ചങ്കിൻറെ പെങ്ങൾ 40

അപ്പോൾ അവൾ ഇഷ്ട്ടം തുറന്നു ഇതാണ് സംഭവം

ലീവ് അടുക്കും തോറും അമ്മ സ്വസ്ഥത തരാതെ ആയി

വിനീതയുടെ കല്യാണം കഴിഞ്ഞെന്നും ഈ വരവിനു എന്റെ മകനും കല്യാണം കഴിക്കണം എന്നും, എപ്പോളും ഇത് തന്നെ

അവൾ എന്നെ ചതിച്ചെന്നു എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല പുതിയ ഭാഷയിൽ പറഞ്ഞാൽ തേച്ചു എന്ന്, ഇപ്പോൾ അതൊക്കെ ഒരു ഫാഷൻ അല്ലെ, സ്നേഹിക്കുന്നവർ മണ്ടന്മാർ

അവസാനം ഞാൻ അമ്മയോട് പറഞ്ഞു എന്റെ കല്യാണവും നിശ്ചയിച്ചോ

എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാവുന്ന സ്ഥിതിക്ക് ഞാൻ എത്തുമ്പോൾ തന്നെ നടത്താം

ഞാൻ എത്തി ഒരു ആഴ്ചക്കു ഉള്ളിൽ എന്റെ കല്യാണം നടന്നു

ഒന്നിനും സമയം കിട്ടിയില്ല, എങ്കിലും വളരെ ആർഭാടമായി തന്നെ നടന്നു

ഒരാഴ്ച കല്യാണത്തിന് ഓടി നടന്നത് കൊണ്ട് വിവേകിനെ ഒന്ന് കാണാൻ പോലും പറ്റിയില്ല അല്ലങ്കിൽ എന്നെ വീട്ടുകാർ വിട്ടില്ല

കല്യാണം കഴിഞ്ഞു ഞാൻ അമ്പലത്തിൽ നിന്നും ഇറങ്ങി വരുമ്പോൾ ദൂരെ മാറി നിന്നു ഞങ്ങളുടെ കല്യാണം കണ്ടത് വിവേക് ആണോ എന്നൊരു തോന്നൽ

അതെ അവൻ തന്നെ

അവൻ വിചാരിച്ചു കാണില്ല എന്റെ കല്യാണം ഇപ്പോൾ ഉണ്ടാവുമെന്ന്

ആദ്യ രാത്രിയിൽ കാർത്തിക കയറി വന്നു
എന്നെ വണങ്ങി എന്റെ ജീവിതത്തിലേക്ക്

ഒരുപാട് പാവം ആയ ഒരു പൊട്ടി പെണ്ണ്

കുഞ്ഞിലേ തൊട്ടു എന്നെ മനസ്സിൽ കൊണ്ട് നടന്നവൾ

ഞാൻ ചോദിച്ചു
“നിന്റെ ഇഷ്ട്ടം നീ എന്താ പറയാഞ്ഞത് “

3 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  2. നന്നായിട്ട് ഉണ്ട്

Comments are closed.