“ഗൗരിലക്ഷ്മി ..”
“അച്ചുവേട്ടാ..പോവാ ..”
പിന്നിൽ നിന്ന് അനുമോൾ അപ്പോഴേക്കും വിളിച്ചിരുന്നു ..പോകുന്നതിനു മുന്നേ അവളെ നോക്കി പറയാതിരിക്കാനും മറന്നില്ല..
“ൻ്റെ പേര് ഹരിശങ്കർ..അച്ചൂന്ന് വിളിക്കും ല്ലാരും..പിന്നെ കാണാം…”
അവളോടത് പറഞ്ഞ ശേഷം അനുവിനോടൊപ്പം നടക്കുമ്പോഴും എന്തിനാണ് ചിരിക്കുന്നതെന്ന് ഇടയ്ക്കിടെ അനു ചോദിക്കുന്നുണ്ടായിരുന്നു..ഉത്തരം പറയാതെ അവളുടെ തലക്കൊന്ന് കൊട്ടി വീട്ടിലേക്കോടിയപ്പോൾ ഞാൻ ശേഖരമാമയോട് പറയുമെന്ന് അവൾ വിളിച്ചുപറയുന്നുണ്ടായിരുന്നു..
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<o >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
“അയാൾ നാളെ ഇവിടന്നിറങ്ങും ..നീ ഒന്നും മനസ്സിൽ വെക്കേണ്ട മോനെ..”
അമ്മയുടെ ശബ്ദമായിരുന്നു എന്നെ ചിന്തകളിൽ നിന്നുണർത്തിയത് .
“ഏഹ് ..‘
“നാളെ തന്നെ ഇവിടന്നിറങ്ങണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ..”
“അമ്മെ…അമ്മയെ ആരുമില്ലാത്ത സമയത്ത് സഹായിച്ച മനുഷ്യനല്ലേ…പോവാൻ പറയണോ അപ്പൊ …”
“സഹായമല്ല മോനെ …ഉപദ്രവമായിരുന്നു…ശേഖരേട്ടന്റെ മരണശേഷം ഭരണം കിട്ടിയ രീതിയിലായിരുന്നു..എന്തെങ്കിലുമായിക്കോട്ടേന്ന് ഞാനും കരുതി…ന്റെ മോനെ വിഷമിപ്പിക്കാനായിട്ട്…ആരും ഇനി വേണ്ട ഇവിടെ…എനിക്ക് നീ ഇവിടുണ്ടായാൽ മതിയെടാ..”
അവസാനത്തേക്ക് ആ ശബ്ദത്തിനു വന്ന വ്യത്യാസം വീണ്ടുമൊരു കരച്ചിലിലേക്കുള്ള പോക്കാണെന്ന് എനിക്കറിയാമായിരുന്നു..
“ഇക്കാലമത്രയും കരഞ്ഞില്ലേ അമ്മ..ഇനി… ഞാൻ ഇവിടെ ണ്ടാവും…ന്നോട് ക്ഷമിക്കമ്മേ…“
അമ്മയോടത് പറഞ്ഞപ്പോൾ ആ കണ്ണുകളിൽ കണ്ണീർ വരുന്നത് സങ്കടം കൊണ്ടല്ലെന്നത് ആ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു ..
“അമ്മേ..അ..നു.. ”
എന്റെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കിയിട്ടാവണം അമ്മ ചോദിച്ചത് …
“നിനക്കവളോട് ക്ഷമിക്കാൻ കഴിഞ്ഞോടാ…അവൾക്കങ്ങനെ ഒരാഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അവൾക്ക് അച്ഛൻ പ്രതീക്ഷ കൊടുത്തതാ മോനെ…അല്ലേൽ എന്റെ മോളിന്ന് നമ്മോടൊ..പ്പം കാ..ണു..മായിരുന്നു ..”
ബാക്കി എവിടെ?
ഒരുപാട് ഇഷ്ടപ്പെട്ടു bro…
വല്ലാതെ touch ചെയ്ത്…..
???
കഥ നന്നായിട്ടുണ്ട്…????
കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ
നൈസ് സ്റ്റോറി
Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…
nalla story kadhakk alpam speed koodiyo ennoru samshayam
pinne athikam lagadippikathe adutha part idan sramikkuka
well try bro
???