“പെൺകുഞ്ഞാണ് …നമ്മുടെ അനുവിൻ്റെ .പേരാണ്…അനുരാധ…”.
തിരിച്ചൊന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ എന്റെ ചിന്ത മുഴുവൻ അമ്പലപ്പറമ്പിൽ കണ്ട ആ മാലാഖകുഞ്ഞായിരുന്നു…അനു…പെട്ടെന്നാ പേര് കേട്ടപ്പോൾ ചിന്തിക്കേണ്ടതായിരുന്നു….എനിക്ക് പ്രിയപെട്ടതെന്ന പോലെ ഗൗരിയ്ക്കും അവൾ പ്രിയപ്പെട്ടവളാണെന്ന്.. ‘അമ്മ എണീറ്റുപോയതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…കനകക്കുന്നിലെ കാറ്റിനു പോലും ഗൗരിയുടെ മണമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു…ഇന്നും ശ്രദ്ധിച്ചാൽ ആ മണം കിട്ടും…പക്ഷെ ഇന്ന് അവൾ തനിക്കന്യയാണ്..
വന്നിട്ടിപ്പോൾ രണ്ടുദിവസമായിരിക്കുന്നു…വന്ന വിവരം കുറച്ചു പേരെല്ലാം അറിഞ്ഞിരിക്കും …പുറത്തേക്ക് അധികം ഇറങ്ങാറില്ല…തെക്കേ പറമ്പിൽ അനുവിനൊപ്പം കുറച്ചു നേരം ചിലവഴിക്കും…ഇടക്കവിടെ അൽപനേരം വെറും നിലത്തു കിടക്കും…
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<0>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഒരിക്കൽ രാത്രി വീട്ടിൽ അമ്മയുടെയും അച്ഛൻ്റെയും പ്രധാന വിഷയം ഗൗരിയായിരുന്നു…
“രാഘവൻ വീട്ടിൽ ഒരു പെൺകുട്ടിയെ കൊണ്ട് വന്നൂത്രേ…നല്ല ഐശ്വര്യം ള്ള കുട്ടി…അച്ഛനും അമ്മയും തൂങ്ങിമരിച്ചപ്പോൾ വേറാരും നോക്കാൻ നിന്നില്ലെന്ന്…ഇനി അവൻ നോക്കാൻ പോവാണെന്ന് …”
അച്ഛൻ്റെ സംസാരം കേട്ട് അമ്മയുടെ മറുപടി ഒട്ടും താമസമില്ലാതെ വന്നിരുന്നു…
“രാഘവേട്ടൻ അങ്ങനെ തന്നാണെന്ന് അറിയിലെ നിങ്ങൾക്ക്…മോളെപ്പോലെ നോക്കിക്കോളും.. ”
“ഹ്മ്മ്..പക്ഷേ..കല്യാണി ഉടക്കിലാണ് ..ചെല്ലും ചെലവും കൊടുക്കുന്നതിനോട് അവൾക്ക് താൽപ്പര്യമില്ലെന്ന്…രാഘവൻ ഏറ്റാൽ പിന്നെ വിടില്ലെന്ന് അവൾക്കറിയാം…അതുകൊണ്ട് വല്യ പ്രശ്നം കാണില്ല… ”
ഇതെല്ലം കേൾക്കാനിടയായപ്പോൾ മനസ്സിലേക്കോടി വന്നത് ആ സുന്ദരിക്കുട്ടിയെ തന്നെയാണ്..ഇടർച്ചയോടെ തന്നിലേക്ക് നീണ്ട ആ കണ്ണുകൾ..കനകക്കുന്ന് ഹൈസ്കൂളിൽ ഒരേ ക്ലാസ്സിലേക്ക് ആ പാവാടക്കാരി നടന്നുകയറിയപ്പോൾ തന്നെപോലെ ഒരുപാട് പേര് അവളെ നോക്കുന്നത് കണ്ടപ്പോൾ…വല്ലാത്ത ഒരു നിരാശയായിരുന്നു…കൂട്ടത്തിൽ ഒരുത്തനായി മാത്രമേ തന്നെ ഇനി കാണുകയുള്ളോ എന്ന ഭയം…എന്നാൽ നിരന്തരമായി തന്നിലേക്ക് മാത്രം നീണ്ടുവരുന്ന അവളുടെ കണ്ണുകളും പുഞ്ചിരിയും സ്വർഗ്ഗമായിരുന്നു സമ്മാനിച്ചത് …അവളെ കാണുന്ന ഓരോ ദിവസവും നിമിഷമെന്ന പോലെ കടന്നു പോയിക്കൊണ്ടിരുന്നു…വളരെ പെട്ടെന്നായിരുന്നു രണ്ടുകൊല്ലം കടന്നുപോയത് ..