള കഥകൾ പറഞ്ഞു ഹരിയേട്ടന്റെ കല്യാണം നടത്തണം എന്ന്”
“എന്നെ അറിയാവുന്നത് കൊണ്ട് എന്നോട് പറഞ്ഞു, ഹരിയേട്ടൻ പാവം ആണ് നിന്നെ പൊന്നു പോലെ നോക്കും എന്ന്”
“അതല്ലേ ഞാനും സമ്മതിച്ചത് അല്ലങ്കിൽ വേറെ ഒരു പെണ്ണിനെ മനസ്സിൽ ഇട്ടു കൊണ്ട് നടക്കുന്ന ഒരാളെ ആരെങ്കിലും കല്യാണം കഴിക്കുമോ? “
Ishtayi?
❤️
നന്നായിട്ട് ഉണ്ട്