ഗൗരിശങ്കരം [DreameR] 177

“അയ്യടാ…നിലാവെളിച്ചത്തിൽ ചുണ്ടിൻ്റെ നിറം കാണാൻ നീയാര് …ഉദ്ദേശമൊക്കെ എനിക്ക് മനസ്സിലായി…”

കളിയാക്കി ചിരിച്ചുകൊണ്ട് ഗൗരിയത് പറഞ്ഞപ്പോഴായിരുന്നു  ഞെട്ടിച്ചുകൊണ്ട് മറ്റൊരു ശബ്ദം രംഗപ്രവേശം ചെയ്തത്…

 

“ഇപ്പൊ ഇത് മതി…നിർത്തി പോടാ…രണ്ടും…”

 

ശബ്ദം കേട്ട് അതാരാണെന്നറിഞ്ഞ് ഞെട്ടാൻ ഞങ്ങൾക്ക് മറ്റുകാര്യങ്ങളൊന്നും വേണ്ടിയിരുന്നില്ല …അറിയാതെ തന്നെ ഞങ്ങളുടെ ചുണ്ടുകൾ ഒരുമിച്ചു മന്ത്രിച്ചു…

 

“രാഘവ മാമ ..!!”

 

“അതേ …രാഘവമാമ തന്നെയാണ്…”

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ ഗൗരിയെ ശ്രദ്ധിക്കാതെ തൻ്റെ ചെവിയിലായിരുന്നു അദ്ദേഹം കൈ വെച്ചത്…

 

“നിൻ്റെ കുട്ടിക്കാലം മുതലുള്ള ചാട്ടം കണ്ടപ്പോഴേ എനിക്ക് തോന്നിയതാ…ഇതിങ്ങനെയെ വരുള്ളൂന്ന് ..”

അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ അല്പം ചിരി കലർന്നിട്ടുണ്ടോയെന്ന് തനിക്ക് തോന്നിയതാണോ…അറിയില്ല…

 

“അപ്പൊ എല്ലാ കാര്യങ്ങളും തീരുമാനമായോ…”

 

അല്പമൊന്നു ജാള്യതയോടെ തലയാട്ടി ശരി വെച്ചത് ഞാൻ തന്നെ ആയിരുന്നു…

 

“ഞാൻ സമ്മതിച്ചില്ലെങ്കിലോ…”

അത് ഗൗരിയെ നോക്കിയായിരുന്നു അദ്ദേഹം ചോദിച്ചത്…

 

“മാമേ എന്നേ വിളിച്ചിട്ടുള്ളൂ…പക്ഷെ അച്ഛന്റെ സ്ഥാനമോ അതിനു മുകളിലോ ആണ് മാമനെനിക്ക് ..അനാഥയായ എന്നെ പൊന്നുപോലെ നോക്കിയത് അങ്ങാണ്…പക്ഷെ ഗൗരിയെ എന്നും ഹരിയേക്കാൾ മനസ്സിലാക്കിയ ആരുമില്ല…സമ്മതിച്ചില്ല്യാച്ചാൽ എനിക്ക് പറ്റില്യ……സമ്മതിക്കണം…ഹരിയെയല്ലാതെ മറ്റാരെയും സ്നേഹിക്കാനെനിക്ക് കഴിയില്ല…”

അവളുടെ നിറഞ്ഞ കണ്ണുകളും പതർച്ചയോടെയുള്ള വാക്കുകളും വല്ലാത്ത സങ്കടമോ…അതോ ആ വാക്കുകളിലെ സ്നേഹം ഒരിക്കൽകൂടി അറിഞ്ഞത് കൊണ്ടുള്ള സന്തോഷമോ എന്നിൽ നിറഞ്ഞു..

 

“അച്ഛനാണെന്ന് …ന്നിട്ട് ഞാനെന്റെ മോളെ ഇഷ്ടത്തിന് എതിര് നിക്കുവോ…പൊന്നുപോലെ  നോക്കണം ട്ടോ…സമയമാവുമ്പോ എല്ലാം നോക്കാം …നമുക്ക് ശരിയാക്കാം…..”

അവസാനം എന്നോടത് പറഞ്ഞു തിരിച്ചു നടന്ന അദ്ദേഹം പെട്ടെന്ന് നിന്ന് ഒന്ന് തിരിഞ്ഞു നോക്കി..

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.