അനാഥരായ കുട്ടികൾക്കും വൃദ്ധർക്കും ഒരുപോലെ തണലേകുന്ന , ഗൗതം തുടക്കം കുറിച്ച് പൂർത്തിയാക്കാൻ കഴിയാതെ പോയ മറ്റൊരു സ്വപ്നം ……. എളുപ്പമായിരുന്നില്ലെങ്കിലും വര്ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നെങ്കിലും നേടിയെടുത്തെ പറ്റൂ …… എന്റെ ഗൗതം ഇനീ ജീവിക്കാൻ പോകുന്നത് ഇവരിലൂടെയല്ലേ …… ഗൗതമിന്റെ തിരിച്ചു വരവ് ഇവരുടെ പ്രാര്ഥനകളിലൂടെയല്ലേ ……..
പുറത്തെ മൈതാനത്തിൽ നിന്ന് കൊണ്ട് ഗൗതമിന്റെ ജീവിതാഭിലാഷം സാധിച്ച നിർവൃതിയിൽ ‘ആകാശം’ എന്ന വീടിനെ നോക്കിക്കാണുമ്പോൾ എത്രയൊക്കെ കൂടെയുണ്ടെന്ന് സ്വയം സമാധാനിച്ചാലും ഗൗതമിന്റെ അഭാവം ഒരു നോവായി കണ്ണ് നിറയ്ക്കാൻ തുടങ്ങി ……
” നീ കാണുന്നുണ്ടോ ഗൗതം …… ദേ …. നോക്ക് …… ആരോരുമില്ലാത്ത പാവങ്ങൾക്ക് പറക്കാൻ ഒരാകാശം ഒരുക്കണം എന്ന് നീ പറഞ്ഞിട്ടില്ലേ …… നോക്ക് …… ഉള്ളിലെ നോവിന് ആശ്വാസം കണ്ടെത്തുന്ന അച്ഛനമ്മമാരുണ്ട് ഇവിടെ ….. സ്വപ്നങ്ങൾക്ക് ചിറകു വിരിഞ്ഞ കുഞ്ഞുങ്ങളുണ്ട് ഇവിടെ ……. നാമൊരുക്കിയ ആകാശം …… കാണുന്നുണ്ടോ നീ ……. ”
വിതുമ്പലടക്കാൻ പാട് പെട്ടു ……
അപ്പോഴും തോളിലൊരു കൈ പതിഞ്ഞു …… എന്നത്തേയും പൊലെ താങ്ങാനാവാത്തൊരു കല്ല് നെഞ്ചില് ഭാരം കൂട്ടുമ്പോൾ ഇറക്കിവെക്കാനൊരു തോളുമായി വരുന്നവൻ …… ഒരു തവണ കൂടെ ആലോചിക്കാൻ സമയം തരാതെ അവനെന്നെ നെഞ്ചോട് പൊതിഞ്ഞു …….
” തളരാതെ പ്രിയാ ……. ഇനിയെത്ര ദൂരം താണ്ടാനുണ്ട് …… എത്രയെത്ര സ്വപ്‌നങ്ങൾ ബാക്കിയുണ്ട് ……. നേടണ്ടേ …….?
നെഞ്ചിൽ ഭാരം കൂടുമ്പോ ഇങ്ങനെ ഇറക്കിവെക്കാനിവിടെ ഞാനില്ലേ ……. ഒരാകാശവും അതിലെ ഒത്തിരി പറവകളില്ലേ നിനക്ക് കൂട്ടിന് ……. പിന്നെ …… ദേ …… എല്ലാറ്റിനുമപ്പുറം …… ഏറ്റവും വലുതായി ….. അവരില്ലേ …… ”
പ്രയാഗ് വിരൽ ചൂണ്ടിയിടത്തേക്ക് കണ്ണുകൾ നീണ്ടു ……
അൽപ്പം അകലെ …… അഞ്ചു വയസ്സുകാരികളായ ഗൗതമിയും ഗൗരിയും ….. ഇരുവരെയും രണ്ട് കൈകളിൽ ഭദ്രമായി ചേർത്ത് പിടിച്ചു കൊണ്ട് പതിനൊന്ന് വയസ്സുകാരൻ ആര്യനും ……..
????
