ഗൗരിശങ്കരം [DreameR] 177

“ഹ്മ്മ് ..അവളെ .കാണട്ടെ …”

 

മുറിക്ക്  പുറത്തിറങ്ങിയപ്പോൾ ഞങ്ങളെ വരവേറ്റത് ഒരു കൂട്ടം കുടുംബക്കാരാണ്.. പിന്നെ  ബഹളമായി..കളിയാക്കലുകളായി …

“അല്ലേലും കട്ടു തിന്നുന്നത് ഒരു ഹരമാ…അല്ലെ അളിയാ…”

 

ആരോ അടുത്ത ആണി കൂടെ തറച്ചപ്പോഴേക്കും ഗൗരി അകത്തേക്ക് കയറിയിരുന്നു ..

പുറത്തേക്കിറങ്ങിയപ്പോളായിരുന്നു മിന്നായം പോലെ കുറച്ചുദൂരെ അനുവിനെ കണ്ടത്…

 

“അനൂ..”

വിളിച്ചെങ്കിലും കേൾക്കാത്ത പോലെ അവൾ പോയപ്പോൾ ഓടിച്ചെന്നു പിടിച്ചു നിർത്തുകയാണുണ്ടായത് …

 

നിറഞ്ഞ കണ്ണുകളോടെ നിന്നവളെ കണ്ടപ്പോൾ വല്ലാത്ത ഒരു അപരിചിതത്വമാണ് തോന്നിയത് …

“എന്താ …എന്താ നിനക്ക് പറ്റിയെ…”

 

അവളുടെ നേരെ നിന്ന് ചോദിക്കുമ്പോൾ എന്റെ മനസ്സും വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു..

 

“ഒന്നൂല്യ അച്ചുവേട്ട…വല്ലാതെ തല വേദനിക്കുന്നു…”

 

“വാ..നമുക്ക് വീട്ടിലേക്ക് പോകാം..”

അവളുടെ കൈ പിടിച്ചുകൊണ്ട് അനുവാദം ചോദിക്കാതെ വീട്ടിലെത്തി അമ്മയോട് പറയുമ്പോൾ..എനിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ…അവളുടെ കണ്ണ് നനയുന്നത് കണ്ട്സഹിക്കാൻ പറ്റാതെ ഇരുന്നപ്പോൾ ആ മനസ്സിലെന്താണെന്ന് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല ..

 

അതിനിടയിൽ വീണ്ടും ഞങ്ങൾ ആഘോഷത്തിലായിരുന്നു…ആ ദിവസം വന്നെത്തുന്നതുവരെ…ഞങ്ങളുടെയെല്ലാം ജീവിതം മാറ്റിമറിച്ച ദിവസം വരെ..

 

കല്യാണത്തലേന്ന് ആയിരുന്നു അത്…കൂട്ടുകാരുടെയൊപ്പം വെടി പറഞ്ഞിരിക്കുന്ന എന്നോടാരോ വന്നു പറഞ്ഞിരുന്നു രാഘവമാമയുടെ വീട്ടിലെ ഒരു മുറിയിൽ ഒറ്റക്കിരുന്നു കരയുന്ന അനുവിനെ പറ്റി…ആകെ വെപ്രാളത്തോടെയായിരുന്നു ആ മുറിയിൽ കടന്നു ചെന്നത്…മുറിയടച്ചു അവളെ  ചേർത്തുപിടിച്ചുകൊണ്ട് കാര്യം ചോദിക്കുമ്പോൾ ഉടുമ്പടക്കം അവളെന്നെ കെട്ടിപ്പിടിച്ചിരുന്നു..

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.