ഗൗരിശങ്കരം
Author : DreameR
അതിമനോഹരമായി അലങ്കരിച്ചിരിക്കുന്ന വീടിനു മുന്നിലെ വലിയ രീതിയിൽ പതിപ്പിച്ചു വെച്ച പേരുകളിലേക്ക് നോക്കുമ്പോൾ തന്നെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ മിടിക്കുന്നുണ്ടായിരുന്നു…മുഷിഞ്ഞ വസ്ത്രവും കലങ്ങിയ കണ്ണുകളുമായി കയറിച്ചെല്ലുമ്പോഴേ കല്യാണവീട്ടിലെ കാരണവന്മാർ വല്ലാതെ വെറുത്ത ഭാവത്തിൽ തന്നെ അറപ്പോടെ നോക്കുന്നുണ്ടായിരുന്നു..ആ കൂട്ടത്തിൽ തന്നെ മനുഷ്യനായി കണ്ടതുപോലെ ഒരുവൻ മാത്രമേ വന്നുള്ളൂ…പിഞ്ചു മനസ്സിനൊന്നുമറിയില്ലെന്ന പോലെ ആ ഏഴുവയസ്സുകാരൻ കണ്ണൻ തന്റെ വിരൽത്തുമ്പിൽ ചേർത്തു പിടിച്ചു നിന്നപ്പോൾ ഏതോ ഭ്രഷ്ട് കിട്ടിയവനെ കണ്ടെന്ന പോലെ അവന്റെ അമ്മ തന്റെ പക്കൽ നിന്നും അവനെ എടുത്തുപോകുന്നത് കാൺകെ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല..
അപ്പോഴായിരുന്നു തന്റെ നേരെ കലി തുള്ളി നടന്നു വരുന്ന രാഘവമാമയെ കണ്ടത് ..
“മാമേ…ഞാൻ പറയുന്നതൊന്ന് കേൾക്കൂ…”
അപേക്ഷ സ്വരമൊന്നും കാതിലടിക്കാത്ത പോലെ തുറിച്ചു നോക്കിക്കൊണ്ടദ്ദേഹം തന്നോട് കൽപ്പിക്കുകയായിരുന്നു ..
“നിന്നോട് ഈ പടി ചവിട്ടരുതെന്ന് ഞാൻ പറഞ്ഞു…ഇറങ്ങിപ്പോടാ നായെ… ”
“എനിക്ക് അപ്പുവിനോട് ഒന്ന് സംസാരിക്കണം…”
അപേക്ഷാ സ്വരം മാറിയതിൻ്റെ അമ്പരപ്പിൽ തന്നെ അദ്ദേഹം ചോദിച്ചുകഴിഞ്ഞിരുന്നു…
“ഇല്ലെങ്കിലോ…”
അതിനുള്ള മറുപടി അദ്ദേഹത്തിനോട് പറയാൻ ഒട്ടും താമസമുണ്ടായിരുന്നില്ല…
“അനുവാദമില്ലാതെ കനകമംഗലത്തെ ഹരിശങ്കറിന് ഇവിടെ വന്ന് ഒന്നും ചെയ്യാൻ പറ്റില്ല എന്നു രാഘവൻ നായർക്ക് തോന്നുന്നുണ്ടോ…”
ബാക്കി എവിടെ?
ഒരുപാട് ഇഷ്ടപ്പെട്ടു bro…
വല്ലാതെ touch ചെയ്ത്…..
???
കഥ നന്നായിട്ടുണ്ട്…????
കൊള്ളാം നന്നായിട്ടുണ്ട് , പൂർത്തിയാക്കി ഇട്ടാൽ മതിയായിരുന്നു കഥാന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. ഭാവുകങ്ങൾ
നൈസ് സ്റ്റോറി
Superb. Valare nannayittund. Nxt part vaikippikkaruthe. Waiting 4 nxt part…
nalla story kadhakk alpam speed koodiyo ennoru samshayam
pinne athikam lagadippikathe adutha part idan sramikkuka
well try bro
???