ഗൗരിശങ്കരം [DreameR] 177

“എന്താ അനു…എന്താണെന്ന് വെച്ചാൽ പറ…ആരെങ്കിലും നിന്നോടെന്തെങ്കിലും പറഞ്ഞോ…”

അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഞെട്ടിച്ചു കൊണ്ട് അവളത് പറഞ്ഞത്…

 

“അച്ചുവേട്ടനില്ലാതെ എനിക്ക് .പറ്റില്ല..എനിക്ക്…അച്ചുവേട്ടനെ വേണം..നമുക്കെങ്ങോട്ടേലും പോവാം ..”

കേട്ടുനിൽക്കാനാവുമായിരുന്നില്ല…   

 

“എന്താ അനു നീ പറേണെ …”

 

“നിക്ക്…നിക്ക് അച്ചുവേട്ടനെ ഇഷ്ടാ…ഒത്തിരി…ശേഖരമാമയും പറഞ്ഞല്ലോ….ഈ കല്യാണം നടന്നില്ലായെങ്കിൽ അച്ചുവേട്ടനെ എന്നെ കൊണ്ട് കെട്ടിച്ചേനെ എന്ന് .. ”

 

“നീ എന്തൊക്കെയാണ് പറയുന്നതെന്നു വല്ല ചിന്തയുമുണ്ടോ  നിനക്ക്…ഇത്രത്തോളം അധപതിച്ചു പോയോ നീ …”

 

ദേഷ്യത്തോടെ പേടിച്ചു മാറ്റിപ്പോയപ്പോൾ ഓടിവന്നവളെന്നെ ഇറുകെ കെട്ടിപ്പിടിക്കുകയായിരുന്നു…അതിനിടയിൽ അവളുടെ ഉലഞ്ഞുപോയ വസ്ത്രം പോലും എന്റെ ശ്രദ്ധയിൽ പെട്ടില്ല…ആകെ തകർന്നിരുന്നു…ആരോ വാതിൽ പൊളിക്കുന്നതും…മുഖത്തടി കിട്ടുന്നതുമെല്ലാമറിഞ്ഞിരുന്നു..

 

അതിനിടയിൽ അരുതേ എന്നും ഇഷ്ടമാണെന്നും ഉള്ള അനുവിൻ്റെ ശബ്ദം അവിടെയെങ്ങും അലയടിച്ചിരുന്നു…

 

“നീ പറ …എന്താണുണ്ടായത്…”

എന്നെ കുലുക്കി രാഘവമാമ അത് ചോദിക്കുമ്പോഴും ഞാനല്ല എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു…പക്ഷെ അനു…

 

നിറഞ്ഞ കണ്ണുകളോടെ പുതുവസ്ത്രത്തിൽ നിന്ന ഗൗരിയെ ഒരു നോക്കുകാണാനെ സാധിച്ചുള്ളൂ..അവളോട് കണ്ണുകൾ കൊണ്ടപേക്ഷിച്ചപ്പോൾ…ആ മുഖം തന്നെ മനസ്സിലായെന്നു പോലെ ആയിരുന്നു…അല്ലെങ്കിലും തന്നെ മനസ്സിലാക്കാൻ അവൾക്കല്ലാതെ മറ്റാർക്ക് കഴിയും…

 

“ൻ്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിച്ചല്ലോടാ …ഇറങ്ങിപ്പോ…ഇനി ഈ വീട്ടിൽ കാലുകുത്തരുത്…”

പിടിച്ചു തള്ളപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെട്ടവനെ പ്പോലെ അവളെ ഒന്ന് നോക്കി…

കരഞ്ഞുകൊണ്ട് തൻ്റെ അടുക്കലേക്ക് ഓടിവരുന്നവളെ പിടിച്ചുനിർത്തിയത് അദ്ദേഹം തന്നെ ആയിരുന്നു…

 

“ഹരി അങ്ങനെ ചെയ്യില്ല.. അവനതിന് പറ്റില്ല ..”

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.