ഗൗരിശങ്കരം [DreameR] 177

അനുവിന് പനി പിടിച്ചപ്പോഴായിരുന്നു അന്ന് വല്ലപ്പോഴും ഞങ്ങൾക്ക് മാത്രം കിട്ടുന്ന സമയം ലഭിച്ചത്….നാട്ടുവഴിയിലൂടെ നടക്കുകയായിരുന്ന ഇരുവർക്കും തമ്മിൽ പറയാൻ ഒരുപാട് ഉണ്ടായിട്ടും ഒന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നു…അവസാനം ആ മൗനം ഭേദിക്കാനും മുൻകരുതൽ എടുത്തത് താൻ തന്നെയായിരുന്നു..

 

“ഗൗരീ…”

 

“ഓ ..”

വല്ലാത്തൊരു പരവേശത്തോടെ ആയിരുന്നു അവൾ വിളി കേട്ടത് …

 

“ഒരു ഉമ്മ തരുവോ…”

ചോദിക്കുമ്പോൾ അത് തെറ്റാണെന്നോ ശരിയാണെന്നോ തനിക്കറിയില്ലായിരുന്നു…ആ കണ്ണുകൾ വികസിക്കുന്നത് കാണുന്നുണ്ടായിരുന്നു…ആ ചുണ്ടുകൾ വിറയ്ക്കുന്നതും…പക്ഷെ ഒന്നും മിണ്ടാതെയുള്ള ആ നിൽപ്പുകണ്ടപ്പോൾ ചുറ്റുമൊന്ന് നോക്കിയ ശേഷം പതിയെ ദാവണിക്കിടയിലെ പൂ പോലെ മിനുസ്സമാർന്ന  നഗ്നമായ വയറിൽ കൈ ചേർത്ത് ആ മുഖത്തേക്ക് ചുണ്ടുകളടുപ്പിക്കാൻ നേരം നിറയുന്ന കണ്ണുകളാണ് കാണാൻ സാധിച്ചത് ….കൈ പൊള്ളിയ വേഗത്തിൽ തിരിച്ചെടുത്തു മാപ്പ് പറഞ്ഞുകൊണ്ട് വേഗതയിൽ നടക്കുമ്പോൾ എന്തോ വലിയ തെറ്റു ചെയ്‌തെന്ന പോലെയായിരുന്നു..

 

പിന്നീട് ഉറങ്ങാൻ സാധിച്ചില്ല …കണ്ണടക്കുമ്പോൾ ആ നിറയുന്ന കണ്ണുകൾ മാത്രമായിരുന്നു മുന്നിൽ..തുടർന്ന് വന്ന പല നാളുകളിലും ആ കണ്ണുകൾ പലപ്പോഴും തന്നെ തേടിയപ്പോൾ തെറ്റുചെയ്ത കുറ്റബോധമുള്ളതിനാൽ മനസ്സറിഞ്ഞു ചിരിക്കാൻ സാധിച്ചില്ല..പലപ്പോഴും അനുവിന്റെ ചോദ്യം തങ്ങളെ തേടിയെത്തിയപ്പോൾ ഒന്നും പറയല്ലേയെന്നുള്ള അപേക്ഷ കണ്ണുകളിലൂടെ പ്രകടമാക്കിയതും അനുവറിയാതെ തൊഴുകൈയ്യോടെ നിന്നതും അവളിലുണ്ടാക്കിയ ഭാവം എന്താണെന്ന് അറിയില്ലായിരുന്നു …ആ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞിരുന്നുവോ…അറിയില്ല..

പിന്നീടുള്ള നാളുകളിലെല്ലാം അന്ന് നിറഞ്ഞ കണ്ണുകൾ സൃഷ്ടിച്ച ആഘാതം വലുതായിരുന്നു…

 

അമ്പലത്തിന്റെ ഉത്സവത്തിൽ വെടി പറഞ്ഞിരിക്കുന്ന അപ്പുവിനൊപ്പം ഇരുന്ന് അനുവിനും ഗൗരിയ്ക്കും വാങ്ങാനുദ്ദേശിച്ച കമ്മലും നോക്കുമ്പൊഴായിരുന്നു തണുത്ത കൈകൾ തന്നെ ബലമായി വലിച്ചു കൊണ്ട് പോകുന്നത് …അതാരാണെന്ന് മനസ്സിലാക്കാൻ തനിക്ക് അധികം സമയമൊന്നും വേണ്ടിയിരുന്നില്ല…ഒഴിഞ്ഞ കോണിൽ നിന്ന ശേഷം അവൾ തന്റെ കൈകൾ ആ മിനുത്ത ഇടുപ്പിലേക്ക് ചേർത്ത് വെച്ച്  തന്റെ കാൽപ്പാദത്തിന് മീതെ നഗ്നമായ പാദങ്ങൾ ചേർത്ത വെച്ച നിന്നപ്പോൾ മറുകയ്യാൽ അവളുടെ പിന്നിൽ കൈ ചേർത്തുവെച്ചു നിന്നുപോയി..ആകെ കിളിപോയപോലെ  എന്താണെന്ന് മനസ്സിലാകാതെ ആ മുഖത്തേക്ക് നോക്കുമ്പോൾ കൂർപ്പിച്ച കണ്ണുകളുമായി നിന്നവളുടെ മുഖത്തു പരിഭവം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.. ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആ വിയർത്ത നെറ്റിയിലെ ചന്ദനം ഒപ്പിയെടുത്തപ്പോൾ ഒട്ടും അമാന്തിക്കാതെ തന്നെ അവൾ തന്റെ ചുണ്ടോടു സ്വന്തം ചുണ്ടും ചേർത്തു …ആദ്യചുംബനത്തിനു ശേഷമുള്ള ആലിംഗനം ഏറെ മനോഹരമായിരുന്നു..ശേഷം സ്വന്തം ചുണ്ടു തുടക്കുന്ന ഗൗരിയെ നോക്കിയപ്പോൾ ആ മനോഹരമായ ശബ്ദം വീണ്ടും തന്റെ കാതുകളെ തഴുകി.

 

“ചന്ദനം..”

 

“നിന്റെ തന്നെയാ..”

 

വീണ്ടും അവളെ കെട്ടിപ്പിടിക്കുമ്പോൾ ആ കുണുങ്ങിചിരി തന്റെ കാതുകളിലല്ലായിരുന്നു…ഹൃദയത്തിലായിരുന്നു പതിഞ്ഞത്..

 

8 Comments

  1. അമ്മുവിന്റെ അച്ചു ♥️

    ബാക്കി എവിടെ?

  2. |Hø`L¥_d€vîL••••

    ഒരുപാട് ഇഷ്ടപ്പെട്ടു bro…
    വല്ലാതെ touch ചെയ്ത്…..
    ???

  3. കഥ നന്നായിട്ടുണ്ട്…????

  4. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ

  5. നൈസ് സ്റ്റോറി

  6. Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…

  7. nalla story kadhakk alpam speed koodiyo ennoru samshayam
    pinne athikam lagadippikathe adutha part idan sramikkuka
    well try bro

Comments are closed.