“എന്താ വേണ്ടത് ഭായ് ..”
ആ ചോദ്യം തനിക്കേറെ പുതുമയുള്ളതായിരുന്നു.പത്തുകൊല്ലം കൊണ്ടുണ്ടായ മാറ്റം ..പല പുതുമുഖങ്ങളും ഇന്നീ നാടിൻറെ സ്വന്തം ..ഒരു നിമിഷം മനസ്സൊന്ന് പതറി..തനിക്കേറെ പ്രിയപ്പെട്ടവരെല്ലാം ഇന്ന് ഉണ്ടാവുമോ…ഇതുവരെ തിരിഞ്ഞു നോക്കാത്ത തനിക്ക് ആ ചോദ്യത്തിന് തന്നെ യാതൊരു പ്രസക്തിയുമില്ലെന്ന് അറിയാമായിരുന്നു ..ഭായ് എന്ന ഒരു വിളിയായിരുന്നു തന്നെ ചിന്തകളിൽ നിന്നുണർത്തിയിരുന്നത്..ഒരു പതിനെട്ടു വയസ്സ് തോന്നിക്കുന്ന പയ്യനായിരുന്നു അത്.
“ഒരു ചായ ”
“വേറെ എന്തെങ്കിലും ?”
“അത് മതി ..”
ചായക്കടയിൽ ആളുകുറവായിരുന്നു..അത് നല്ലതായെന്ന് തോന്നി..പരിചയഭാവത്തിലുള്ള ആരെയും അഭിമുഖീകരിക്കാൻ വയ്യ ..ചോദ്യങ്ങൾ കേൾക്കാൻ വയ്യ …ചായ ഗ്ലാസ് മുന്നിലിരിക്കുന്നത് കണ്ടപ്പോഴാണ് ചെക്കൻ ചായ ഗ്ലാസ് വെച്ച് പോയിട്ട് കുറച്ചു സമയമായെന്ന് മനസ്സിലായത്..ചായ കുടിക്കുമ്പോൾ അറിയാതെയെങ്കിലും കുമാരേട്ടനെ ഓർത്തു ..ഒരു മാറ്റവുമില്ലാത്ത ചായ …അവനെ വിളിച്ചു ചോദിക്കാതിരിക്കാൻ ആയില്ല.
“മോനെ..”
തെല്ലൊരതിശയത്തോടെയാണവൻ വിളി കേട്ടത് ..
“എന്താണ് ഭായ്..”
“കുമാരേട്ടൻ അകത്താണോ..”
എന്റെ ചോദ്യം എന്തുകൊണ്ടോ അവനിൽ മൗനമാണ് പടർത്തിയത് ..
“അപ്പൂപ്പനെ അറിയാമോ ?”
അപ്പൂപ്പൻ …ദൈവമേ ..കണ്ണനാണോ എന്റെ മുന്നിൽ നിൽക്കണെ …അങ്കണവാടിയിൽ പോകാൻ മടിച്ചു തന്റെ വിരൽത്തുമ്പിനോട് ചേർന്ന് നടക്കുന്നവൻ…ഒരു വാല് പോലെ എപ്പോഴും കൂടെ നടക്കുന്നവൻ …അവനിന്ന് വലുതായിരിക്കുന്നു…..വിചാരിച്ചതിലുമേറെ…അറിയാതെ നനഞ്ഞ കണ്ണുകൾ അവൻ ശ്രദ്ധിക്കുന്നത് കണ്ടിട്ടാകണം വൃഥാ ഒരു ചിരി വരുത്താൻ ശ്രമിച്ചത്..ഉത്തരം കൊടുക്കുന്നതിനു മുന്നേ തന്നെ കണ്ണൻ പറഞ്ഞു .
“അപ്പൂപ്പൻ അഞ്ചു കൊല്ലമായി കിടപ്പാണ് ഭായ്..ഭായ് എവിടുന്നാണ് ?”
“അറിയാമായിരുന്നു കുമാരേട്ടനെ…ഇറങ്ങട്ടെ ..”
ബാക്കി എവിടെ?
ഒരുപാട് ഇഷ്ടപ്പെട്ടു bro…
വല്ലാതെ touch ചെയ്ത്…..
???
കഥ നന്നായിട്ടുണ്ട്…????
കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ
നൈസ് സ്റ്റോറി
Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…
nalla story kadhakk alpam speed koodiyo ennoru samshayam
pinne athikam lagadippikathe adutha part idan sramikkuka
well try bro
???