ഞാൻ പറഞ്ഞു
” അവൾ എന്നെ വിളിച്ചാൽ ഞാൻ ആ ബന്ധം തുടരും
നിന്റെ എന്തോ തെറ്റിദ്ധാരണ ആണ്
രണ്ടു ദിവസം കഴിയുമ്പോൾ അത് മാറിക്കോളും ”
“എനിക്ക് നിന്നെ കുറച്ചു ഒരു ധാരണയും ഇല്ല സുഹൃത്തേ
നമ്മളെ വിട്ടേക്ക്
ഇനി നീയും ആയുള്ള ഒരു ബന്ധത്തിനും ഞാൻ ഇല്ല, ജോലി രാജി വെക്കുകയാണ് നാളെ
എന്റെ പെങ്ങൾ ഇനി നിന്നെ വിളിക്കത്തില്ല
നീയും ശല്യം ചെയ്യരുത് ”
ഞങ്ങൾ കൂട്ടുകാർ എല്ലാവരും അന്താളിച്ചു പോയി അവന്റെ രീതി കണ്ടിട്ട്
അവൻ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും നാളെ വെള്ളം ഇറങ്ങുമ്പോൾ എല്ലാം മറക്കും, കൂട്ട് ആകും എന്നാണ് ഞാൻ കരുതിയത്
ജോലിക്ക് രാവിലെ പോകുമ്പോളും എന്നോട് അവൻ ഒന്നും മിണ്ടിയില്ല
കൂടെ താമസിക്കുന്ന രഞ്ജിത്ത് ആണ് വന്നു പറഞ്ഞത് വിവേക് ജോലി രാജി വച്ചു, വൈകിട്ട് തന്നെ മടങ്ങുക ആണെന്ന്
ഞാൻ അവനെ കാണാൻ ഒരുപാട് ശ്രമിച്ചു
തെറ്റിദ്ധാരണ മാറി ഇല്ലങ്കിൽ അത് ഒരുപാട് ശ്വാസം മുട്ടൽ ആകും
ജോലി നിർത്തി പോകാനും വയ്യ, ഒന്ന് രക്ഷപെട്ടു വരുന്നതേ ഉള്ളു
അവൻ എന്നെ തന്ത്രപൂർവ്വം ഒഴിവാക്കി അവിടെ നിന്നും പോയി
വിവേകിനേയും വിനീതയെയും ഒരുപാട് വിളിച്ചു
Ishtayi?
❤️
നന്നായിട്ട് ഉണ്ട്