ഗൗരിശങ്കരം [DreameR] 177

അവളൊന്ന് ഞെട്ടിയത് പോലെ തോന്നി…

“എന്തുപറ്റി ഗൗരിക്കുട്ടിക്ക്..”

കട്ടിലിൽ നിന്നും എണീറ്റുനിന്ന അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ടായിരുന്നു അത് ചോദിച്ചത്…

 

“എന്താണ് ഇപ്പൊ ഇവിടെ…”

വല്ലാത്ത ഒരു പരവേശത്തിലായിരുന്നു അവൾ…

 

“ബുഹ്ഹ്ഹ …നിന്നെയൊന്ന് ബലാത്സംഗം ചെയ്യാൻ വന്നതാ…”

ചുണ്ടും കടിച്ചു പ്രത്യേക മുഖഭാവത്തോടെ അടുത്തു വന്ന തന്നെ കണ്ടവൾ അതിലേറെ ശബ്ദത്തിൽ ചിരിക്കുകയാണുണ്ടായത് …

 

“നീയോ…ബെസ്ററ് …പണ്ടൊന്നുമ്മ വെക്കാൻ നോക്കിയപ്പോൾ എന്റെ മുഖഭാവം മാറിയോണ്ട്  വിഷമിച്ചുനടന്ന ചെക്കനാ  പറയണേ …”

വീർപ്പിച്ചു  എല്ലാം ഒറ്റയടിക്കാണ് ഒഴിഞ്ഞു പോയത്…

 

“.അങ്ങനെ പറയണ്ട..അത് സമയം വേറെ …ഇപ്പൊ അങ്ങനാണോ…”

 

“അങ്ങനെ തന്നാണല്ലോ…”

മുഖത്തൊളിപ്പിച്ച കള്ളച്ചിരി അധികനേരം എന്റെ കാഴ്ചക്ക് മുന്നിൽ മറയ്ക്കാൻ അവൾക്ക് കഴിഞ്ഞില്ല ..

 

അവളെയും പൊക്കിപ്പിടിച്ചു കട്ടിലിലേക്ക് വീണ ഞാൻ ഉടൻ തന്നെ ദാവണി മാറ്റി  അത്രമേൽ മിനുസ്സമാർന്ന ആ ആലിലവയറിൽ അമർത്തി ചുംബിച്ചു..

വല്ലാത്ത രീതിയിൽ ശ്വാസമുയർന്ന അവളുടെ മാറിടത്തിൽ പതിയെ കൈ വെച്ച് കൊണ്ട് ആ വിടർന്ന  ചുണ്ടുകളെ ചുറ്റും പൊടിഞ്ഞ ചെറിയ വിയർപ്പുകണങ്ങളടക്കം ഞാൻ സ്വന്തമാക്കി…പതിയെ ഞാൻ എണീറ്റപ്പോൾ എന്നെയും നോക്കി കിടക്കുന്ന എൻ്റെ പെണ്ണിൻ്റെ ചുമന്നു തുടിച്ച കവിളിൽ അലയടിച്ച  ഭാവം വല്ലാത്ത അനുഭൂതിയാണുണ്ടാക്കിയത് …വസ്ത്രമെല്ലാം നേരെയാക്കിയിട്ടും പരസ്പരം ഒന്നും സംസാരിക്കാനില്ലാത്ത പോലെ ഞങ്ങളിരുന്നു…..

 

ആ മൗനത്തിന് അവസാനം കുറിച്ചത് താൻ  തന്നെയായിരുന്നു ..

 

“ഇപ്പൊ ഇത് മതി പൊന്നെ..കല്യാണം വരെ എനിക്ക് ,,”

അവളെ നോക്കിയേറ്റത്‌ പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തും വല്ലാത്ത ഭാവമായിരുന്നു…അത് നാണമായിരുന്നോ പ്രണയമായിരുന്നോ സന്തോഷമായിരുന്നോ …അറിയില്ല…

 

“അനു വന്നിരുന്നോ ഇവിടെ..കുറച്ചു നാളായി പെണ്ണിനെ അങ്ങനെയൊന്നും കാണാൻ പറ്റുന്നില്ല …നമ്മളെക്കാളും തിരക്കായിപ്പോയോ അവൾക്ക് ..”

 

ഞാനത് ചോദിച്ചപ്പോൾ അവളും എന്നെ ഒന്ന് നോക്കി…

 

“ഇന്നലെ ഇവിടെ ഉണ്ടായിരുന്നു..പക്ഷെ…എന്തോ വിഷമം അവളെ അലട്ടുന്നതു പോലെ തോന്നി…”

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.