“ഇപ്പോ വീട്ടിലേക്ക് പോ ഗൗരീ …”
ഏതോ സ്വപ്നലോകത്ത് നിന്നിരുന്ന അവൾ പെട്ടെന്ന് ഞെട്ടിയ ശേഷം ചമ്മിയ മുഖവുമായി നാക്ക് കടിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയി…
പിന്നീട് പ്രണയിക്കാൻ ലൈസൻസ് കിട്ടിയ പോലെ ആയിരുന്നു അവൾ…ജീവിതത്തിന്റെ ഓരോ നിമിഷവും ഗൗരിയെന്ന മന്ത്രം മാത്രം…ഗൗരി മാത്രം..
<<<<<<<<<<<<<<<<<<<<<<<<<<<<<<<<< 0 >>>>>>>>>>>>>>>>>>>>>>>>>>>>>>>>
“കല്യാണത്തിന് ആഴ്ചകളെ ഉള്ളൂ…ഡാ ചെക്കാ…നീ അവരുടെ വീട്ടിൽ എന്തെങ്കിലും സഹായം ആവശ്യം ഉണ്ടോന്ന് ചോദിക്ക്…”
കട്ടിലിലായി എന്തോ ആലോചിച്ചുകൊണ്ട് കിടക്കുന്നതിനിടെയാണ് സുഭദ്രാമ്മ പറയുന്നത്…
“അതൊക്കെ അപ്പു നോക്കിക്കോളുമമ്മേ …അവനല്ലേ ഇപ്പൊ അവിടത്തെ കാരണവർ ”
അത് പറഞ്ഞെങ്കിലും ഒന്ന് പോണമെന്ന് ആഗ്രഹമുണ്ടായിരുന്നു…അമ്മ ഒന്നൂടെ നിർബന്ധിക്കാൻ വേണ്ടി ഒന്ന് കണ്ണെറിഞ്ഞപ്പോൾ പുള്ളിക്കാരി എന്നെ നോക്കി ചിരിക്കുകയായിരുന്നു ..
“നിനക്ക് പോണ്ടെങ്കിൽ പോണ്ട…അവസരം തന്നാൽ ചെക്കൻ നല്ലപിള്ള ചമയുന്നു..”
സകലപ്രതീക്ഷയും അസ്ഥാനത്താക്കി സുഭദ്രാമ്മ പോയപ്പോൾ ആലോചിക്കാനില്ലെന്ന പോലെ ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു…
അവളുടെ വീട്ടിൽ വലിയ അക്ഷരത്തിൽ ആശംസകൾ ഞങ്ങൾക്കായി തീർത്തിരുന്നു…ഹരിശങ്കറിൻ്റെയും ഗൗരിലക്ഷ്മിയുടെയും കല്യാണം …ഒരുപാട് നാളുകളായുള്ള ഞങ്ങളുടെ സ്വപ്നം….തൻ്റെ പാതി തന്നോട് ചേരുന്നു…പതിയെ പമ്മി അവളുടെ മുറിയിലേക്ക് പോകുമ്പോൾ തന്നെ വിളി വന്നിരുന്നു..
“എങ്ങോട്ടാണ് ഒളിച്ചും പാത്തും പോണെ …”
ഏതോ കുടുംബക്കാരനാണ് …
“അത്…എന്തേലും സഹായം വേണോന്ന് ചോദിയ്ക്കാൻ ‘അമ്മ പറഞ്ഞു…”
ചെറുതായൊന്ന് തല ചൊറിഞ്ഞുകൊണ്ടാണ് താനത് പറഞ്ഞത്…എന്നിട്ട് അടുത്തുള്ള കണ്ണനെയും തൂക്കിയെടുത്തു കൊണ്ട് അവളുടെ പക്കലേക്ക് നടന്നു..
എന്തോ ആലോചിച്ചുകൊണ്ട് മുറിയിൽ ഒറ്റക്കുകിടക്കുന്ന അവളെതന്നെയായിരുന്നു ആദ്യം കണ്ടത്..പിന്നെയൊന്നും നോക്കാതെ ചെക്കനെ ഓടിച്ചുവിട്ട ശേഷം കതകടച്ചു.
ബാക്കി എവിടെ?
ഒരുപാട് ഇഷ്ടപ്പെട്ടു bro…
വല്ലാതെ touch ചെയ്ത്…..
???
കഥ നന്നായിട്ടുണ്ട്…????
കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ
നൈസ് സ്റ്റോറി
Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…
nalla story kadhakk alpam speed koodiyo ennoru samshayam
pinne athikam lagadippikathe adutha part idan sramikkuka
well try bro
???