ഗൗരിശങ്കരം [DreameR] 177

“ഞാൻ സുഭദ്രമ്മയെ കണ്ടിട്ട് പൊയ്‌ക്കോളാം .. ”

 

അയാളുടെ മുഖം നോക്കി ഉറപ്പിച്ചു പറഞ്ഞകത്തേക്ക് കയറുമ്പോൾ എന്തോ ശങ്കിച്ചെന്ന പോലെ അയാൾ അവിടെ തന്നെ നിന്ന് കഴിഞ്ഞിരുന്നു ..

 

മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന സുഭദ്രാമ്മയെ കണ്ടപ്പോൾ ഇനിയെന്താകും പ്രതികരണം എന്നതിൽ മാത്രത്തെ എനിക്ക് വ്യക്തതയില്ലാതിരുന്നുള്ളൂ..

 

“ഹരിക്കുട്ടാ…”

 

കണ്ണീരിൽ കുതിർന്ന ചിരിയോടെ വാത്സല്യത്തോടെ എന്റെ സുഭദ്രാമ്മ എന്നെ കെട്ടിപ്പിടിച്ചപ്പോൾ…ഒരുപാട് ചുംബനങ്ങളാൽ എന്നെ മൂടുമ്പോൾ നഷ്ടപ്പെട്ടതെല്ലാം എനിക്ക് വളരെ വലുതായിരുന്നുവെന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചുകൊണ്ടിരുന്നു..

അമ്മയുടെ തോളിൽ മുഖം വെച്ച അത് വരെയുള്ള വിഷമതകളെല്ലാം അലിയിച്ചു കളയുമ്പോൾ ആ പാവം തന്റെ കണ്ണുനീരാൽ പരിഭവം പറയുകയായിരുന്നു..

 

അയാളെ തിരിഞ്ഞു നോക്കിയപ്പോൾ ആയ മുഖത്തെനിക്ക് കാണാനായത് പരിഭ്രമമായിരുന്നു ..

 

“അച്ഛൻ ??”

 

അമ്മയെ നോക്കി ഞാനത് ചോദിക്കുമ്പോൾ ആ മുഖത്തെ സങ്കടം അധികരിക്കുന്നത് എനിക്ക് കാണാൻ സാധിക്കുമായിരുന്നു…

 

“ഞങ്ങളോട്  പൊറുക്കില്ലേ മോനെ നീ…അദ്ദേഹം നിന്നോട് ചെയ്തതിനെല്ലാം ഒരുപാട് വിഷമിച്ചു ..എന്നിട്ടാണ് പോയത് ..”

 

അവസാനത്തേക്ക് അൽപ്പം വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു അമ്മയത് പറഞ്ഞതെങ്കിലും തന്നിലത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു സൃഷ്ടിച്ചത് .

പറമ്പിനൊരു വശത്തായി അച്ഛനെ അടക്കം ചെയ്തിടത്തിരിക്കുമ്പോൾ മകനെന്ന രീതിയിലുള്ള തന്റെ ചില കർത്തവ്യങ്ങൾ ചെയ്യാത്തതിൽ ഉള്ളുരുകി മാപ്പപേക്ഷിക്കനെ കഴിഞ്ഞുള്ളു..കുറച്ചു നേരം അവിടെ തനിച്ചിരുന്ന് അകത്തേക്ക് കയറിയപ്പോഴാണ് നടുമുറ്റത്തായി അച്ഛന്റെ കസേരയിൽ ഇരിക്കുന്ന നേരത്തെ കണ്ടയാളെ കണ്ടത്…തന്റെ അറിവിൽ അമ്മക്കൊരു ജ്യേഷ്ഠനില്ലായിരുന്നു …കനകമംഗലം രാജശേഖരനെ കല്യാണം കഴിച്ചതിനു ഒരേയൊരു മകളെ പടിയടച്ചു പിണ്ഡം വെച്ച അമ്മയുടെ മാതാപിതാക്കളെ അച്ഛനും ഒഴിവാക്കിയിരുന്നു…പൊന്നുപോലെ തന്നെയായിരുന്നു സുഭദ്രാദേവിയെ രാജശേഖരൻ നോക്കിയത്..

 

“കുറച്ചകന്ന ബന്ധത്തിലുള്ള ചേട്ടനാണ് ..അദ്ദേഹം മരിച്ചു കുറച്ചുനാൾ കഴിഞ്ഞപ്പോൾ അന്വേഷിച്ചു വന്നിരുന്നു…ഭാര്യയും ഇപ്പോൾ ഇവിടെയാണ്  .. ”

 

അമ്മയുടെ സംസാരം ആയിരുന്നു അതുവരെയുള്ള എന്റെ ചിന്തകൾക്ക് അന്ത്യം കുറിച്ചത്..പുരികം പൊക്കി കൊണ്ട് നോക്കിയപ്പോൾ കണ്ണടച്ചുകൊണ്ട് ‘അമ്മ എന്നെ അയാളുടെ അടുത്തേക്ക് തള്ളി വിട്ടു…

 

അയാളുടെ അടുത്തിരിക്കുമ്പോൾ എന്തുകൊണ്ടോ നേരത്തെയുള്ള പെരുമാറ്റത്തിലുള്ള അസ്വസ്ഥത എന്നെ പൊതിഞ്ഞിരുന്നു ..

ഗമയിലിരിക്കുന്നതിനിടെ അയാൾ ഇടയ്ക്കിടെ എന്നിലേക്ക് നോട്ടമെറിയുന്നുണ്ടായിരുന്നു …

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.