ഗൗരിശങ്കരം [DreameR] 177

അത്രയും കാലം സ്വന്തമായി നിനച്ചവൾ ..ഒളിച്ചും പാത്തും തന്റെ പ്രിയപ്പെട്ടവളെ കാണാൻ , അവളുടെ ഒരു നോട്ടം കിട്ടാൻ അലഞ്ഞു നടന്നത്…പിന്നെ ഒരുത്സവകാലത്തവളെ ചേർത്തുപിടിച്ചു ഉമ്മ വെച്ചത്…ആ അവളെ…തന്റെ പെണ്ണിനെ ഈ അമ്പലമുറ്റത്തു വെച്ചു മറ്റൊരുവൻ നെറുകയിൽ സിന്ദൂരം വെച്ചപ്പോൾ തകർന്നത് തന്റെ തന്നെ അസ്തിത്വമായിരുന്നു..അന്നേ വരെ തന്റെ പാതിയെന്ന നിനച്ചവൾ മറ്റൊരുത്തന് കൈ കോർക്കുന്നതു തന്റെ മുന്നിൽ വെച്ചായിരുന്നെന്ന് അവളറിഞ്ഞുകാണില്ല…അവന്റെ താലിക്കായി തലകുനിഞ്ഞപ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞത് …ഒരിക്കലും കരയാനിടവരുത്താതെ നോക്കിയവൾ പൊഴിച്ച ആ കണ്ണുനീർ തനിക്കു വേണ്ടിയാണെന്ന് വിളിച്ചോതിയപ്പോൾ തകർന്നുനിന്ന തന്റെ ഹൃദയത്തിലേക്കുള്ള മറ്റൊരു പ്രഹരമായിരുന്നു അത്…പിന്നീട് കനകക്കുന്നിറങ്ങുമ്പോൾ അവസാനമായി ഒന്ന് കാണണമെന്ന് തോന്നിയെങ്കിലും പിന്നീടെപ്പോഴും കല്യാണപ്പുടവയണിഞ്ഞ തന്റെ പ്രിയതമയുടെ ചിത്രം മനസ്സിൽ പതിഞ്ഞത് തന്നെ മതിയെന്ന് വെച്ചു .എല്ലാം തകർന്നവനെ പോലെ നാടുവിടാനൊരുങ്ങുമ്പോൾ പതിയായവളെ പിരിഞ്ഞതിനൊപ്പം തോഴിയായി അതിലേറെ വാത്സല്യത്തോടെ കൂടെപ്പിറപ്പിനെ പോലെ കണ്ടവളുടെ മനസ്സറിയാതെ പോയതും മനസ്സിനെ ഏറെ തകർത്തിരുന്നു..

 

ഗൗരീലക്ഷ്മി എന്ന ഗൗരി തന്റെ പതിയാവുന്നതും കനവ് കണ്ടപ്പോൾ അറിഞ്ഞിരുന്നില്ല അനുരാധയുടെ മോഹം..അവളുടെ മനസ്സ് കണ്ടില്ല …അറിഞ്ഞെങ്കിലും  എന്തുചെയ്യാൻ പറ്റുമായിരുന്നു…പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാമായിരുന്നു ..അവൾ ആരാണെനിക്കെന്ന് ..എന്റെ തെറ്റ്..എല്ലാം എന്റെ മാത്രം…

 

കനകമംഗലം മാളികയുടെ പുറത്തെത്തിയപ്പോൾ കൈകാലുകൾ ചലിക്കാനാവാതെ പുറത്തു നിന്നുപോയി …അതിനുള്ളിലേക്ക് പോകാനുള്ള ധൈര്യം ഇനിയും ആയിട്ടില്ല ..അപരിചിതനായ ഒരാളെ കണ്ടെന്നപോൾ തന്നെ സൂക്ഷിച്ചുനോക്കുന്ന ഒരാളെ അപ്പോഴാണ് ശ്രദ്ധിക്കാൻ സാധിച്ചത്..അയാളെന്താണ് ചോദിയ്ക്കാൻ നിൽക്കുന്നതെന്നറിയില്ലായിരുന്നു…എന്നിരുന്നാലും അതിനായി കാതോർത്തു ..