❤️❤️❤️
“പ്രിയ” എന്ന കഥാപാത്രത്തിനാണ് “ഗൗതം” നേക്കാൾ പ്രധാന്യം എന്റെ മനസ് കൊടുത്തത്. ഗൗതം മനസിനെ ശരിക്കും ആകര്‍ഷിച്ചു എന്നതിൽ തര്‍ക്കമില്ല.. ഒരു നോവായി മനസില്‍ നില്‍ക്കുന്നു എന്നതിലും സംശയമില്ല.. പക്ഷേ പ്രിയ ഒരു വന്‍ വൃക്ഷമായി മനസില്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. അവളുടെ strong will ഒരു ഹൈലൈറ്റ് ആണ്.
പ്രിയക്ക് ഗൗതമിനോടുള്ള തകര്‍ക്കാന്‍ കഴിയാത്ത സ്നേഹം… ഗൗതമിന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കാന്‍ അവള്‍ കാണിച്ച വാശിയും തീവ്ര പ്രയത്നങ്ങളും എല്ലാം മനസില്‍ പതിഞ്ഞു നില്‍ക്കുന്നു.
സഹോദരിയുടെ ജീവിതം ചെറുപ്പത്തിലേ ഒറ്റപ്പെട്ട ജീവിതമായി മാറരുത് എന്ന നല്ല ഉദ്ദേശ്യത്തോടെ പ്രയാഗ് അവളെ പറഞ്ഞ് convince ചെയ്യാൻ ശ്രമിക്കുന്നു.. പക്ഷേ പ്രിയയുടെ ഉറച്ച തീരുമാനങ്ങൾ മുന്നിലും അവളുടെ താല്‍പര്യവും കണക്കിലെടുത്ത് പ്രയാഗ അവസാനം വരെ support ആയി നില്‍ക്കുന്നതും വളരെ നന്നായിരുന്നു.
എഴുത്തിന്റെ ശൈലിയും വളരെ ശ്രദ്ധേയമാണ്… നല്ല ഫീൽ ചെയ്യാൻ കഴിയുന്ന വാക്കുകള്‍ തീര്‍ത്ത വരികള്‍.
എല്ലാം കൊണ്ടും വളരെ നന്നായിരുന്നു… ശെരിക്കും ഇഷ്ട്ടപ്പെട്ടു.
ഇതുപോലത്തെ നല്ല കഥകൾ തുടർന്നെഴുതാൻ കഴിയട്ടെ.
സ്നേഹത്തോടെ ❤️❤️
Thank You?❤️❤️❤️
Safu,
വായിച്ചതാണ് ഗൗതമിനെ. വീണ്ടും വായിച്ചു. ഒരിക്കൽ കൂടി വെറുതെ മോഹിച്ചു പ്രിയയുടെ പ്രിയപ്പെട്ടവന്റെ ഒരു തിരിച്ചു വരവ്, ആ കുട്ടികളുടെ അച്ഛന്റെ തിരിച്ചുവരവ്. നടക്കില്ലെന്നറിയുമെങ്കിലും.
ഗൗതം മരിക്കുന്നില്ല, അവളുടെ ഹൃദയത്തിലൂടെ, ഓർമകളിലൂടെ, ഓരോ നിശ്വാസത്തിലൂടെയും അവൻ ജീവിക്കുന്നുണ്ട്.
ഗൗതം നൊമ്പരമാണ്, രാഷ്ട്രീയപ്പകയുടെ ഇരയായി.
പ്രിയ അഭിമാനവും, ഭർത്താവ് മരിച്ചപ്പോൾ വേറെ കെട്ടിക്കാൻ നിൽക്കുന്ന കുടുംബക്കാരെ തിരുത്തി പ്രിയപ്പെട്ടവന്റെ കുഞ്ഞുങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ഗർഭം ധരിച്ചതിന്.
തന്റെ എഴുത്തിനെക്കുറിച്ച് പറയാൻ വാക്കുകളില്ലെടോ.
സ്നേഹത്തോടെ, ആശംസകളോടെ നിള..?❤
Thank you again ?❤️
Thank you ?❤️
❤️??? vere onum parayanilla
Thank u ❤️
നല്ല feel good story..
??
അടിപ്പൊളി
KEEP IT UP
Thank u ❤️
എന്താ പറയാ ജീവൻ തുടിക്കുന്ന വരികൾ ❤️?❤️?
Thank u ❤️
Nicely written one.
Thank u❤️
❤❤❤മനോഹമായ വരികൾ….. ??
Thank u ❤️