ഗൗരിശങ്കരം [DreameR] 177

“ഹരീ…എന്തോ എനിക്കർഹതയില്ലാത്ത പോലെ തോന്നുന്നു…”

 

“ഡീ പോത്തേ ..ഇമ്മാതിരി വർത്തമാനം നീ പറയല്ലേ…നിനക്കല്ലാതെ മറ്റാർക്കാണ് അങ്ങോട്ടേക്ക് കേറാൻ അധികാരം ഉള്ളേ …ആ വീട്ടിലേക്ക് എൻ്റെ പെണ്ണായി കയറിവരേണ്ടതാ നീ…”

അല്പമൊന്ന് കെറുവിച്ചുകൊണ്ടായിരുന്നു  അവളോട് പറഞ്ഞത്..അപ്പോഴേക്കും അവൾ കയ്യുയർത്തി മൂക്കിൽ പിടിച്ചു വലിച്ചു കഴിഞ്ഞിരുന്നു,,,എന്നിട്ടൊരു കുണുങ്ങിച്ചിരിയും…

 

“ഞാൻ മാമയുടെ വീട്ടിൽ പോലും ഒരധികപ്പറ്റാണ് …”

 

“മാമ അത് പറഞ്ഞോ…”

 

“അദ്ദേഹം അങ്ങനെ പറയില്ല..അങ്ങനെ ചിന്തിക്ക പോലുമില്ല…പക്ഷെ ..”

 

“കല്യാണിയമ്മയാണോ എൻ്റെ ഗൗരിക്കുട്ടീനെ വിഷമിപ്പിക്കണെ …ഞാൻ വന്നു കാണണോ  ”

 

“അയ്യടാ…കാണാൻ പറ്റിയ ഒരാള് …”

 

“എന്താ …നിനക്ക് സംശയമുണ്ടോ…”

ഉള്ള മീശ പിരിച്ചു ഗമയിൽ പറയാൻ ശ്രമിച്ചപ്പോഴായിരുന്നു പെണ്ണ് മീശ പിടിച്ച് വലിച്ചത്…ആ വേദനയിലും ഞാൻ തുടർന്നു…

 

“അപ്പൊ രാഘവമാമ സമ്മതിച്ചില്യാച്ചാൽ നീ ൻ്റെ ഒപ്പം വരില്ല്യേ …”

അവളോട് ചോദിക്കുമ്പോൾ വികാരമൊന്നും പ്രകടിപ്പിക്കാത്തതിനാലാകണം ആ കണ്ണുകളിൽ വല്ലാത്ത ഭീതി വന്നത്…

 

“സമ്മതിക്കില്ല്യേ അദ്ദേഹം ..??”

ചോദിക്കുമോൾ അറിയാതെയെങ്കിലും ആ കണ്ണുകൾ നിറഞ്ഞിരുന്നു…

 

“അയ്യേ …ൻ്റെ ഗൗരി കരയണോ…മാമ സമ്മതിക്കാതെ പിന്നെ…നിന്നെ അപ്പൂൻ്റെ കോളേജിൽ നല്ല കാശ് കൊടുത്തു പഠിപ്പിക്കാൻ നിന്നതല്ലേ..നീയല്ലേ ഇവിടെ തന്നെ മതിയെന്ന് പറഞ്ഞെ…ആ മനുഷ്യനെ എനിക്ക് അറിയാം …അദ്ദേഹം സമ്മതിക്കും…”

 

ഈറനണിഞ്ഞ കണ്ണുകളിൽ നിറഞ്ഞ പ്രതീക്ഷ കണ്ടപ്പോഴായിരുന്നു ഞാൻ ആ ചുണ്ടുകളിൽ തലോടി മെല്ലെ പറഞ്ഞത് ..

 

“ഒരു ചായവും തേച്ചില്ലെങ്കിലും നിൻ്റെ ചുണ്ടിനു നല്ല ചുമപ്പ് നിറമാ…”

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.