 

“ആരാണ്…ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ…”

 

തലചൊറിഞ്ഞു കൊണ്ട് അയാളത് ചോദിച്ചപ്പോൾ താനാരാണെന്ന് തിരിച്ചു ചോദിക്കാനുള്ള സാമർഥ്യം ഉണ്ടെങ്കിലും അതിനു തനിക്ക് അര്ഹതയില്ല എന്ന ബോധ്യമുണ്ടായിരുന്നു .

 

“സുഭദ്രാമ്മ ഇല്ലേ …ഒന്ന് കാണാനായിരുന്നു…”

 

“സുഭദ്ര അകത്തുണ്ട് ..ഇപ്പൊ കാണാൻ പറ്റില്ല ..എനിക്കൊന്ന് പുറത്തു പോണം .”

 മറുപടി എന്നെ അമ്പരപ്പിക്കാതിരുന്നില്ല..സ്വന്തം അമ്മയെ കാണാൻ സ്വന്തം വീട്ടിൽ കയറാൻ പോലും അർഹത ഇല്ലാത്തവനായി താൻ മാറിയിരിക്കുന്നോ..

 

“നിങ്ങൾ ആരാണ്..”

ഒട്ടും അമാന്തിക്കാതെയുള്ള എന്റെ ചോദ്യം അയാൾക്ക് ദഹിച്ചിട്ടില്ലെന്ന് മുഖഭാവത്തിനിൽ നിന്നും മനസ്സിലാക്കാമായിരുന്നു ..എങ്കിലും ചോദിക്കാതിരിക്കാൻ നിർവാഹമില്ലാതായിരിക്കുന്നു.

 

“ഞാൻ അവളുടെ ചേട്ടനായി വരും..ഇയാൾക്കിപ്പോ അറിഞ്ഞിട്ടെന്തു വേണം ..??ഇപ്പൊ കാണാൻ പറ്റില്ലെന്ന് പറഞ്ഞില്ലേ….” 

 

മുഖമടച്ചു സംസാരിച്ച ശേഷം അയാൾ മറുപടിക്ക് കാത്തുനിൽക്കാതെ അകത്തേക്ക് കയറിപ്പോകുന്നത് കണ്ടു നിൽക്കാനേ സാധിയ്ച്ചുള്ളൂ ..പിന്നീട് അനുവാദത്തിനു കാത്തുനിൽക്കാതെ പതിയെ അകത്തേക്ക് തന്നെ കാലെടുത്തു വെച്ചു ..നീണ്ടു നിവർന്നുകിടക്കുന്ന പറമ്പ് പരിസരം വിവിധ തരം വൃക്ഷങ്ങളാൽ  സമൃദ്ധമായിരുന്നു ..അല്ലെങ്കിൽ അവിടെ ഇല്ലാത്ത മരങ്ങളില്ലെന്ന് പറയാം ..അത്രക്ക് മനോഹരമായിരുന്നു..പക്ഷെ ഇന്ന് ആരും നോക്കാറില്ലെന്ന പോലെ എല്ലാം കാട് പിടിച്ചുകിടക്കുന്നു..

 

“താനിതെങ്ങോട്ടാ വലിഞ്ഞുകേറുന്നേ..ഇങ്ങോട്ടേക്കിപ്പോൾ കേറാൻ പറ്റില്ലെന്ന് പറഞ്ഞില്ലേ…” 

 

തനിക്ക് നേരെ ദേഷ്യപ്പെട്ടു കൊണ്ട് ഓടി വരുന്നയാളെ നോക്കുമ്പോഴേക്ക് അയാൾ തന്നെ പുറത്തേക്ക് തള്ളാൻ തുടങ്ങിയിരുന്നു..

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.