അവൾ കാർത്തികയേ അടുത്തോട്ടു വിളിച്ചു
എന്നിലേക്ക് ചേർത്ത് നിർത്തി
സന്തോഷം ആയെന്നു പറഞ്ഞു
എന്നെ മനസ്സിലായോ ചോദിച്ചു ഞാൻ
“കണ്ടിട്ട് ഉണ്ട്, രണ്ടാളും നല്ല ചേർച്ച ഉണ്ടെന്നു പറഞ്ഞു ”
“ഒരിക്കലും ഭാര്യയെ ഒറ്റയ്ക്ക് എവിടേയും വിടരുതെന്ന് പറഞ്ഞു
മുഴുവൻ കാട്ടാളന്മാർ ആണത്രേ ”
ആ കണ്ണുകൾ നനഞ്ഞുവോ ..അറിയില്ല
ആ ഹൃദയം പൊട്ടി ഒഴുകുണ്ടോ .. അറിയില്ല
ഒരു കാര്യം അറിയാം അവൾ എന്നെ അവളെക്കാൾ സ്നേഹിച്ചിട്ടു ഉണ്ട്
അവൾ മാത്രം അല്ല എന്റെ ചങ്ക് കൂട്ടുകാരനും അവന്റെ വീട്ടുകാരും
അധിക സമയം ആ കാഴ്ച കണ്ടു നില്കാതെ പോരുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഞാൻ ചെയ്തതു ഒക്കെ തെറ്റോ ശരിയോ എന്ന് പോലും
സ്വബോധത്തോടെ ഹരിയേ മനസിലായില്ല എന്ന് പറഞ്ഞ വിനീത ഹരി പോകുന്നതും നോക്കി നിന്നുകൊണ്ട് മനസ്സിൽ ഓർത്തു
ദൈവം എന്നിൽ നിന്നും പറിച്ചെറിഞ്ഞതല്ലേ ഈ പൂവിനെ, അവൾ ഒന്ന് കരഞ്ഞുവോ?
” എന്റെ ഹരിയേട്ടന് നല്ലൊരു ജീവിതം ആയി
ഇനി എനിക്ക് സ്വസ്ഥമായി ഈ ലോകത്തോട് വിട പറയാം “
Ishtayi?
❤️
നന്നായിട്ട് ഉണ്ട്