അതിനിടയിൽ തന്നെ അനുവുമായി അവളും വല്ലാതെ ചങ്ങാത്തത്തിലായിരുന്നു…ടൗണിൽ നിന്ന് വാങ്ങുന്ന ചോക്ലേറ്റിൽ ഒരു ഷെയർ അനു വഴി ഗൗരിയ്ക്കും എത്തിച്ചിരുന്നു…പ്രീഡിഗ്രി ക്ക് അയക്കാൻ രാഘവേട്ടന് സന്തോഷമേ ഉണ്ടായുള്ളൂ…നല്ല മാർക്ക് തന്നെ നേടിക്കൊണ്ട് പത്താം ക്ലാസ്സിൽ പാസായത് കൊണ്ട് കനകക്കുന്നിൽ തന്നെ സീറ്റ് കിട്ടാൻ പ്രയാസമുണ്ടായിരുന്നില്ല…ഇതിനിടയിൽ അമ്പലത്തിനോടടുത്ത് അമ്മയിൽ നിന്നും സംഗീതം ഒരുമിച്ചായിരുന്നു പഠനം ..താനും അനുവും ഗൗരിയും…പലപ്പോഴും തന്റെ നോട്ടം ഗൗരിയ്ക്ക് നേരെ നീളുമ്പോൾ അനുവിൻ്റെ കണ്ണുരുട്ടലും എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെയുള്ള ഗൗരിയുടെ പുഞ്ചിരിയും…പരസ്പരം പറയാതെയുള്ള പ്രണയം…
കാലം കടന്നുപോകുന്നതിനനുസരിച് ഒരിക്കൽ പോലും നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും മൗനമായി തന്നെ പരസ്പരം മനസ്സിലാക്കുന്നുണ്ടായിരുന്നു…
ഒരിക്കൽ അനുവിനോട് ചന്ദനക്കുറി ഇടുമ്പോൾ പ്രത്യേകഭംഗിയുണ്ടെന്ന് പറഞ്ഞപ്പോൾ അവൾ ഗൗരിയുടെ മുഖത്തേക്കാണ് നോക്കിയത്…അവിടെ നെറ്റിയിൽ തൊട്ട ചന്ദനക്കുറിയിലേക്ക് നോക്കി തൻ്റെ നെറ്റിയിലുള്ള പൊട്ടിലേക്കും തലോടി തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന അനു ചിരിച്ചു കൊണ്ട് തന്റെ തലയിലൊന്ന് കിഴുക്കാനും മറന്നില്ല..പക്ഷെ ഗൗരിയിലെ നിറഞ്ഞു നിന്ന പുഞ്ചിരി പിന്നീട് എന്നും ആ ശീലത്തിലേക്ക് അവളെ നയിച്ചു …പിന്നീട് ആ നെറ്റിയിൽ കുറിയില്ലാതെ കണ്ടതായി ഓർക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല ..
ബാക്കി എവിടെ?
ഒരുപാട് ഇഷ്ടപ്പെട്ടു bro…
വല്ലാതെ touch ചെയ്ത്…..
???
കഥ നന്നായിട്ടുണ്ട്…????
കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ
നൈസ് സ്റ്റോറി
Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…
nalla story kadhakk alpam speed koodiyo ennoru samshayam
pinne athikam lagadippikathe adutha part idan sramikkuka
well try bro
???