മറ്റൊന്നും പറയാതെ കാശും വെച്ചിറങ്ങിപ്പോകുന്ന എന്നെ അവൻ നോക്കുന്നുണ്ടെന്നറിയാമായിരുന്നു…പക്ഷെ തിരിഞ്ഞു നോക്കാൻ എന്തോ സാധിച്ചില്ല…
എന്തെല്ലാമോ ചെറിയ മാറ്റങ്ങൾ വന്നെന്നല്ലാതെ കനകക്കുന്ന് ഇന്നും തന്റെ ശബ്ദത്തിനു കാതോർക്കുന്നതായി തോന്നി …അമ്പലപ്പറമ്പിൽ നിന്ന് കേൾക്കുന്ന തന്റെ തന്നെ ശബ്ദത്തിനു കാതോർത്തപ്പോൾ ഒരു കുണുങ്ങി ചിരിയാണ് കേട്ടത്…തന്റെ പാട്ടിനൊത്തു പാവാടത്തുമ്പിൽ താളം പിടിക്കുന്നവളുടെ ചിരി…എപ്പോഴും ഒരു ചന്ദനക്കുറി തനിക്കായി നെറ്റിയിൽ തൊടുന്നവളുടെ ചിരി…തനിക്കുവേണ്ടി മാത്രം ആദ്യമായി ദാവണിയിട്ട് ഒളികണ്ണോടെ നോക്കിയവളുടെ പുഞ്ചിരിക്കൊപ്പം തന്നെ തനിക്കേറ്റവും പ്രിയപ്പെട്ട അവളുടെ ചിരി…പക്ഷെ ആ ചിരിയുടെ രൂപമാറ്റം തന്റെ ചെവികൾ പിടിച്ചുലക്കുന്ന പോലെ തോന്നി..തന്റെ കാതുകൾക്കിനിയത് കേൾക്കാനുള്ള ത്രാണിയില്ലെന്നത് പോലെ …വല്ലാത്ത ഒരു ശബ്ദമായി അത് ചെവിയിലേക്ക് തുളച്ചു കയറുന്ന പോലെ ..
പൊത്തിപിടിച്ച കാതുകളുമായി കുനിഞ്ഞിരുന്നു തന്റെ മുന്നിൽ ഒരു കുഞ്ഞുമാലാഖയെ കണ്ടപ്പോൾ ആണ് ചെവിയിൽ നിന്ന് കയ്യെടുത്തത് ..വല്ലാത്തൊരു പുഞ്ചിരിയോടെ പാവാടയുമാട്ടി ചന്ദനക്കുറിയുമിട്ടു നിന്ന അവളുടെ കണ്ണുകളായിരുന്നു ഏറെ ആകർഷണം…നീട്ടിയെഴുതിയ കണ്മഷി ആ കുഞ്ഞുമുഖം ഏഴഴകാക്കി മാറ്റിയിരുന്നു .
“മാമനെന്തിനാ കരേണെ ..”
തന്റെ മുഖത്തേക്ക് നോക്കി ഇപ്പൊ കരയുമെന്ന മുഖഭാവത്തോടെ അവളത് ചോദിച്ചപ്പോൾ തനിക്ക് വേണ്ടി ആ കുഞ്ഞു ഹൃദയം വിഷമിക്കുകയാണെന്നത് മനസ്സിലായി..തന്റെ കണ്ണുകൾ നനഞ്ഞോ ..
“മാമൻ കരഞ്ഞില്ലല്ലോ പൊന്നെ ..കണ്ണിൽ പൊടി പോയതാടാ ..”
ആ മാലാഖകുഞ്ഞിന്റെ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ടവളെ ഒക്കത്തേറ്റുമ്പോൾ ആ കുഞ്ഞുകൈകളും എന്റെ കവിളുകൾ തലോടിയിരുന്നു ..
പതിയെ അവളെ താഴെ വെച്ച് കൈകൾ കൂട്ടിക്കെട്ടിയ നേരം തന്നെ അനുകരിച്ചെന്ന പോലെ അതുതന്നെ ചെയ്യുകയായിരുന്നു ആ കുസൃതിക്കുടുക്ക..
“എന്താണ് കാന്താരി…കാന്തരീടെ പേരെന്താ…”
ആ മുഖത്തേക്കു നോക്കി ചോദിച്ചപ്പോൾ കടന്നൽ കുത്തിയത് പോലെ വീർക്കുന്ന ആ മുഖമാണ് തനിക്ക് കാണാൻ സാധിച്ചത് …
“നാൻ കാന്താരിയല്ല ”..
ആ കുഞ്ഞു കണ്ണുകളിൽ പരിഭവം തെളിഞ്ഞു കാണാമായിരുന്നു ..
“എന്നാ മാമന്റെ പൊന്ന് പറ ..എന്താ പേര് …”
“മാമന്റെ പൊന്നല്ല …ന്റെ അമ്മടെ പൊന്നാ…”
“ന്നാ അമ്മേടെ പൊന്നിന്റെ പേരെന്താ ..”
ആ കുസൃതിയെ നോക്കിയിരുന്നാൽ സമയം എങ്ങനെ പോകുമെന്ന് ചിന്തിക്കേണ്ടതില്ലായിരുന്നു..
“അനുരാധ ..”
സന്തോഷത്തിനു പകരം തന്റെ മുഖത്തു നിറയുന്ന ഭാവം ആ കുഞ്ഞിനും മനസ്സിലായിക്കാണില്ല..വെപ്രാളപ്പെട്ട് അവിടെ നിന്നിറങ്ങുമ്പോൾ പക്ഷെ തന്റെ നോട്ടം ചെന്ന് നിന്നത് പടർന്ന് പന്തലിച്ച ആല്മരച്ചുവട്ടിലായിരുന്നു..അവിടെയിരുന്നു കരയുന്ന തന്റെ തന്നെ പ്രതിരൂപത്തെ കാണാൻ സാധിക്കുന്നു…എന്തിനായിരുന്നു…
ബാക്കി എവിടെ?
ഒരുപാട് ഇഷ്ടപ്പെട്ടു bro…
വല്ലാതെ touch ചെയ്ത്…..
???
കഥ നന്നായിട്ടുണ്ട്…????
കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ
നൈസ് സ്റ്റോറി
Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…
nalla story kadhakk alpam speed koodiyo ennoru samshayam
pinne athikam lagadippikathe adutha part idan sramikkuka
well try bro
???