ഗൗരിശങ്കരം [DreameR] 177

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<0>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>.

 

പടിപ്പുര വാതിൽ കടന്ന് അകത്തേക്ക് വരാൻ പലപ്പോഴും ഗൗരിയ്ക്ക് മടിയായിരുന്നു…കനകമംഗലം മാളിക പലപ്പോഴായി അവളെ സ്വാഗതം ചെയ്‌തെങ്കിലും പെണ്ണ് ഒളിച്ചും പാത്തും ഉള്ള കള്ളനോട്ടമായിരുന്നു കൂടുതൽ…എന്നാൽ അനുമോൾ മാളികയുടെ പുറത്തേക്കെ ഇറങ്ങാറില്ലായിരുന്നു…അതുകൊണ്ട് തന്നെ അച്ഛനു മരിച്ചു പോയ സുഹൃത്തിന്റെ മകൾ മാത്രമല്ലായിരുന്നു അവൾ..മോളെ പോലെയായിരുന്നു…പലപ്പോഴും അനുവും ഗൗരിയെ നിർബന്ധിച്ചു അകത്തേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയ അവളെ താൻ രൂക്ഷമായി നോക്കിയപ്പോൾ  തിരിച്ചു കണ്ണുരുട്ടി പേടിപ്പിച്ചു വേഗത്തിൽ നടന്നുപോകുന്ന ഗൗരി തന്റെ മനസ്സിൽ കൂടുകൂട്ടിയ മറ്റൊരു അധ്യായമായിരുന്നു…

 

അതു കഴിഞ്ഞു പെണ്ണിനെ കാണാൻ കൊതിയായപ്പോഴായിരുന്നു ഒരു രാത്രി രാഘവമാമയുടെ വീട്ടിൽ പോയത്..എങ്ങനെയോ വലിഞ്ഞുകേറി അവളുടെ ജനലോരം ചെന്ന് വിളിച്ചപ്പോൾ വളരെ പതിയെ ആയിരുന്നു ജനവാതിൽ തുറന്നത്..നെഞ്ചത്ത് കൈ വെച്ചു കണ്ണുരുട്ടി നോക്കുന്ന അവളെ ചിരിയോടെ നോക്കിയപ്പോൾ വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു തന്നോട് ചോദിച്ചത്..

“..എന്താ…എന്തിനാ ഇപ്പൊ വന്നേ…”

 

“കുളക്കടവിലേക്ക് വാ…”

 

താനതെ രീതിയിൽ മറുപടിയും പറഞ്ഞു..

 

“എന്തിനാ ഇപ്പൊ…”

കണ്ണുകൂർപ്പിച്ചു കൊണ്ട് അവളതു ചോദിക്കുമ്പോൾ 

 

“ജീവിതപ്രശ്നമാണ് സുന്ദരിക്കുട്ടീ ..പെട്ടെന്ന് വാ …ഞാൻ കാത്തിരിക്കാം ..”

 

ഒന്നും മിണ്ടാതെ ജനലടക്കുന്നവളുടെ മുഖത്തു പ്രത്യക്ഷപ്പെട്ട കള്ളച്ചിരി കണ്ടുകൊണ്ടാണ് താൻ കുളക്കടവിലേക്ക് വന്നത്…കുറച്ചുകഴിഞ്ഞപ്പോൾ കിലുങ്ങുന്ന പാദസരശബ്ദം കേട്ടപ്പോഴേ ആളെത്തിയെന്ന് ഉറപ്പിച്ചിരുന്നു…

 

“ബെസ്ററ് ..ആരെങ്കിലും അറിയാൻ പറ്റിയ മാർഗമാണ് യക്ഷിയുടെ പദസരശബ്ദം …”

 

“യക്ഷിയാണെന്ന് കരുതി ആരും വരില്ല ഹരി..”

കള്ളച്ചിരിയോടെ അവളത് പറഞ്ഞപ്പോഴേക്കും  എഴുന്നേൽക്കാൻ സമ്മതിക്കാതെ തന്റെ മടിയിൽ തല വെച്ചു കിടന്നുകഴിഞ്ഞിരുന്നു..

ആ തുടുത്ത കവിളിലും ചുണ്ടിലും വിരൽകൊണ്ട് തഴുകിക്കൊണ്ട് തന്നെയായിരുന്നു അത് ചോദിച്ചത്… 

 

“നീയെന്താ പടിപ്പുര കേറാതെ നിൽക്കുന്നത് എപ്പോഴും..അനുവും വിളിക്കുന്നത് കണ്ടല്ലോ…ഇനി ഞാൻ പ്രേത്യേകിച്ചു ക്ഷണിക്കേണ്ടതുണ്ടോ ..”

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.