രണ്ടു പേരുടെയും ബെൽ അടിക്കുന്നുണ്ട്, കട്ട് ആക്കും
എനിക്ക് അറിയാം അവന്റെ സ്വഭാവം ഭയങ്കര വാശി ആണ്
അവളേം വിലക്കി കാണും, അല്ലങ്കിൽ മൊബൈൽ അവന്റെ കയ്യിൽ ആയി കാണും
എന്തായാലും ലീവിന് ഇനി അധികം ഇല്ലല്ലോ, പോകുമ്പോൾ അവന്റെ വീട്ടുകാരെ കണ്ടു എല്ലാം ശരിയാക്കാം
ഇപ്പോൾ ആറു മാസം കഴിഞ്ഞു
അവന്റെ ഒരു അനക്കവും ഇല്ല
അച്ഛനോടും അമ്മയോടും ഒന്നു പോയി അന്വേഷിക്കാൻ പറഞ്ഞാൽ അവർക്കു പേടിയും
ഇന്നലെ അമ്മ വിളിച്ചപ്പോൾ മുറപ്പെണ്ണ് കാർത്തികയും ആയുള്ള വിവാഹം നടത്തിയാലോ ചോദിച്ചു
വിവേകിന്റെ വീട്ടുകാർ വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കിയന്നു, ലീവിന് വരുമ്പോൾ ഞാൻ അങ്ങോട്ട് ചെന്നാൽ പിന്നെ ജീവൻ ഉണ്ടാവില്ലെന്ന്
പതിവ് ഇല്ലാതെ അമ്മ ഇപ്പോൾ എന്നും എന്നെ ഇങ്ങോട്ട് വിളിക്കും
കാർത്തികയേ ഞാൻ കെട്ടണം എന്നാണ് ആവശ്യം
അവൾക്കും അമ്മാവനും അമ്മായിക്കും ഒക്കെ സമ്മതം ആണെന്ന്
എന്ത് പറയണം എന്ന് എനിക്ക് അറിയില്ല
അത്രക്കും പ്രശനങ്ങൾ ആയി ജീവിതത്തിൽ
എനിക്ക് എന്റെ വിനീതയെ മറക്കാൻ പറ്റില്ല
എന്നാലും പേടി ഇല്ലങ്കിലും അവന്റെ വീട്ടുകാർ എന്നോട് ചെയ്ത നന്മകൾ ഓർക്കുമ്പോൾ അവരെ എതിർക്കാനും പറ്റുന്നില്ല
കാർത്തിക മൂത്ത അമ്മാവന്റെ മകൾ ആണ്, പൈസ ഉണ്ടങ്കിലും അതിന്റെ അഹങ്കാരം ഇല്ലാത്ത പെണ്ണ്
പണ്ടേ അവൾക്കു എന്നോട് ഒരു നോട്ടം ഉണ്ടായിരുന്നു
ഇപ്പോൾ ഞാൻ ഗൾഫുകാരൻ ആയപ്പോൾ അമ്മാവനും അമ്മായിക്കും സമ്മതം ആയി
Ishtayi?
❤️
നന്നായിട്ട് ഉണ്ട്